ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ജലസംരക്ഷണം

by admin March 13, 2019March 13, 2019
March 13, 2019March 13, 2019
ജലസംരക്ഷണം

സകലജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ ആധാരമാണ് ജലം. ജീവനുള്ള സകലതിനെയും നാം ജലത്തില്‍ നിന്ന് സൃഷ്ടിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. ഭൗമോപരിതലത്തിന്റെ 70 ശതമാനം ജലാശയങ്ങളാണ്. അതില്‍ 3 ശതമാനം മാത്രമേ ശുദ്ധജലമുള്ളൂ.ഇതില്‍ തന്നെ ഏതാണ്ട് 2 ശതമാനവും ധ്രുവപ്രദേശങ്ങളില്‍ തണുത്തുറഞ്ഞിരിക്കുന്നു. കേവലം ഒരു ശതമാനം മാത്രമാണ് ലോകത്തെ എല്ലാ ജലാശയങ്ങളിലുമുള്ള ശുദ്ധജലം. ജനസംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ലഭ്യമായ ശുദ്ധജലത്തിന്റെ തോത് കുറഞ്ഞ് വരികയും ചെയ്യുന്ന വര്‍ത്തമാനാവസ്ഥ സമീപഭാവിയില്‍ നാം അതിശക്തമായ ശുദ്ധജലദൗര്‍ബല്യം അനുഭവിക്കുമെന്നതിലേക്കാണ് സൂചന നല്‍കുന്നത്.

ഇനിയൊരു ലോകയുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനു വേണ്ടിയായിരിക്കുമെന്നത്  നാം പലപ്പോഴും ആവര്‍ത്തിച്ച് പറയാറുള്ളതാണ്. 1995ല്‍ ലോകബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ഇസ്മായീല്‍ സറാ ഗെള്‍ഡിനാണ് ഇത് പറഞ്ഞത്. ലോകയുദ്ധമെന്ന് പറയാനാവില്ലെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും രാജ്യങ്ങള്‍ തമ്മിലും പ്രവിശ്യകള്‍ തമ്മിലും ഇന്ന് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ വലിയൊരു പങ്ക് ജലവുമായി ബന്ധപ്പെട്ടതാണ്. ഏറെക്കാലമായി തുടരുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ജോര്‍ദാന്‍ നദീതടത്തിലെ ജലത്തിന്‍മേലുള്ള അവകാശതര്‍ക്കത്തിന് സ്വാധീനമുണ്ട്.

1967 ല്‍ സിറിയ ആ നദിയില്‍ അണകെട്ടാന്‍ തുനിഞ്ഞപ്പോള്‍, തങ്ങള്‍ക്കുള്ള വെള്ളം കുറയുമെന്ന് പറഞ്ഞ് ഇസ്‌റായേല്‍ അവര്‍ക്കെതിരെ വ്യോമാക്രമണം നടത്തി. പിന്നീട് ഇസ്രയേല്‍ അണകെട്ടി വെള്ളം തിരിച്ചുവിട്ടപ്പോള്‍ ജോര്‍ദാന്റെ ജലം കുറഞ്ഞു. ഇസ്രയേല്‍ ഫലസ്തീനിന്റെ പലഭാഗങ്ങളും കീഴടക്കിയിരക്കുന്നത് അവയ്ക്കു കീഴിലുള്ള ഭൂഗര്‍ഭജലസ്രോതസ്സുകള്‍ക്ക് വേണ്ടിയാണ്. ഈജിപ്തടക്കം പത്ത് രാജ്യങ്ങള്‍ പങ്കിടുന്ന നൈല്‍നദിയിലെ ജലാവകാശത്തിന് വേണ്ടി അനേകം സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഇറാഖിനെ അമേരിക്ക അക്രമിച്ച് കീഴടക്കിയത് എണ്ണക്കുവേണ്ടി മാത്രമല്ല, യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളിലെ ജലസമ്പത്തിന് കൂടിയാണ്.

