ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കുന്നത് ഇതിന് വേണ്ടിയാണ്

by editor February 5, 2022February 5, 2022
February 5, 2022February 5, 2022
ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കുന്നത് ഇതിന് വേണ്ടിയാണ്

എം എം അക്ബർ

ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെയുള്ള ഒന്നാമത്തെ വാദം അതിന്റെ ലക്ഷ്യം അപകടകരമാണ് എന്നതാണ്. അത് നടപ്പാക്കുന്നതിന്റെ ലക്ഷ്യം എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധത്തെ തകർക്കുകയാണെന്ന് മന്ത്രി തന്നെ പ്രസ്താവിച്ചു കഴിഞ്ഞതാണ്. അങ്ങനെ തകർക്കപ്പെടുന്നത് വഴി ഉണ്ടാകാൻ പോകുന്നത് വലിയ സാമൂഹിക ദുരന്തമാണെന്ന് ചരിത്രവും വർത്തമാനവും നമ്മെ പഠിപ്പിക്കുന്നു. ലക്ഷ്യം അപകടകരമാണ്. വലിയ നാശമാണ് അതുകൊണ്ട് സമൂഹത്തിലുണ്ടാവുക; മാനവരാശിയെ തകർക്കാൻ പോന്ന നാശം.

എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗിക ബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം തകർക്കപ്പെട്ട ആദ്യത്തെ സമൂഹം സദോം ഗമോറാ ദേശക്കാരായിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങൾ പറയുന്നത് (ഖുർആൻ 7:80-82; ഉൽപത്തി 19:1-26). സ്വവർഗാനുരാഗത്തെ സ്വാഭാവികമായി കരുതുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത അവരെ ദൈവം നശിപ്പിച്ചുവെന്ന വേദങ്ങൾ നൽകുന്ന പാഠം ഹെറ്ററോ നോർമേറ്റീവ് സൊസൈറ്റിയെ തകർത്താൽ ഉണ്ടാകാൻ പോകുന്ന അപകടമെന്താണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

പുരാതന ഗ്രീസിൽ ആർക്കേയിക് കാലം (Archaic Period) എന്നറിയപ്പെടുന്ന, ക്രിസ്തുവിന് 650 വർഷം മുതൽ 480 വർഷം മുമ്പ് വരെയുള്ള കാലത്ത് വ്യാപകമായ രൂപത്തിൽ കൗമാരപ്രായത്തിലെത്തിയ ആൺകുട്ടികളുമായി പ്രായമായവർ നടത്തിയിരുന്ന കൗമാര സ്വവർഗരതി (Pederasty) നിലനിന്നിരുന്നുവെന്ന് ചുമർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ചില ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി തലയുയർത്തി നിന്നിരുന്ന ഗ്രീക്ക് നാഗരികത തകർന്നതിനുള്ള പല കാരണങ്ങളിലൊന്ന് എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം ഇല്ലാതായതായിരിക്കാം. സ്വവർഗാനുരാഗവും രതിയുമെല്ലാം പുരാതനമായ പല സംസ്കാരങ്ങളിലും നിലനിന്നിരുന്നുവെങ്കിലും അവയിലെല്ലാം അതിന്നെതിരെയുള്ള നിയമങ്ങളും ശക്തമായിരുന്നുവെന്ന് കാണാം. സ്വവർഗരതി നാശത്തിനുള്ള ഹേതുകമാണെന്ന് പൂർവസമൂഹങ്ങളിൽ നിന്ന് പകർന്നുകിട്ടിയ അനുഭവങ്ങൾ പഠിപ്പിച്ചതുകൊണ്ടാവണം അതിനെതിരെയുള്ള കർക്കശമായ നിയമങ്ങൾ സമൂഹത്തിലുണ്ടായത്. സ്വവർഗ്ഗരതിക്കാർക്ക് മരണശിക്ഷയാണ് ബൈബിൾ പഴയനിയമവും (ലേവ്യ: 20:13) ക്രിസ്തുവിന് 149 വർഷങ്ങൾക്ക് മുമ്പ് റോമിൽ നിലനിന്നിരുന്ന ലെക്സ് സ്കാനിനിയ’ നിയമവും ഇസ്‌ലാമിക നിയമവും (തിർമിദി, അബൂദാവൂദ്, ഇബ്നുമാജ) വിധിച്ചിരിക്കുന്നത്. ഇരുന്നൂറ് പണം പിഴയും രണ്ട് വിരലുകൾ മുറിച്ച് മാറ്റലും മൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി നാട് ചുറ്റിക്കലും ജാതിഭ്രഷ്ടമെല്ലാമാണ് മനുസ്മൃതി പ്രകാരമുള്ള ശിക്ഷ (മനുസ്മൃതി 8:369,370; 11:68). എതിർലിംഗത്തിലുള്ളവർ തമ്മിലുള്ള ലൈംഗികതയാണ് സ്വാഭാവികമെന്ന ചിന്ത തകരാതിരിക്കുവാൻ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള നിയമദാതാക്കൾ ശ്രദ്ധിച്ചിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നതാണ് കർക്കശമായ ഈ നിയമങ്ങൾ. അത് തകർന്നാൽ സർവ്വനാശമായിരിക്കുമെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട് സദോം ഗാമോറക്കാരുടെ ചരിത്രം.

