ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

പ്രവാചകകാരുണ്യം ജീവജാലങ്ങളോടും

by admin December 21, 2018September 16, 2026
December 21, 2018September 16, 2026

ഭൂമിയിലെ സകല ജീവജാലങ്ങളോടും കാരുണ്യവും ദയയും കാണിക്കണമെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചു. മൃഗങ്ങളോട് കനിവും കാരുണ്യവും കാണിക്കുന്നത് പ്രവാചകന്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചു. സുറാഖത്തുബ്‌നു ജഅ്‌സം (റ) നബി(സ)യോട് ചോദിച്ചു: ”റസൂലേ, വഴിതെറ്റിയ ഒട്ടകത്തെ പിടിച്ച് കൂരയുണ്ടാക്കി അതിനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്താല്‍ അല്ലാഹു എനിക്ക് പ്രതിഫലം നല്‍കുമോ?” പ്രവാചകന്‍: ”അതേ, തീര്‍ച്ചയായും, കരളുള്ള ഏത് ജീവികളുടെയും വിശപ്പും ദാഹവും അകറ്റുന്നവര്‍ പ്രതിഫലാര്‍ഹര്‍ തന്നെ” (ഇബ്‌നുമാജ).

മറ്റൊരു സംഭവം: ഒരിടത്ത് അവശയായ ഒട്ടകത്തെ തിരുനബി കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന അതിനെ അവിടുന്ന് തടവി സമാധാനിപ്പിച്ചു.

”ആരുടേതാണീ ഒട്ടകം?”-തിരുദൂതര്‍ വിളിച്ചു ചോദിച്ചു.

”അല്ലാഹുവിന്റെ റസൂലേ, അതെന്റേതാണ്”-ഒരു അന്‍സാരി പറഞ്ഞു.

”അല്ലാഹു നിന്റെ ഉടമസ്ഥതയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നീ അവനെ അനുസരിക്കാത്തതെന്ത്?! നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറയുന്നു” (മുസ്‌ലിം).

ഒരു ജീവിയെയും അകാരണമായി ശല്യം ചെയ്യരുതെന്നും പ്രവാചകന്‍ വിലക്കി. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ)  പറയുന്നു: ”ഞങ്ങള്‍ റസൂലിന്റെ കൂടെ യാത്രയിലായിരിക്കെ പ്രവാചകന്‍ (സ) ഒരു ആവശ്യത്തിനായി പോയി. അപ്പോള്‍ ഒരു അടയ്ക്കാക്കിളിയെയും രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍  കണ്ടു. ആ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങള്‍ എടുത്തപ്പോള്‍ തള്ളപ്പക്ഷി വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ഇത് കണ്ടുകൊണ്ടാണ് നബി (സ) വന്നത്. പ്രവാചകന്‍ ചോദിച്ചു: ”ഈ കുഞ്ഞിനെ ചൊല്ലി ആ പക്ഷിയെ വേദനിപ്പിച്ചതാരാണ്? അതിനെ തിരിച്ചുനല്‍കുക” (അബൂദാവൂദ്).

അസ്മാഅ് (റ) പറയുന്നു: നബി (സ) ഒരു ഗ്രഹണ നമസ്‌കാരത്തോടനുബന്ധിച്ചുള്ള ഖുത്വ്ബയില്‍ പറഞ്ഞു: ”നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു; എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞുപോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്‌നം? മലക്കുകള്‍ പറഞ്ഞു: ”അവള്‍ അതിനെ കെട്ടിയിട്ടു; വിശപ്പ് കാരണം അത് ചാകുന്നതുവരെ” (ബുഖാരി).

വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജീവികളെ പരിശീലനങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ പഠനാവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ”ജീവനുള്ളവയെ നാട്ടക്കുറിയാക്കുന്നതിനെ അല്ലാഹുവിന്റെ റസൂല്‍ (സ) ശപിച്ചിട്ടുണ്ട്” (മുസ്‌ലിം).

