മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരി ലോറൻബൂതിന്റെ ഇസ്ലാമാശ്ലേഷണം വളരെ ശ്രദ്ധേയമാണ്. ചെറുപ്പം തൊട്ടേ ഇസ്ലാമിനെക്കുറിച്ച വിമർശനങ്ങളും ആക്ഷേപ പരിഹാസങ്ങളും കേട്ടാണ് അവർ വളർന്നിരുന്നത്. മാധ്യമ പ്രവർത്തകയായിരുന്നു അവർക്ക് ഒരിക്കൽ ജോലിയാവിശ്യാർത്ഥം ഫലസ്തീൻ സന്ദർശിക്കാനിടയായി.ഫലസ്തീനികളെല്ലാം തീവ്രവാദികളാണെന്ന മുൻധാരണയിൽ അവിടെയെത്തിയ ലോറൻ ഫലസ്തീനികളിൽ നിന്നുണ്ടായ പെരുമാറ്റവും സമീപനവും അവരുടെ തെറ്റിദ്ധാരണ നീങ്ങി. ആ ഘട്ടത്തിലാണ് വിശുദ്ധ ഖുർആന്റെ ഇംഗ്ലീഷ് പരിഭാഷ അവർ വായിക്കാനിടയായത്. തുടർന്ന് അവർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.ഇന്ന് അവർ ലോകപ്രശസ്ത ഇസ്ലാമിക മാധ്യമപ്രവർത്തകയും ആക്റ്റി വിസ്റ്റുമാണ്
🖋ശൈഖ് മുഹമ്മദ് കാരക്കുന്ന്