വർത്തമാനകാലത്തേക്ക് വന്നാൽ, 1969-ലെ സ്റ്റോൺവാൾ കലാപങ്ങൾക്ക് (Stonewall Riots) ശേഷമാണ് അമേരിക്കയിൽ സ്വവർഗാനുരാഗി സംഘങ്ങൾ സജീവമാകുന്നതും അത് അന്താരാഷ്ട്ര തലത്തിൽ തന്നെയുള്ള ജെൻഡർ പൊളിറ്റിക്സിന്റെ പിറവിക്ക് നിമിത്തമാകുന്നതും.

ന്യൂയോർക്ക് പട്ടണത്തിനടുത്ത ഗ്രീൻവിച്ച് വില്ലേജിലെ അറിയപ്പെടുന്ന ഗേ ക്ലബ്ബും റസ്റ്റോറന്റുമായിരുന്നു ‘സ്റ്റോൺവാൾ ഇൻ’. അവിടെ ജൂൺ 21-ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തി. അതോടനുബന്ധിച്ചുണ്ടായ കലാപങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. സ്റ്റോൺ വാൾ കലാപങ്ങൾ വഴി സ്വവർഗാനുരാഗികൾ തങ്ങളെ തൊട്ടു കളിച്ചാൽ സർക്കാർ സ്ഥാപനങ്ങളും നിയമ സംവിധാനങ്ങളുമെല്ലാം ആക്രമിക്കപ്പെടുമെന്ന സന്ദേശം നൽകുകയായിരുന്നു. കലാപത്തിന്റെ പരിണിതിയെന്നവണ്ണം, സ്വവർഗാനുരാഗസംഘങ്ങൾ യോജിപ്പിലെത്തി ‘ഗേ ലിബറേഷൻ ഫ്രണ്ട്’ എന്ന ഐക്യവേദി രൂപീകരിക്കുകയുണ്ടായി. പിന്നെ അമേരിക്കയിൽ സ്വവർഗാനുരാഗികളുടെ വിളയാട്ടമായിരുന്നു. ക്രിസ്റ്റഫർ 1998 നവംബർ മാസത്തിലെ ‘ജേർണൽ ഓഫ് സെക്സ് റിസേർച്ച്’ മാഗസിനിൽ എഴുതിയ ലേഖനത്തിൽ പറയുന്നത് ഇങ്ങനെ: “1970കളിലെ ലിബറേഷൻ സ്വവർഗലൈംഗികതയിൽ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവർഗാനുരാഗികൾ കൂടുതലായുള്ള ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻ സിസ്കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപാർട്ട്മെന്റ് ഡയറക്ടർ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അവരുടെ തന്നെ റിപ്പോർട്ടുകൾ പ്രകാരം പല പുരുഷന്മാരും ഒരു വർഷത്തിൽ നിരവധി പേരുമായി ശാരീരികവേഴ്ചയിലേർപ്പെ ടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗിക പങ്കാളികളുള്ളവർ വരെ അവരിലുണ്ടായിരുന്നു. മേൽവിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങൾ വ്യാപകമായി. കുളിമുറികൾ, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിൻമുറികൾ, പുസ്തകശാലകൾ മുതൽ സിനിമാശാലകൾ വരെയുള്ള പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളെല്ലാം സ്വവർഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങൾ പോലെയായി…. 1970-കളുടെ അവസാനം കാണപ്പെട്ട എയിഡ്സ് വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളിൽ ഗുദത്തിലും വായിലുമുണ്ടാകുന്ന ഗൊണേറിയ വർധിച്ചുകൊണ്ടിരുന്നു…”

