ഭൗതികമായ എല്ലാവിധ വിശേഷണങ്ങള്‍ക്കും ഭാവനകള്‍ക്കും അതീതമായ സകലവിധ സുഖസൗകര്യങ്ങളോടുകൂടിയ ഒരു ആരാമമാണ് സ്വര്‍ഗമെന്നുപറയുന്നത്. അവിടത്തെ സജ്ജീകരണസംവിധാനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന സാധനസാമഗ്രികളുടെ പേരുകളൊന്നുംതന്നെ നാം ഇന്നു പറയുന്ന ഭൗതികമായ അര്‍ഥത്തിലൊതുങ്ങിനില്‍ക്കുന്നതല്ല. സ്വര്‍ഗത്തില്‍ ശുദ്ധജലം ഒഴുകുന്ന ആറുകളും സ്ഫടികനിര്‍മിതമായ കോപ്പകളും സ്വര്‍ണത്തളികകളും ചാരിക്കിടക്കാനും കിടന്നാടാനുമുള്ള കട്ടിലുകളും കുടിക്കാന്‍ മുന്തിയതരം പാനീയങ്ങളും തിന്നാന്‍ പലതരം പഴവര്‍ഗങ്ങളും മറ്റു ആഗ്രഹപൂര്‍ത്തീകരണത്തിനുമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്നു പറയുമ്പോള്‍ നാം ഇന്നീ കാണുന്നതില്‍നിന്നും അറിയുന്നതില്‍നിന്നും വ്യത്യസ്തമായ അനുഭവങ്ങളോടുകൂടിയതായിരിക്കും അവയെന്നു മനസ്സിലാക്കേണ്ടത് ആവശ്യമാണ്. പറഞ്ഞാലൊതുങ്ങാത്ത സുഖസൗഭാഗ്യങ്ങള്‍ ആസ്വദിച്ചുകൊണ്ട്, സുകൃതംചെയ്തവര്‍ ശാശ്വതമായിജീവിക്കുന്ന ആരാമമാണ് സ്വര്‍ഗം. സ്വര്‍ഗത്തിലെ ജീവിതം ഭൗതികസുഖങ്ങള്‍ക്കുപുറമേ ആത്മശാന്തിയും സംതൃപ്തിയും നിറഞ്ഞതാണെന്ന് ഖുര്‍ആന്‍ സൂക്തങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.
സ്വര്‍ഗം
previous post