ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഇസ്‌ലാമും നവചിന്താധാരകളും- അഹ്മദ് ഫരീദ്

by editor December 5, 2019
December 5, 2019
ഇസ്‌ലാമും നവചിന്താധാരകളും- അഹ്മദ് ഫരീദ്

കിഴക്കില്‍നിന്നും പടിഞ്ഞാറില്‍നിന്നും നമ്മിലേക്ക് വന്നെത്തുന്ന ചിന്താധാരകളെ പരിശുദ്ധ ഖുര്‍ആന്‍ കൈകാര്യം ചെയ്ത് അവയുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം ചിന്താധാരകളുടെ വക്താക്കളായ നിരീശ്വരവാദികളും ലിബറലിസ്റ്റുകളും മതേതരവാദികളും ഇഹലോകത്ത് നിരാശയെ അഭിമുഖീകരിക്കിയും പരലോകത്ത് പരാജയവും നേരിടുന്നതാണ്.

മതേതരത്വം എന്ന് പറയുന്നത് മതത്തില്‍നിന്ന് മാറിനില്‍ക്കുകയോ മതത്തെ പൂര്‍ണമായ ഒഴിവാക്കികുയോ ചെയ്യുന്നതാണ്. അവ രണ്ട് തരത്തിലാണുളളത്. ദൈവത്തെ നിഷേധിക്കുന്ന നിരീശ്വരവാദികളായ മതേതരവാദികളാണ് അതിലെ ഒന്നാമത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം, ദൈവത്തിന്റെ അസ്തിത്വത്തല്‍ വിശ്വസിക്കുകയും ദൈവിക കല്‍പന നടപ്പിലാക്കുന്നതില്‍നിന്ന് മാറിനല്‍ക്കുന്നവരുമാണ്. കാരണം, ഇസ്‌ലാമിക ശരീഅത്ത് നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാണെന്നും ഇരുപതാം നൂറ്റാണ്ടിലെ ജനവിഭാഗങ്ങള്‍ക്ക് അവ അനുയോജ്യമല്ലെന്നും മനസ്സിലാക്കുന്നവരാണവര്‍. കാലഘട്ടത്തിനനുസൃതമായി മനുഷ്യന്‍ നിര്‍മിക്കുന്ന നിയമങ്ങളാണ് ഉന്നതമായുട്ടുള്ളതെന്ന് അവര്‍ കരുതുന്നു.

രണ്ടാമത്തെ വിഭാഗത്തിന് സംഭവിച്ച വ്യതിചലനത്തെ കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത് കുഫ്‌റ് (നിഷേധം) എന്നാണ്. ‘നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു. അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര്‍ നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്‍മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും? അത്തരക്കാരുടെ മനസ്സുകളില്‍ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല്‍ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്‍ക്ക് സദുപദേശം നല്‍കുകയും, അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക. അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു. ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല’ (അന്നിസാഅ്: 60-65). ജാഹിലിയ്യത്തിന്റെ (അനിസ്‌ലാമിക മാര്‍ഗത്തിന്റെ) വിധിയാണോ അവര്‍ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവിനേക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുളളത്? (അല്‍മാഇദ: 50).

ലിബറലിസ്റ്റ് ചിന്താധാരകള്‍ മതേതര ആശയഗതികളെ വളര്‍ത്തുകൊണ്ടിരിക്കുകയാണ്. മതം, ആചാരം, അനുഷ്ഠാനം, ധാര്‍മികത, മൂല്യങ്ങള്‍ എന്നവയുമായി രാജിയായി നിലകൊളളുന്ന പുതിയ ആശയധാരയാണിത്. ഇവയുടെ അപകടകരമായ നിര്‍വചനങ്ങളില്‍പ്പെട്ടതാണ് തടയപ്പെട്ടതിനെ തടയുക എന്ന നിര്‍വചനം. അഥവാ, ലിബറല്‍ ചിന്താഗതി പ്രകാരം മദ്യവും വ്യഭിചാരവും പലിശയും അനുവദനീയമാകുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥയെ പൊളിച്ച തല്‍സ്ഥാനത്ത് സ്വതന്ത്യ വികല കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പരിശുദ്ധ ഖുര്‍ആന്‍ ഇവരുടെ പൂര്‍ണാര്‍ഥത്തിലുളള നിര്‍വചനം പറഞ്ഞുവെക്കുന്നുണ്ട്. എന്നാല്‍ തന്റെ ദൈത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? (അല്‍ജാസിയ: 23). അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എന്ത് ചെയ്യുന്നതും തെറ്റാവുകയില്ല. ഒരു ആചാരവും ഒരു മതവും അവരെ തടയുകയുമില്ല, എല്ലാം സ്വാതന്ത്യത്തോടെ അവര്‍ ചെയ്തികൊണ്ടിരിക്കുന്നു. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ തൊട്ട് നാം അശ്രദ്ധരാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ച് പോകരുത. (അല്‍കഹഫ്: 28).