അമേരിക്കയിലെ ‘സെന്റർസ് ഫോർ ഡിസീസ് കൺട്രോളി’ന്റെ (CDC) 2003-ലെ കണക്കുകൾ പ്രകാരം എയ്ഡ്‌സ് രോഗികളിൽ 63 ശതമാനം പുരുഷന്മാർക്കും പ്രസ്തുത രോഗമുണ്ടായിട്ടുള്ളത് സ്വവർഗസംഭോഗം വഴിയാണ്. നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിർവീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകൾ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാൻഫ്രാൻ സിസ്കോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവർഗപ്രണയികൾക്കിടയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15-ന് പുറത്തിറങ്ങിയ ‘സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ’ റിപ്പോർട്ട് ചെയ്യുന്നു. ആന്റിബയോട്ടിക്കുകൾക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതു കൊണ്ടുതന്നെ ഇത് ചികിൽസിച്ചു ഭേദമാക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കൻ ആരോഗ്യവകുപ്പ്. അമേരിക്കയിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന സിഫിലിസും 2000 മുതൽ സ്വവർഗഭോഗികൾക്കിടയിൽ വർധിച്ചുവരികയാണെന്നും ഇന്ന് അവിടെയുള്ള സിഫിലിസ് രോഗികളിൽ 65 ശതമാനവും സ്വവർഗഭോഗികളാണന്നും 2009 ജനുവരി 15-ന് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാൻസർ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം സ്വവർഗാനുരാഗികൾക്കിടയിൽ വളരെ കൂടുതലാണ്. സ്വവർഗഭോഗികൾക്ക് ഗുദത്തിലും വൻ കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തിൽ ഗേ ബവൽ സിൻഡ്രോം (Gay bowel Syndrome) എന്നു വിളിക്കുന്നത് 1976 മുതൽ ഭിഷഗ്വരന്മാർക്കിടയിൽ വ്യാപകമായിരുന്നു. സ്വവർഗാനുരാഗികളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ളവർ അങ്ങനെ പ്രയോഗിക്കുന്നതിൽ നിന്നും മാറിനിൽക്കുവാൻ നിർബന്ധിതമാവുകയാണുണ്ടായത്. സ്വവർഗാനുരാഗികൾക്കുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച് പുതിയ വിവരങ്ങളിൽ പലതും ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ ബോധപൂർവ്വം മറച്ചുവെക്കുകയും അത്തരം വാർത്തകളെ തമസ്കരിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്.

‘പ്രൈഡ് പരേഡുകൾ’ എന്നറിയപ്പെട്ട സ്വവർഗാനുരാഗികളുടെ പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത് 1970 ജൂൺ 28-ന് സ്റ്റോൺവാൾ കലാപങ്ങളുടെ വാർഷികദിനത്തിൽ ന്യൂയോർക്ക് സിറ്റിയിൽ വെച്ച് ഗേ ലിബറേഷൻ ഫ്രണ്ട് സംഘടിപ്പിച്ച പരേഡോടു കൂടിയായിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരേഡുകൾ സംഘടിപ്പിക്കപ്പെട്ടു. 2008 സെപ്റ്റംബർ 28-ന് ഞായറാഴ്ച സാൻഫ്രാൻസിസ്കോയിൽ നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കൻ ഫാമിലി അസോസിയേഷൻ ഓഫ് പെൻസിൽവാനിയയുടെ വക്താവ് ഡയാൻഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത്. ‘ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്?’ എന്നാണ്. പൂർണനഗ്നരും അർധനരുമായ ആണും പെണ്ണും ലിംഗങ്ങൾ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തിൽ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവർഗാനുരാഗ സ്വാതന്ത്ര്യത്തിന്റെ പൂർണമായ പ്രകടനം പൊതു സ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണും കാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരൻ പോലും ഈ പരേഡ് കാണുമ്പോൾ ‘ഇത്രയ്ക്കു വേണോ?’ എന്ന് ചോദിച്ചു പോകുന്നു. ഹെറ്ററോ നോർമേറ്റീവിറ്റിയിൽ നിന്ന് രക്ഷപ്പെട്ട സമൂഹത്തിന്റെ ചിത്രമാണിത്. നമ്മുടെ കേരളത്തിന് ഇത് വേണോ എന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ മികവുകളെക്കുറിച്ച് വാചാലരാകുന്നവരോട് ചോദിക്കാനുള്ളത്.