വികസിതമെന്ന് നാം പറയുന്ന അമേരിക്കയിലും കാനഡയിലും പോലും ജലാധികാരത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. സത്‌ലജ് നദീജലക്കരാര്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള തര്‍ക്കവിഷയങ്ങളിലൊന്നാണ്. ഗംഗാ നദിയില്‍ ഫറാക്കാ അണക്കെട്ടിന്റെ നിര്‍മ്മാണം മൂലം ബംഗ്ലാദേശിന് ജലക്ഷാമമുണ്ടായെന്ന് പറഞ്ഞുണ്ടായ തര്‍ക്കം വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നു. തെന്നിന്ത്യയിലെ പ്രധാന അന്തര്‍സംസ്ഥാന നദികളിലൊന്നായ കാവേരിയിലെ ജലത്തിന്റെ അവകാശത്തെചൊല്ലി ഉണ്ടായ കോടതിവിധിയും ആക്രമണങ്ങളും, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലത്തെ സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മിലുള്ള തര്‍ക്കവും നാം അനുഭവിച്ചറിഞ്ഞതാണല്ലോ.

ശുദ്ധജലത്തിന്റെ ദൗര്‍ബല്യത്തെയും അതിന്റെ സര്‍വ്വവ്യാപിയായ ആവശ്യകതയെയും സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ലോകത്തിന്റെ മുഴുവന്‍ ജലലഭ്യതയുടെ ഒരു ശതമാനമാണ് ശുദ്ധജലമെന്ന് കണക്കുകള്‍ പറയുമ്പോഴും ആ ഒരു ശതമാനത്തിലെ വലിയൊരു പങ്ക് മലിനമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയില്‍ നിശ്ചിതതോതില്‍ മാത്രമേ നാഥന്‍ ജലം സംവിധാനിച്ചിട്ടുള്ളൂ. അമിതവ്യയം ചെയ്തും മലിനീകരിച്ചും അത് പാഴാക്കരുത്. ആകാശത്തില്‍ നിന്നും നാം നിശ്ചിതഅളവില്‍ ജലം ഇറക്കുകയും അതിനെ ഭൂമിയില്‍ സൂക്ഷിക്കുകയും ചെയ്തു. എന്ന് ഖുര്‍ആന്‍ പറയുന്നു.

ജലസംരക്ഷണത്തിനായും മലീനീകരണനിയന്ത്രണത്തിനായും അടിക്കടി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമെന്നതല്ലാതെ നാമാരും ജലസംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നില്ലെന്നതാണ് സത്യം. അവിടെയാണ് ജലദൗര്‍ബല്യം ഇത്രയൊന്നും രൂക്ഷമായിട്ടില്ലാത്ത ഒരു കാലത്ത് ജലസംരക്ഷണത്തിന്റെ ആവശ്യകതയോ അതിന്റെ സര്‍വ്വകാല പ്രാധാന്യമോ ഗവേഷണംചെയ്ത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരുസമയത്ത് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) തന്റെ അനുചരന്‍മാരോടും സമൂഹത്തോടുമായി പറഞ്ഞ വചനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

മിതവ്യയം

ജലസമ്പത്ത് അമൂല്യമാണെങ്കിലും മുതല്‍മുടക്കില്ലാതെ കിട്ടുന്നതിനാല്‍ മനുഷ്യന്‍ അതിന് വിലകല്‍പ്പിക്കുന്നില്ല. ജലം അനിവാര്യോപാധിയായതിനാല്‍ വളരെയധികം ഉത്പാദിപ്പിച്ച് വിലയില്ലാതെ ഉപയോഗിക്കുന്ന രീതിയിലാണ് അല്ലാഹു അത് ലഭ്യമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ജലത്തിന്റെ അഭാത്തിലേ അതിന്റെ മൂല്യമെത്രയായിരുന്നു വെന്ന് മിക്ക മനുഷ്യര്‍ക്കും തിരിച്ചറിയാനാവൂ. മനുഷ്യന്റെ ആര്‍ത്തിയുടെയും അശ്രദ്ധയുടെയും ഫലമായി മിക്കയിടത്തും ഇന്ന് ജലം  വിലക്ക് വാങ്ങുന്ന അവസ്ഥ വന്നു.

ആകാശത്തുനിന്ന് നാം നിശ്ചിതഅളവില്‍ വെള്ളം വര്‍ഷിക്കുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു.(അല്‍മുഅ്മിനൂന്‍). അതിനാല്‍ ഭാവിയിലേക്ക് ജലം കരുതേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ അതു പാഴാക്കികളയുകയാണ് നാം പലപ്പോഴും. ശുദ്ധീകരണങ്ങള്‍ക്കും ഗാര്‍ഹിക-നിര്‍മ്മാണാവശ്യങ്ങള്‍ക്കും വേണ്ടി ഓരോ ദിവസവും കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഓരോ ചെറിയ പ്രദേശത്തും നാം പാഴാക്കുന്നുണ്ട്. നഗരവത്കരണാനന്തരം ഇതിന്റെ അളവ് കൂടിയിട്ടേ ഉള്ളൂ.

