കഴിഞ്ഞ ദിവസം ചിരകാല സുഹൃത്തായ, ബ
ഹ്റൈനിൽ ജോലിചെയ്യുന്ന അശ്റഫ് ഓഫീസിൽ വന്നു. കൂടെ തന്റെ മകൾ ഹനാ അശറഫുമുണ്ടായിരുന്നു. അവളുടെ വിവാഹത്തിന് ക്ഷണിക്കലായിരുന്നു ലക്ഷ്യം. ഹനാ ദൽഹിയിലെ കമലാ നെഹ്റു കോളേജിൽ
ബിരുദ വിദ്യാർത്ഥിനിയാണ്. താമസിക്കുന്നത് ഡൽഹി റോയൽ ഗേൾസ് പി.ജി. ഹോസ്റ്റലിലാണ്.
മുപ്പത് വിദ്യാർഥിനികളാണ് അവിടെ അന്തേവാസികളായുള്ളത്. അക്കൂട്ടത്തിലെ ഏക
മുസ്ലിം വിദ്യാർത്ഥിനിയാണ് ഹനാ അഷ്റഫ്. ആ
ഹോസ്റ്റലിൽ നേരത്തെ മുസ്ലിം വിദ്യാർഥിനികൾ ഉണ്ടായിരുന്നില്ല. ഇസ്ലാമിക വസ്ത്രധാരണവും ആരാധനാനുഷ്കഠാനങ്ങളും ചിഹ്നങ്ങളും സ്വഭാവ ചര്യകളും കൃത്യമായി അനുഷ്ഠിക്കുന്ന
വിദ്യാർത്ഥിനിയാണ് ഹനാ. അവിടത്തെ
വിദ്യാർത്ഥിനികളിൽ ആദ്യമായി ഒരു മുസ്ലിമിനോട്
സംസാരിക്കുന്നത് ഹനയോടാണെന്ന് ചില
രെങ്കിലും പറയുകയുണ്ടായി. നേരത്തെ ഒരൊറ്റ
മുസ്ലിമുമായി ഇടപഴകാനോ സംസാരിക്കാനോ
അവർക്ക് അവസരം ലഭിച്ചിരുന്നില്ല.
വംശീയ വിവേചനമോ വർഗീയ വിദ്വേഷമോ ഒരു
വിദ്യാർത്ഥിനിയുടെ ഭാഗത്ത് നിന്നും ഇന്നോളം ഉണ്ടായിട്ടില്ലെന്ന ഹനായുടെ വാക്കുകൾ എന്നിൽ
വിസ്മയമുണർത്തി. നമസ്കരിക്കുമ്പോൾ
റൂറൂമിലെ കുട്ടികൾ സംസാരം നിർത്തി നിശ്ശബ്ദരാവുകയും കിടക്കുന്നവർ എഴുന്നേറ്റിരിക്കുകയും ചെയ്യും. ആദ്യത്തിൽ എല്ലാവരും എഴുന്നേറ്റ് നിൽക്കുമായിരുന്നു. നമസ്കരിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് പറഞ്ഞതിനാൽ
മാത്രമാണ് അതവസാനിപ്പിച്ചത്. ഇസ്ലാമിക
ജീവിത രീതി പിന്തുടരുന്നതിൽ ആരും അല്പം
പോലും അസ്ക്യത കാണിക്കാറില്ല. ക്ഷേത്രങ്ങ
ളിൽ പോയി ആരാധനകൾ നിർവഹിക്കുന്ന
ഹിന്ദു മതവിശ്വാസിനികളും വിശ്വാസിനികള
ല്ലാത്ത ഫെമിനിസ്റ്റുകളും അക്കൂട്ടത്തിലുണ്ട്. അവ
രെല്ലാം റമദാനിൽ നോമ്പെടുക്കാൻ എല്ലാ സൗക
ര്യവും ചെയ്തു കൊടുക്കും. വിശപ്പും ദാഹവും സഹിച്ച് വ്രതമെടുക്കുമ്പോൾ അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യും. ഇസ്ലാമിനെയും അതിന്റെ ആരാധനാനുഷ്ഠാനങ്ങളെയും സംബന്ധിച്ച് ചോദിച്ചറിയുന്നവരും കുറവല്ല. എന്നാൽ മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണെന്നു ഇസ്ലാം അവരെ കൊല്ലാൻ കല്പിക്കുന്നുണ്ടെന്നും ധരിച്ച് വെച്ചിരുന്നവരാണ് പലരും. ചിലരെങ്കിലും അതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് കരുതുന്ന വരാണല്ലോ മുസ്ലിംകളിൽ പോലും പലരും. അത് തിരുത്താനുള്ള ശ്രമം മതപണ്ഡിതന്മാർ നടത്താറുമില്ല.
യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്ത് കാഫിറുകൾ
വളരെ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ്. ഇസ്ലാമിനെ ശരിയാം വിധം മനസ്സിലാക്കി ബോധ
പൂർവം അതിനെ നിഷേധിക്കുന്നവർ മാത്രമാണ്
കാഫിറുകൾ. സത്യ പ്രബോധകർക്ക് അവരോട് ഒന്നും പറയാനില്ല. അതിനാൽ ‘സത്യനിഷേധികളേ’എന്ന് ഖുർആനിൽ ഒരിടത്ത് മാത്രമേയുള്ളൂ. അത് സംഭാഷണം അവസാനിപ്പിച്ചു കൊണ്ടുള്ള
വേർപിരിയലിന്റെ വർത്തമാനമാണ്.(109:16)
‘സത്യത്തെ നിഷേധിച്ചവരേ’എന്നതും ഖുർആ
നിൽ ഒരിടത്തേയുള്ളു. അത് പരലോകത്ത് സംഭ
വിക്കാനിരിക്കുന്ന സംബോധനയെ സംബ
ന്ധിച്ചാണ്.(66:7) ഇസ്ലാമിക സമൂഹത്തിന് പുറത്തുള്ള പ്രബോധിതരെ ജനങ്ങളേ, മനുഷ്യരേ (അന്നാസ്) എന്നൊക്കെയാണ് ഖുർആൻ സംബോധന ചെയ്തത്. അതിനാൽ നമ്മുടെ രാജ്യത്തെ ന്യൂനാൽ ന്യൂനപക്ഷമൊഴിച്ച് ആരും കാഫിറുകളല്ല. ഈ വസ്തുത മുസ്ലിംകൾ മനസ്സിലാക്കുകയും സഹോദര സമുദായങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. അതോടൊപ്പം കാഫിറുകളെ കൊല്ലാൻ ഇസ്ലാം കൽപിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന വസ്തുതയും സംശയരഹിതമായി വ്യക്തമാക്കപ്പെടുക തന്നെവേണം.
മുസ്ലിംകളല്ലാത്തവരെല്ലാം കാഫിറുകളാണോ.? ഇസ്ലാം അവരെ കൊല്ലാൻ കല്പിക്കുന്നുണ്ടോ.?
previous post