സാമ്പത്തികം

സാമൂഹിക ജീവിതത്തിന്റെ ജീവനാഡിയായ സാമ്പത്തിക വശം ഇസ്‌ലാം സൂക്ഷമതയോടെയും ശാസ്ത്രീയമായും വിശകലനം ചെയ്യുന്നു. സാമ്പത്തിക വിഭവങ്ങളുടെ ഉടമസ്ഥത, ഉപയോഗം, ഉല്‍പാദനം, തൊഴില്‍ വിനിമയം, കൃഷി, വാണിജ്യം, മൂലധനം, വ്യക്തി-സമൂഹ ക്ഷേമം തുടങ്ങി സാമ്പത്തിക വിഷയങ്ങള്‍ അത് പരാമര്‍ശിക്കുന്നു. സാമ്പത്തിക വിഷയങ്ങളും പ്രശ്‌നങ്ങളും ഇസ്‌ലാമിക കാഴ്ചപ്പാടില്‍ അപഗ്രഥനം ചെയ്യുന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും (കഹെമാശര ഋരീിീാശര)െ പലിശരഹിത, ലാഭനഷ്ട പങ്കാളിത്തത്തില്‍ അധിഷ്ടിതമായ ബാങ്കിംഗ് രീതികളും (കഹെമാശര ആമിസശിഴ) ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ആധുനിക സാമ്പത്തിക ശാസ്ത്ര വിഷയങ്ങളായ ഉത്പാദനം, വിതരണം കമ്പോളം, നികുതിപ്പണം, സാമ്പത്തികപ്രതിസന്ധി, ഭരണകൂടത്തിന്റെ ധര്‍മങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇസ്‌ലാമികപണ്ഡിതന്‍മാര്‍ 7ാം നൂറ്റാണ്ടില്‍ തന്നെ അപഗ്രഥിച്ചിട്ടുണ്ട്. സമ്പന്നവും വിശാലവുമായ ഇസ്‌ലാമിലെ സാമ്പത്തികശാസ്ത്രം ആധുനിക സാമ്പത്തികമേഖലകളിലേക്ക് വ്യക്തമായ ദിശ നല്‍കുന്നു.