ആദ്യത്തെ മനുഷ്യനാണ് ആദം. എല്ലാ മനുഷ്യരുടെയും പിതാവ്. ആദമിനെ അല്ലാഹു മണ്ണില്‍നിന്നാണ് സൃഷ്ടിച്ചത്. ആദമിന് ഇണയായി ദൈവം ഹവ്വയെ സൃഷ്ടിച്ചു. ആദമിന്റെ സന്തതികളായ ഒരു ചെറുസമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ ദൈവം ആദമിനെ നിയോഗിച്ചു. ദൈവത്തില്‍നിന്ന് സന്ദേശങ്ങള്‍ ആദമിന് ലഭിച്ചിരുന്നു. ഇക്കാരണത്താല്‍ ആദമിനെ ആദ്യത്തെ പ്രവാചകനായി കണക്കാക്കുന്നു. ഖാബീല്‍ (കായേന്‍), ഹാബീല്‍ (ആബേല്‍) എന്നീ പുത്രന്മാരും ഇഖ്‌ലീമിയ, ലൂത്വാ എന്നീ പുത്രിമാരും ആദമിനുണ്ടായിരുന്നു. ഇവരില്‍നിന്നാണ് ലോകത്ത് മനുഷ്യവംശം വ്യാപിച്ചത്.
ആദം
previous post