1970-കൾ അമേരിക്കയിലും യൂറോപ്പിലുമെല്ലാമുള്ള സ്വവർഗാനുരാഗികളുടെ വിളയാട്ട കാലമായിരുന്നു. റാലികൾ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയും അവർ ഹെറ്ററോ നോർമേറ്റിവിറ്റിക്കെതിരെ ബോധവൽക്കരിച്ചുകൊണ്ടിരുന്നു. അതോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 1977 ഡിസംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബോസ്കണിലെ കേസ് ആയിരുന്നു ഇക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്ന്. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആൺകുട്ടികളെ ഇരുപത്തിനാല് സ്വവർഗാനുരാഗികൾ ചേർന്ന് നിരവധി തവണ ബലാൽസംഗം ചെയ്തുവെന്നതായിരുന്നു കേസ്, ബലാൽസംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിപ്പിച്ചു കൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുവാൻ സ്വവർഗാനുരാഗസംഘങ്ങൾ ധൃഷ്ടരായി. മുൻ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്യാന്റിന്റെ നേതൃത്വത്തിൽ ‘നമ്മുടെ മക്കളെ രക്ഷിക്കുക’ (Save Our Children) എന്ന തലക്കെട്ടോടെ മാതാപിതാക്കൾക്ക് സ്വവർഗരതിക്കാർക്കെതിരെ ഒരു കാമ്പയിൻ തന്നെ സംഘടിപ്പിക്കേണ്ടിവന്നു. സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കേണ്ടി വന്ന അമേരിക്കൻ മാതാപിതാക്കളുടെ ഗതികേടാണ് ഹെറ്ററോനോർമേറ്റിവിറ്റി തകർക്കപ്പെടുന്നത്തോടെ കേരളത്തിലെ മാതാപിതാക്കൾക്കും ഉണ്ടാകാൻ പോകുന്നത് എന്ന ഭയമാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെ സംസാരിക്കാൻ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.

ഹെറ്ററോ നോർമേറ്റിവിറ്റി തകർത്തുകൊണ്ട് ഹോമോസെക്ഷ്വാലിറ്റിയെ സ്വാഭാവിക ലൈംഗികതയായി അംഗീകരിക്കുന്ന അമേരിക്കൻ സംഘങ്ങളുടെ സ്ഥിതിയെക്കുറിച്ച് അമേരിക്കൻ മനഃശാസ്ത്രജ്ഞനും മാനസികാപഗ്രഥന വിദഗ്ധനും ഭൗതികശാസ്ത്രജ്ഞനുമായ ജെഫ്റി സാറ്റിനൊവേർ തന്റെ 1996-ൽ Homosexuality and the Politics of Truth എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധമായ സകല തിന്മകളും നടമാടുന്ന ആൾക്കൂട്ടം; മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളുണ്ടാക്കലും കലാപങ്ങളുമെല്ലാം മുഖമുദ്രയാക്കിയ സമൂഹം; എയ്ഡ്സിനെയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനേയും പോലെയുള്ള രോഗങ്ങളാൽ പൊറുതിമുട്ടുന്നവർ; കുടുംബങ്ങളിൽ നിന്നുള്ള അകൽച്ചയും സാമൂഹിക ബന്ധങ്ങളുടെ തകർച്ചയും സൃഷ്ടിക്കുന്ന സംഘർഷങ്ങളാൽ മനോരോഗികളായിത്തീരുന്നവരുടെ കൂട്ടായ്മ. ഇത്തരം കൂട്ടായ്മകളിലേക്ക് ഇരുപത് വയസ്സിന് മുമ്പ് എത്തിപ്പെട്ടാൽ മുപ്പത് വയസ്സാകുമ്പോഴേക്ക് മരിക്കുകയോ എയ്ഡ്സ് രോഗിയാവുകയോ ചെയ്യുമെന്നാണ് കണക്ക്. ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കപ്പെട്ട സമൂഹത്തിന്റെ ദാരുണമായ ചിത്രം. കേരളത്തെയും ഈ ചിത്രത്തിലേക്ക് കയറ്റണോ എന്നാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനുവേണ്ടി വാദിക്കുന്നവരോട് ചോദിക്കാനുള്ളത്.