കര്‍ണാടകയിലെ ജനസംഖ്യയുടെ പത്തിലൊന്ന് മാത്രമാണ് ബാഗ്ലൂര്‍ നഗരത്തില്‍ താമസിക്കുന്നത്. നഗരത്തില്‍ നിന്ന് ഏറെ ദൂരെയുള്ള ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് പൈപ്പുലൈന്‍വഴി നഗരത്തിലെത്തിക്കാന്‍ വലിയ തുക ചെലവുവരുന്നു. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്ന 90 ശതമാനം ജനങ്ങള്‍ക്കുവേണ്ടി കുടിവെള്ളത്തിനായി ആകെ ചെലവാക്കുന്ന തുക ബാഗ്ലൂര്‍ നഗരത്തിലെ 10 ശതമാനത്തിന് വേണ്ടി ചെലവാക്കുന്നതിനേക്കാള്‍ എത്രയോ കുറവാണെന്ന് കണക്കുകള്‍ പറയുന്നു.

തമിഴ്‌നാട്ടിലെ പരിസ്ഥിതിശാസ്തജ്ഞനായ ശേഷാദ്രി പറയുന്ന ഒരു കാര്യം പ്രസക്തമാണ്. ചെന്നൈ നഗരത്തില്‍ ഒരു ദിവസം ശുചിമുറികളില്‍ ഫ്‌ളഷ്‌ചെയ്ത് പോകുന്നത്ര വെള്ളം നീലഗിരിയിലെ കൂനൂര്‍ ജില്ലയില്‍ ഒരുമാസം കൊണ്ട് ഉപയോഗിക്കപ്പെടുന്നില്ല. ജനസാന്ദ്രതക്ക് പുറമെ നീര്‍ത്തടങ്ങള്‍, വയലുകള്‍, കാടുകള്‍, വൃഷ്ടിപ്രദേശങ്ങള്‍ എന്നിവയുടെ നശീകരണവും ജലക്ഷാമത്തെ വിളിച്ചുവരുത്തുന്നു.

ജലസമ്പത്ത് അമിതമായി ഉപയോഗിക്കുന്നതിനെതിരെ തിരുദൂതര്‍ പറഞ്ഞ വചനങ്ങള്‍ ഏറെ പ്രസക്തമാണ്. വുളൂ ചെയ്യുകയായിരുന്ന സഅ്ദ്ബ്‌നു അബീ വഖാസ് (റ)ന്റെ അടുത്തുകൂടെ പോവുകയായിരുന്ന തിരുദൂതര്‍. സഅ്ദിന്റെ വുളൂ കണ്ട് അവിടുന്ന് ചോദിച്ചു. സഅദേ, ഇതെന്തു അമിതോപയോഗമാണ്.

സഅദ് ആശ്ചര്യത്തോടെ പറഞ്ഞു വുളൂവിലും അമിതോപയോഗമോ? അതെ ഒഴുകുന്ന നദിയില്‍ നിന്നാണ് വുളൂ ചെയ്യുന്നതെങ്കിലും മിതവ്യയം വേണം. എന്നതായിരുന്നു തിരുദൂതരുടെ മറുപടി. ധാരാളിത്തം എന്ന് അര്‍ത്ഥം വരുന്ന ഇസ്‌റാഫ് എന്ന അറബി പദം സാമ്പത്തിക വ്യവഹാരങ്ങളില്‍ മാത്രമായിരിക്കും ഉപയോഗിക്കുക എന്ന പൊതുധാരണയില്‍ നിന്നാവണം സഅദ് (റ) വുളൂവിലും ധാരാളിത്തമുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നത്. ഉപയോഗത്തിന്റെ ഏതു ഘട്ടത്തിലും കരുതലും ശ്രദ്ധയും വേണമെന്നതാണ് ഈ നിലപാടിന്റെ പാഠം.