 

ഇത്തരത്തിലുളള ചിന്താധാരകളിലേക്ക് ചേര്‍ന്ന് നിന്ന്‌ ഞാന്‍ മുസ്‌ലിമാണെന്നതില്‍ അഭിമാനിക്കുകയും ലിബറിലിസ്റ്റാണെന്നതില്‍ ആവേശം കൊളളുകയും ചെയ്യുന്നു വെന്ന് പറയുകയും ചെയ്യുന്ന, അത്ഭുതപ്പെടുത്തുന്ന അവസ്ഥയാണ് നിലവിലുളളത്. ഇവ ഒരേസമയം അസാധ്യമാണ്. രണ്ട് കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണിത് വിശകലനം ചെയ്യേണ്ടത്. ഒന്ന്, ജൂതനായ മുസ്‌ലിമെന്നും കൃസ്ത്യാനിയായ മുസ്‌ലിമെന്നും നാം ഒരേസമയം പറയാറില്ല. രണ്ട്, ഞാന്‍ മുസ്‌ലിമായ ലിബറലിസ്റ്റാണ് എന്ന് പറയുന്നവരോട് നാല് ചോദ്യങ്ങളാണ് ഉന്നയിക്കാനുള്ളത്. ആ ചോദ്യങ്ങള്‍ക്ക് ശേഷം മുസ്‌ലിമിനെയും ലിബറസ്റ്റിനെയും വേര്‍തിരിക്കാവുന്നതാണ്. ഒന്ന്, അല്ലാഹുവിന്റെ അടിമയാണ് നീ എന്ന് അംഗീകരിക്കുന്നുണ്ടോ? രണ്ട്, മദ്യപിക്കുന്നതും വ്യഭിചരിക്കുന്നതും പലിശവാങ്ങുന്നതും നിഷിദ്ധമാണെന്ന് നീ സമ്മതിക്കുന്നുണ്ടോ? മൂന്ന്, അല്ലാഹുവിന്റെ നിയമസംഹിത കൊണ്ട് വിധികല്‍പ്പിക്കല്‍ നിര്‍ബന്ധമാണെന്ന് നീ അംഗീകരിക്കുന്നുണ്ടോ? നാല്, നീ സത്യത്തിലും നിഷേധിച്ചവര്‍ അസത്യത്തിലുമാണെന്ന് വിശ്വസിക്കുന്നുണ്ടോ? ഇതിനുത്തരമായി അതെ എന്നാണെങ്കില്‍ താങ്കള്‍ മുസ്‌ലിമും അല്ല എന്നാണെങ്കില്‍ താങ്കള്‍ ലിബറലിസ്‌ററുമാണ്. ഇസ്‌ലാമിക വിശ്വാസം കൃത്യവും സ്പഷ്ടവുമാണ്.

അനിസ്‌ലാമിക ദേശത്ത് നിന്ന വരുന്ന ഇത്തരം ചിന്താ വൈകല്യങ്ങളില്‍ യുവതലമുറ വഴിതെറ്റി പോവുകയാണ്. ഒരുപാട് യുവാക്കള്‍ നിരീശ്വരവാദത്തിലേക്ക് നീങ്ങി, ഒരു കാരണവുമില്ലാതെ പെട്ടെന്നുളള പൊട്ടിത്തെറിയിലൂടെ ഉണ്ടായതാണെന്ന നിഗമനത്തിലെത്തി ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍നിന്ന് നിഷേധമല്ലാതെ മറ്റൊന്നും പുറത്ത് വരുന്നില്ല. ഇത് പതുതായി അവതരിച്ച ഒന്നല്ല്, പഴയത് പുതിയതായി അവതരിക്കുകയാണ്. പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ ഇത്തരം ചിന്താധാരകളെ യുവാക്കള്‍ പ്രത്യേകിച്ചും കരിതിയരിക്കേണ്ടതുണ്ട്. ഒരാളുടെ സ്വര്‍ഗത്തേയും നരകത്തേയും തീരുമാനിക്കുന്ന ഘടകമാണിത്.

 

0 comment
FacebookTwitter
previous post
മഹത്തും ബൃഹത്തുമാണ് ആ ഗ്രന്ഥം- വാണിദാസ് എളയാവൂര്‍
next post
ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍- ജി.കെ എടത്തനാട്ടുകര

Related Articles

ജെൻഡർ പൊളിറ്റിക്സും ജെൻഡർ ന്യൂട്രൽ യൂണിഫോമും തമ്മിലെന്ത്?

February 4, 2022

അറഫാ പ്രസംഗം

December 21, 2018

ഒരു മുറിയിൽ ഞാൻ നമസ്‌കരിക്കുമ്പോൾ മറ്റൊരു മുറിയിൽ അമ്മ നാമം...

December 11, 2019

ഖുർആന്റെ യുദ്ധസമീപനം

March 10, 2022

പ്രവാചകകാരുണ്യം ജീവജാലങ്ങളോടും

December 21, 2018

കൂമ്പടയുന്ന കുരുന്നുകൾ

October 16, 2020

യേശു ക്രിസ്തുവിനെയും കന്യാമറിയത്തെയും ആദരവോടെ വിശുദ്ധ ഖുർആനിൽ പ്രതിപാദിക്കുന്നത് എന്നിൽ...

July 4, 2019

മഹ്ശറ

December 21, 2018

പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും- ആനിബസന്റ്

January 24, 2020

ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍- ഒ. അബ്ദുര്‍റഹ്മാന്‍

March 7, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media