അക്രമികളും ദൈവധിക്കാരികളുമായി ഭൂമിയില്‍ ജീവിച്ച് മരണമടഞ്ഞുപോകുന്നവര്‍ക്ക് മരണശേഷമുള്ള വിചാരണ കഴിഞ്ഞാല്‍ ലഭിക്കുന്ന ശിക്ഷയുടെ ഇടമാണ് നരകം. നരകത്തിലെ ജീവിതത്തെയും അതിന്റെ യാതനകളെയും കഷ്ടപ്പാടുകളെയും ബോധ്യപ്പെടുത്താനുതകുന്ന നിരവധി വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാം. നരകത്തിന്റെ ഇന്ധനം, ജ്വാലകള്‍, ആഹാരപാനീയങ്ങള്‍, നരകശിക്ഷയുടെ കാഠിന്യം തുടങ്ങിയവയെല്ലാം കുറ്റവാളികളുടെ ഹൃദയത്തില്‍ ഭീതിയുണര്‍ത്തുകയും ധിക്കാരികളെയും അഹങ്കാരികളെയും പിന്തിരിപ്പിക്കുകയും ചെയ്യുന്നവിധത്തില്‍ വിവരിച്ചിരിക്കുന്നു.
നരകം
previous post