ഓസ്‌ട്രേലിയന്‍ കുടിവെള്ള കമ്പനിയായ ആക്ടീവ് ഓര്‍ഗാനിക് സ്പ്രിംഗ് 2012 ല്‍ തങ്ങളുടെ കുടിവെള്ള ബോട്ടിലിലും Do not waste water even if you are running stream . prophet Muhammed ) .എന്ന് രേഖപ്പെടുത്തിയ കാര്‍ഡ് അറ്റാച്ച് ചെയ്താണ് വിപണിയിലിറക്കിയത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുദൂതര്‍ പറഞ്ഞ ഈ വചനത്തിന് കുടിവെള്ളത്തിന്റെ ഈ ദൗര്‍ലഭ്യകാലത്ത് എത്രമേല്‍ പ്രസക്തിയുണ്ടെന്ന് അടുത്തറിയാന്‍ ഈ ഉദാഹരണം മതിയാവും.

ശുചിത്വത്തിലും പ്രാര്‍ത്ഥനയിലും അതിര് കവിയുന്ന ഒരു വിഭാഗം തീര്‍ച്ചയായും എന്റെ സമുദായത്തില്‍ ഉണ്ടാകുമെന്ന തിരുദൂതരുടെ മുന്നറിയിപ്പ് അബൂദാവൂദ് (റ) രേഖപ്പെടുത്തുന്നുണ്ട്. ശുചിത്വാവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ മിതത്വ പരിധി ലഘിക്കുന്നവര്‍ എന്നാണ് ശുചിത്വത്തില്‍ അതിരുകവിയുന്നവര്‍ എന്നതിന്റെ വിവക്ഷ.

ശുചിത്വാവശ്യങ്ങള്‍ എന്നതിലേക്കാളുപരി കുടിവെള്ളം എന്ന നിലക്കാണ് വെള്ളത്തിന്റെ പ്രാധാന്യം എന്നതിലേക്ക് വെളിച്ചം വീശുന്ന തിരുവചനങ്ങളുണ്ട്. ഒരിക്കല്‍ ഒരാള്‍ നബി(സ) യോട് ഇങ്ങനെ ചോദിച്ചു സമുദ്രയാത്രനടത്തുന്ന ഞങ്ങള്‍ കുറച്ച് വെള്ളം കൂടെ കരുതാറുണ്ട്. അതുപയോഗിച്ച് വുളു എടുത്താല്‍ കുടിക്കാന്‍ പ്രയാസപ്പെടും സമുദ്രജലം ഉപയോഗിച്ച് വുളുചെയ്യാമോ?  തിരുദൂതര്‍ ഇങ്ങനെ പ്രതിവചിച്ചു. സമുദ്രത്തിലെ വെള്ളം ശുദ്ധമാണ് അതിലെ ശവം അനുവദനീയമാണ്. ജലദൗര്‍ബല്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തയമ്മും ചെയ്‌തോ കടല്‍വെള്ളം ഉപയോഗപ്പെടുത്തിയോ ശുചീകരണം നടത്തി ശുദ്ധജലം കരുതല്‍ജലമായി മാറ്റിവെക്കണമെന്ന് ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

തന്റെ കാലശേഷം ജലം ആനാവശ്യമായി വിനിയോഗിക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് തിരുദൂതര്‍ പ്രവചിക്കുകയും വേദനപ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം അഹമ്മദ് (റ) മിസ്‌നദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വചനം അക്ഷരംപ്രതി പുലരുന്ന കാഴ്ചയാണിന്ന് കാണാനാവുന്നത്. കുളിക്കുന്നതിലും ശുചീകരണം നടത്തുന്നതിലും വാഹനങ്ങള്‍ വൃത്തിയാക്കുന്നതിനുമെല്ലാം എത്ര ജലമാണ് അനുദിനം ആവശ്യത്തിലേറെയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

അമിതോപയോഗത്തിനെതിരെ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നായിരുന്നില്ല തിരുദൂതരുടെ പോരാട്ടം. അവിടുന്ന് വുളു ചെയ്തിരുന്നത് 1 മുദ്ദ് (800 മില്ലി ലിറ്റര്‍) വെള്ളത്തിലും കുളിച്ചിരുന്നത് 1 സ്വാഅ് (3.200 ലിറ്റര്‍) വെള്ളത്തിലുമായിരുന്നുവെന്ന് സഫീന(റ) പറയുന്നതായി ഇമാം മുസ്‌ലീം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുളിക്കുന്നതിനും അംഗശുദ്ധി വരുത്തുന്നതിനും ഓരോ ദിവസവും നാം എത്ര വെള്ളമാണ് അമിതമായി ഉപയോഗിക്കുന്നത്. വെള്ളം വേണ്ടത്ര ലഭിക്കുന്നതിനാലും വരും ഭാവിയിലെ പ്രതിസന്ധി ബോധ്യപ്പെടാത്തതിനാലുമാവാം നാം വീണ്ടും വീണ്ടും എടുത്തുപയോഗിച്ച് ജലം പാഴാക്കുന്നത്.