ജീവികളോടുള്ള പെരുമാറ്റത്തെ പാരത്രികലോകത്തെ രക്ഷാശിക്ഷകളോടാണ് പ്രവാചകന്‍ ബന്ധപ്പെടുത്തുന്നത്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: ”ദാഹിച്ച് വലഞ്ഞ ഒരു നായ കിണറിന്റെ  ചുറ്റുവട്ടം കറങ്ങിത്തിരിയുന്നത് ബനൂ ഇസ്രാഈലിലെ ഒരു വേശ്യ കണ്ടു. ദയ തോന്നിയ അവള്‍ തന്റെ ഷൂ അഴിച്ച് വെള്ളം നിറച്ച് നായയെ കുടിപ്പിച്ചു. ഇക്കാരണത്താല്‍ മാത്രം അല്ലാഹു അവള്‍ക്ക് പൊറുത്തുകൊടുത്തു” (ബുഖാരി).

ജീവികളെ അറുക്കുകയാണെങ്കില്‍ പോലും അവയോട് അത്യധികം ദയ കാണിക്കണമെന്ന് റസൂല്‍ പഠിപ്പിച്ചു. മുആവിയ(റ)യില്‍നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഞാന്‍ ആടിനെ അറുക്കാറുള്ളത് അതിനോട് ദയ കാണിച്ചുകൊണ്ടാണ്.” അപ്പോള്‍ നബി (സ) പറഞ്ഞു: ”നീ ആ ആടിനോട് ദയ കാണിക്കുന്നുണ്ടെങ്കില്‍ അല്ലാഹു നിന്നോടും ദയ കാണിക്കും” (അഹ്മദ്).

മൃഗങ്ങളെ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാന്‍, അവയെ അറുക്കാന്‍ കിടത്തുന്നതിന്റെ മുമ്പുതന്നെ കത്തി മൂര്‍ച്ച കൂട്ടണമെന്ന് നബി (സ) പഠിപ്പിക്കുന്നു. ഇബ്‌നു അബ്ബാസ് (റ) നിവേദനം: ”ഒരിക്കലൊരാള്‍ അറുക്കാനുള്ള മൃഗത്തെ കെട്ടിയിട്ട് കിടത്തിയതിനു ശേഷം കത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. പ്രവാചകന്‍  അദ്ദേഹത്തോട് ചോദിച്ചു: ”ആ മൃഗത്തിന് ഒന്നിലധികം മരണം നല്‍കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? അതിനെ കിടത്തുന്നതിനു മുമ്പു തന്നെ കത്തി മൂര്‍ച്ച കൂട്ടാമായിരുന്നില്ലേ……?!” (അല്‍ ഹാകിം).

അകാരണമായി ഒരു ജീവിയെയും കൊല്ലരുത്. നബി (സ) പറഞ്ഞു: ”ആരെങ്കിലും ഒരു കുരുവിയെ അകാരണമായി കൊന്നാല്‍ അത് അന്ത്യദിനത്തില്‍ അല്ലാഹുവിനോട് ഉറക്കെ വിളിച്ചുപറയും: എന്റെ രക്ഷിതാവേ, ഇയാളെന്നെ ഒരുപകാരത്തിനുമല്ലാതെ വെറുതെ കൊന്നതാണ്” (അഹ്മദ്, നസാഈ).

മൃഗങ്ങളുടെ ദേഹത്തില്‍ മുറിവേല്‍പ്പിക്കുന്ന ആചാരങ്ങളെയും റസൂല്‍ നിരോധിച്ചു. ജാബിറി(റ)ല്‍നിന്ന് നിവേദനം: മുഖത്ത് ചാപ്പകുത്തിയ കഴുതയെ കണ്ടണ്ടപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ”അതിനെ ചാപ്പ കുത്തിയവനെ അല്ലാഹു ശപിച്ചിരിക്കുന്നു” (മുസ്‌ലിം).