ഹെറ്ററോ നോർമേറ്റിവിറ്റി തകരുകയും ലൈംഗികതയെ വിലക്കുകളിൽ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്ത നാസ്തികരുടെ സ്വർഗമായ സ്‌കാന്റിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം വിവാഹേതരരതി നടക്കുന്നതെന്നത് അവർക്ക് അഭിമാനമായിരിക്കാം. നമുക്ക് ആ അഭിമാനം വേണോ എന്ന് ചിന്തിക്കാൻ മലയാളികൾ സന്നദ്ധരാകണം. നോർവേയിൽ 41 ശതമാനം പേരും ഡെൻമാർക്കിൽ 46 ശതമാനം പേരും ഫിൻലാന്റിൽ 36 ശതമാനം പേരും വിവാഹബാഹ്യബന്ധങ്ങളിൽ ഏർപ്പെടുന്നു എന്നാണ് കണക്ക്. വിവാഹിതരായവർക്ക് അതിന്ന് പുറത്തുള്ള ലൈംഗിക പങ്കാളികളെ കണ്ടെത്താനായുള്ള ബെൽജിയത്തിലെ വെബ്സൈറ്റിൽ പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് പുറത്തെ രതിയും അവിടെ പരസ്യപ്പെടുത്തുന്നുണ്ട് എന്നർത്ഥം. ഇതിന്റെ ഫലമായി അവിടങ്ങളിൽ ലൈംഗിക രോഗങ്ങൾ വ്യാപകമാകുന്നു. സ്വീഡനിൽ ഗൊണേറിയയും സിഫിലിസും 15-നും 24-നും ഇടയിൽ പ്രായമുള്ള യുവതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010-ൽ 60 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. അവിടെ ഓരോ വർഷവും 200 മുതൽ 300 വരെ വളർത്തുമൃഗങ്ങൾക്ക് ലൈംഗികാതിക്രമങ്ങൾ കാരണം പരിക്കേൽക്കേണ്ടി വരുന്നു; കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പെരുകിയതിനാൽ കുട്ടികളുടെ പോർണോഗ്രാഫി 1970-ൽ അവിടെ നിരോധിച്ചിരുന്നു. അത് നിയമ വിധേയമാക്കണമെന്ന മുറവിളി ഉയർന്നുകൊണ്ടിരിക്കുകയാണ് അവിടെ. 2012-ൽ പൈറേറ്റ് പാർട്ടി ഓഫ് സ്വീഡൻ കുട്ടികളുടെ അശ്ലീല പ്രദർശനം വീണ്ടും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബെൽജിയം മുതൽ സ്പെയിൻ വരെയുള്ള നാടുകളിൽ പലതിലും അഗമ്യഗമനം നിയമ വിധേയമാണ്. ആർക്കും രക്ഷയില്ലാത്ത സ്ഥിതി. കുട്ടികളും മൃഗങ്ങളും അമ്മയും പെങ്ങളുമെല്ലാം ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഹെറ്ററോ നോർമേറ്റിവിറ്റി തകർന്നാലുള്ള സമൂഹത്തിന്റെ സ്ഥിതിയാണിത്.

ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പാക്കുന്നത് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കാനാണ്; അത് തകർക്കുകയെന്നത് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമാണ്. കുടുംബ സംവിധാനത്തെ തകർക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാവുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് അതിന്റെ വക്താക്കൾ തന്നെയാണ്. ഈ ലക്ഷ്യം അപകടകരമാണ്. ഈ അപകടത്തിലേക്കുള്ള ഒന്നാമത്തെ കാൽവെപ്പാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം. അതുകൊണ്ടാണ് ധാർമ്മികബോധമുള്ളവർ അതിനെ എതിർക്കുന്നത്.
(തുടരും)

#gender #neutral #gender ₹politics #LGBTQIA+ #liberal
0 comment
FacebookTwitter
previous post
next post

Related Articles

കൂമ്പടയുന്ന കുരുന്നുകൾ

October 16, 2020

മതാതീതമായ സുജന ബന്ധങ്ങള്‍- വി.കെ ജലീല്‍

December 12, 2019

തൊണ്ണൂറ്റി ഒമ്പത് ഉണ്ടാക്കുന്ന അസംതൃപ്തി | ശൈഖ് മുഹമ്മദ് കാരകുന്ന്

October 16, 2020

മാനവിക മൂല്യങ്ങളുടെ ആവിഷ്‌കാരമാണ് പ്രവാചക ജീവിതം

December 21, 2018

ആരാണ് മുസ്‌ലിം;നിത്യചൈതന്യയതി

September 8, 2019

ജെൻഡർ പൊളിറ്റിക്സും ജെൻഡർ ന്യൂട്രൽ യൂണിഫോമും തമ്മിലെന്ത്?

February 4, 2022

വിശ്വപ്രപഞ്ചത്തെ വായിച്ച വലിയ ജീവിതം- (സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി)

December 21, 2018

ഇസ്‌ലാം മുന്നോട്ടു വെക്കുന്നത് ഒരു സാംസ്‌കാരിക ബദൽ

February 19, 2020

റോജര്‍ ഗരോഡി ദര്‍ശിച്ച ഇസ്‌ലാമിന്റെ പ്രതിജ്ഞകള്‍

November 25, 2019

ഇസ്‌ലാമിക സാഹിത്യം

December 21, 2018
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media