ശൈഖ് മുഹമ്മദ് കാരകുന്ന്-
നമ്മുടെ അയൽവാസിക്ക് പെട്ടെന്ന് ഹൃദ്രോഗം വന്നു. നാം കാറെടുത്ത് ആശുപത്രിയിലെത്തിച്ചു. അതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. അതു നൽകുന്ന ആഹ്ലാദം അനിർവചനീയമായിരിക്കും. എന്നാൽ അയാളെ കാണുമ്പോൾ ഞാനന്ന് ആശുപത്രിയിലെത്തിച്ചത് കൊണ്ടാണ് നീ രക്ഷപ്പെട്ടത് എന്ന് പറഞ്ഞാലോ? നമ്മുടെ ആഹ്ലാദം അതോടെ നഷ്ടപ്പെടും. രക്ഷപ്പെടുത്തിയ അയൽവാസിയുടെ നന്ദിയും ആദരവും അപ്രത്യക്ഷമാകും. നന്ദി പോലും പ്രതീക്ഷിക്കാത്ത ഉപകാരമേ അത് നൽകുന്നവർക്ക് നിർവൃതി നൽകുകയുള്ളൂ. ലഭിച്ചവർക്ക് സന്തോഷവും.
പ്രതിഫലേച്ഛയില്ലാതെ പര നിർവിതിക്ക് വേണ്ടി പണിയെടുക്കുന്നതിലാണ് പരമാനന്ദം. അതാണ് പരോപകാരം. നന്ദിയോ നല്ല വാക്കോ പ്രശംസയോ പ്രത്യുപകാരമോ പ്രതീക്ഷിച്ച് ചെയ്യുന്നതെന്തും കൂലിവേലയേ ആവുകയുള്ളൂ. അതിനാലാണ് വേദഗ്രന്ഥം സാമ്പത്തികവും ശാരീരികമായ എല്ലാ സേവനത്തെ സംബന്ധിച്ചും പ്രതിഫലമോ പ്രത്യുപകാരമോ നന്ദിയോ പ്രതീക്ഷിച്ചാവവരുതെന്ന് ശക്തമായി ഉദ്ബോധിപ്പിച്ചത്.
32