ഇഹ്‌സാനിന്റെ  ഉദാഹരണമായി പ്രവാചകന്‍ (സ) പറഞ്ഞത് ഒരാള്‍ അറുക്കാന്‍ പോകുന്ന മൃഗത്തോട് കാണിക്കുന്ന ദയയെയാണ്. ശദ്ദാദുബ്‌നു ഔസില്‍നിന്ന് നിവേദനം: ”അല്ലാഹു ഇഹ്‌സാന്‍ (നന്നായി നിര്‍വഹിക്കുക) എല്ലാ കാര്യങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ കൊല്ലുകയാണെങ്കില്‍പോലും നന്നായി കൊല്ലണം. അറുക്കുകയാണെങ്കില്‍ നന്നായി അറുക്കണം. കത്തി മൂര്‍ച്ചകൂട്ടണം. ഉരുവിനെ (വെള്ളം നല്‍കി) ആശ്വസിപ്പിക്കണം” (മുസ്‌ലിം).

ഒരിക്കല്‍ അല്ലാഹുവിന്റെ റസൂല്‍ മിനായില്‍ അനുയായികളുടെ കൂടെ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ്  അവിടെയുള്ള കല്ലുകള്‍ക്കിടയില്‍നിന്ന് ഒരു പാമ്പ് ഇഴഞ്ഞുവന്നത്. അതിനെ അടിച്ചുകൊല്ലാന്‍ സ്വഹാബികളില്‍ ചിലര്‍ ഓടിയടുത്തപ്പോള്‍ പാമ്പ് പാറക്കല്ലുകള്‍ക്കിടയില്‍ മറഞ്ഞു. ഇത് അകലെനിന്നും കണ്ട നബി (സ) ഇപ്രകാരം പറഞ്ഞു: ”അല്ലാഹു അതിനെ നിങ്ങളുടെ ഉപദ്രവത്തില്‍നിന്ന് കാത്തു. അതിന്റെ ഉപദ്രവത്തില്‍നിന്ന് നിങ്ങളെയും കാത്തു” (ബുഖാരി).

ജീവികളുടെ ആരോഗ്യകാര്യത്തിലും അവയെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചു. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ”രോഗിയായവയുടെ കൂടെ ആരോഗ്യമുള്ളവയെ മേയ്ക്കാന്‍ വിടരുത്” (ബുഖാരി). അങ്ങനെ ‘ലോകര്‍ക്കാകമാനം കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല’ എന്ന അല്ലാഹുവിന്റെ വചനത്തെ സത്യപ്പെടുത്തുന്ന എത്രയെത്ര സംഭവങ്ങള്‍!

(കടപ്പാട് :പ്രബോധനം ആഴ്ചപതിപ്പ്)

0 comment
FacebookTwitter
previous post
വ്യഥിതനും ഏകാകിയുമായ മനുഷ്യനുവേണ്ടി (പെരുമ്പടവം ശ്രീധരന്‍ (നോവലിസ്റ്റ്)
next post
കാര്‍ഷിക സംസ്‌കാരത്തിന് ഇസ്‌ലാമിന്റെ സംഭാവനകള്‍

Related Articles

പ്രവാചകന്റെ പാരിസ്ഥിതികാധ്യാപനങ്ങള്‍

December 21, 2018

ഇസ്‌ലാമിക സാഹിത്യം

December 21, 2018

അപൂര്‍വ്വ വ്യക്തിത്വം

December 21, 2018

മൂസാ

December 21, 2018

ഭൗമേതര ബുദ്ധിജീവികളുംവിശുദ്ധ ഖുർആനിന്റെ അമാനുഷികതയും

March 19, 2022

മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചു

March 15, 2020

ദൈവവിശ്വാസം

December 21, 2018

ഖുര്‍ആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?- സില്‍ഷിജ് ആമയൂര്‍

January 21, 2020

ലിംഗനീതിയുടെ ഇസ്‌ലാമിക പാഠങ്ങൾ

March 29, 2022

മുസ്‌ലിം സ്ത്രീകളാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റുകള്‍

December 21, 2018
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media