ഇറാഖിലെ ഊര്‍ പട്ടണത്തിലാണ് ഇബ്‌റാഹീം (അബ്രഹാം) ജനിച്ചത്. പ്രാചീന അറബികളും ജൂതരും ക്രൈസ്തവരും തങ്ങളുടെ വംശപിതാവായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രവാചകനാണ് ഇബ്‌റാഹീം. തൗഹീദിന്റെ (ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ജീവിതവീക്ഷണം) ധീരനായ ആദര്‍ശപുരുഷനായി ഖുര്‍ആന്‍ ഇബ്‌റാഹീം പ്രവാചകനെ പരിചയപ്പെടുത്തുന്നു. നക്ഷത്രങ്ങളെയും വിഗ്രഹങ്ങളെയും ആരാധിച്ചിരുന്ന പുരോഹിതര്‍ക്ക് വലിയ സ്വാധീനമുള്ള ഒരുകാലഘട്ടത്തിലാണ് ഇബ്‌റാഹീംനബി ഏകദൈവസന്ദേശവുമായി അവര്‍ക്കിടയിലേക്കു വന്നത്. ഭാര്യയായ ഹാജറയുടെ പുത്രന്‍ ഇസ്മാഈലിന്റെ വംശപരമ്പരയിലാണ് പ്രവാചകന്‍ മുഹമ്മദ് ജനിച്ചത്. മറ്റൊരു ഭാര്യയായ സാറയില്‍നിന്ന് ജനിച്ച ഇസ്ഹാഖിന്റെ മകനാണ് ഇസ്രാഈല്‍ വംശത്തിന്റെ പിതാവായ യഅ്ഖൂബ്. മക്കയിലെ കഅബ ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈലും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ്. ജൂതരുടെ വേദഭാഷയായ ഹീബ്രുവിന് ആ പേര്‍ ലഭിച്ചത് ഇബ്‌റാഹീമിന്റെ ഭാഷ എന്ന നിലയ്ക്കാണ്. ഇബ്‌റാഹീം പ്രവാചകന്റെ മറ്റൊരു ഭാര്യയായിരുന്ന ഖതൂറയുടെ സന്താനപരമ്പരയാണ് മദ്‌യന്‍ (മിദ്യാന്‍ ) നഗരവാസികള്‍.
ഇബ്‌റാഹീം
previous post