മലിനീകരണ നിയന്ത്രണം

ശുദ്ധജലത്തിന്റെ ആവശ്യം വളരെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും മലിനീകരിക്കപ്പെടുന്നതിന്റെ തോത് ഒട്ടും കുറഞ്ഞിട്ടില്ല. നാഗരിക-വ്യവയസായവല്‍ക്കരണങ്ങലുടെയും വനനശീകരണത്തിന്റെയും ഫലമായി ലോകത്തെ ഒട്ടുമിക്ക ജലസംഭരണികളും മലിനപ്പെടുകയോ വറ്റിവരളുകയോ ഉണ്ടായി. തുറസ്സായ ജലസംഭരണികളാണ് വന്‍തോതില്‍ മലിനീകരിക്കപ്പെട്ടത്.  ശുദ്ധജലംവളരെക്കൂടുതല്‍ സംഭരിക്കപ്പെട്ട ജലാശയമാണല്ലോ നദികള്‍.

വിഖ്യാതസാഹിത്യകാരനായ ടി.എസ് ഏലിയറ്റ് എനിക്ക് ദൈവങ്ങളെപ്പറ്റി അധികമൊന്നും അറിയില്ല. പക്ഷെ നദികള്‍ എന്നാല്‍ കരുത്തുറ്റ തവിട്ടുദൈവങ്ങള്‍ ആണെന്നെനിക്കറിയാം. എന്നൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇത്രയൊക്കെ ആദരവ് ആരാധനയോളം വളര്‍ന്നിട്ടും ജലാശയങ്ങളോടുള്ള മനുഷ്യന്റെ സമീപനം ദുഖകരമാണ്. വിവിധ തരത്തിലുള്ള മലിനീകരണപ്രവര്‍ത്തനങ്ങള്‍ നദുകളുടെ സ്വാഭാവികതയെ സാരമായിത്തന്നെ ബാധിച്ചു. അക്കാരണം കൊണ്ടാകാം മഴക്കാലത്ത് മാത്രം ഒഴുകുന്ന ജലസ്രോതസ്സായി നമ്മുടെ നദികള്‍ മാറിക്കഴിഞ്ഞു. മലബാര്‍ സിമന്റ് കമ്പനി ചുണ്ണാമ്പ് കലക്കി മലമ്പുഴയെ നശിപ്പിച്ച് കഴിഞ്ഞു. കൊച്ചി നഗരത്തിന്റെ ജലവാഹിനിയായ പെരിയാറില്‍ ഫാക്ടറികളില്‍ നിന്നുള്ള മാലിന്യം നിമിത്തം ലക്ഷക്കണക്കിന് മത്സ്യങ്ങളാണ് ഓരോ മാസവും ചത്ത്‌പൊന്തുന്നത്.

മാവൂരിലെ ഗ്വോളിയോര്‍ റയോണ്‍സ് നശിപ്പിച്ച ചാലിയാര്‍ അല്‍പ്പം വിശുദ്ധി നേടിവരുന്നതേയുള്ളൂ. ശബരിമല സന്നിദാനത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലത്തില്‍ മനുഷ്യവിസര്‍ജ്യമാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ മുമ്പ് കണ്ടെത്തിയിരുന്നു. ആ വെള്ളത്തിലെ കോളിഫോം ജൈവബാക്ടീരിയയുടെ അളവ് ഒരു ലക്ഷത്തിനുമീതെയാണെന്നാണ് അന്ന് പരിശോധനാഫലം പറഞ്ഞത്. നിയമപ്രകാരം ഇത് ജലത്തില്‍ 500 വരെ മാത്രമേ പാടുള്ളൂ. ഏറിക്കഴിഞ്ഞാല്‍ ഉപയോഗശൂന്യമാണെന്നര്‍ത്ഥം. ജലമലിനീകരണത്തിന്റെ സമാന ഉദാഹരണങ്ങള്‍ നമുക്ക് കൊച്ചുകേരളത്തില്‍ നിന്നു തന്നെ  ജലമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെ ഉദാഹരിക്കാന്‍ അനുയോജ്യമായ ഒരു ദുരന്തമാണ് ജപ്പാനിലെ മീനമാതാ രോഗം. മീനമാതാ ഉള്‍ക്കടലില്‍ നിന്ന് ലഭിച്ച മത്സ്യം ഭക്ഷിച്ച 3500 ല്‍ അധികം പേര്‍ ഈ വിചിത്രമായ പുതിയ രോഗത്തിന് ഇരകളായി. 1950 ല്‍ ഇത് സംബവിക്കുന്നത്. കടലിനു സമീപത്തെ പട്ടണങ്ങളിലെ വ്യവസായശാലകള്‍ കടലിലേക്ക് പുറംതള്ളിയിരുന്ന മെര്‍ക്കുറി കലര്‍ന്ന മലിനവസ്തുക്കളാണ് ഈ രോഗം ഉണ്ടാവാന്‍ നിദാനമായതെന്നാണ് പിന്നീട് കണ്ടെത്തിയത്. അതെത്തുടര്‍ന്ന് ഇത്തരം വ്യവസായശാലകള്‍ വൈകിയാണെങ്കിലും ഗവണ്‍മെന്റ് നിയമംമൂലം നിരോധിച്ചു.

ജനങ്ങല്‍ കുളിക്കാനിടയുള്ള ഒഴുകാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിങ്ങളാരും മൂത്രിക്കരുത് എന്ന പ്രവാചകവചനം ഇമാം അബൂഹുറൈറ (റ) പങ്കുവെക്കുന്നുണ്ട്. ഒരു രീതിയിലുള്ള മലിനീകരണം എന്ന നിലക്കാണ് തിരുദൂതര്‍ മലമൂത്രവിസര്‍ജനം വെള്ളത്തില്‍ അരുത് എന്ന് പറഞ്ഞത്. എന്നാല്‍ ഇന്നത്തെകാലത്ത് വെള്ളത്തെ മലിനീകരിക്കുന്ന മാരകവും വിദൂരപ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ അനേകതരം രാസപദാര്‍ത്ഥങ്ങള്‍ ജലാശയങ്ങളിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. അത്തരം നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം മാറി ജലസംരക്ഷണ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ മാലോകരെ പ്രേരിപ്പിക്കുകയാണ് തിരുദൂതര്‍.

ലോകജനതയുടെ അറുപത് ശതമാനത്തിന് ആവശ്യമായ അളവിലുള്ള ശുദ്ധജലം ഇന്ന് നേരിട്ടുള്ള സ്രോതസ്സുകളില്‍ നിന്ന് കിട്ടാതായിരിക്കുന്നു. അടുത്ത ദശകങ്ങളില്‍ നിലവിലുള്ളതിന്റെ 40 ശതമാനം ജലക്കുറവ് അനുഭവപ്പെടുമെന്ന ഭീതിദമായ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവന്നു കഴിഞ്ഞു. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് വെള്ളമില്ലാതെ ജീവിക്കാന്‍ കഴിയാതിരിക്കുകയും വെള്ളം പരിമിതപ്പെടുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഇ അമൂല്യ പ്രകൃതി നിക്ഷേപത്തെ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്.

(മുബശ്ശിര്‍ മുഹമ്മദിന്റെ പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

0 comment
FacebookTwitter
previous post
ദൈവത്തെ ആരാധിക്കുന്നതെന്തിന് ? | ഇസ്‌ലാമിക പാഠങ്ങൾ
next post
മരണത്തിനപ്പുറം

Related Articles

നേട്ട കോട്ടങ്ങളുടെ നിദാനം | പ്രകാശ രേഖ

December 24, 2020

എഴ് ആകാശങ്ങളെക്കുറിച്ച ഇസ് ലാമിന്റെ വീക്ഷണം

September 28, 2019

യേശുവിന്റെ വഴിയില്‍തന്നെ മുഹമ്മദും

September 28, 2019

ഗീതയും ഖുര്‍ആനും – സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

October 30, 2019

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം

December 21, 2018

അറഫാ പ്രസംഗം

December 21, 2018

അമിതാഹാരം മനുഷ്യന് മാത്രം | പ്രകാശ രേഖ | ശൈഖ്...

December 25, 2020

മുറാദ് ഹോഫ്മന്‍ (1931-2020) വിശ്വാസത്തിന്റെ പച്ചപ്പിലെന്നും- വി.എം ഇബ്‌റാഹീം

January 28, 2020

ആദ്യത്തെ ഖുര്‍ആന്‍ സുക്തം

December 21, 2018

ജലവിതരണത്തിലെ ആത്മീയതയും രാഷ്ട്രീയവും

February 25, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media