ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

സംസം: ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നു – സലീത്ത് കിടങ്ങഴി

by editor October 7, 2019
October 7, 2019
സംസം: ശാസ്ത്രത്തെ വിസ്മയിപ്പിക്കുന്നു – സലീത്ത് കിടങ്ങഴി

സംസം കുടിക്കാന്‍ പറ്റുന്നതല്ലെന്നു പറഞ്ഞു 1971ല്‍ ഈജിപ്തിലെ ഒരു ഡോക്ടര്‍ യൂറോപ്യന്‍ പ്രെസ്സിലേക്ക് കത്തെഴുതി. മുസ്ലിംഗള്‍ക്കെതിരെയുള്ള ഒരു ഒളിയമ്പായിരുന്നു വാസ്തവത്തിലിത്. തന്‍റെ വാദം സ്ഥിരപ്പെടുത്താന്‍ അദ്ദേഹം പറഞ്ഞ ന്യായം മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅബ താഴ്ന്ന പ്രദേശത്തായതിനാല്‍ പട്ടണത്തിലെ മലിന ജലമെല്ലാം സംസം കിണറ്റിലെത്തുന്നു എന്നായിരുന്നു.
ഈ സംഭവം ഫൈസല്‍ രാജാവിന്‍റെ കത്തിലുമെത്തി. ഡോക്ടറുടെ വാദത്തിന്‍റെ നിജസ്ഥിതി അറിയാന്‍ ഫൈസല്‍ രാജാവ് കാര്‍ഷിക ജല വകുപ്പ് മന്ത്രിയോട് ആരോപണത്തെ കുറിച്ച് അന്വേഷിക്കാനും സംസം ജലത്തിന്‍റെ സാമ്പിള്‍ യൂറോപ്യന്‍ ലബോറട്ടറികളിലേക്ക് പരിശോധനക്ക് അയക്കാനും ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉത്തരവ് പ്രകാരം The Jeddah Power and Desalination Plant ഈ ദൗത്യമേറ്റു. താരീഖു ഹുസൈന്‍ ഈ സ്ഥാപനത്തില്‍ ഒരു ഡിസാള്‍ട്ടിങ് എഞ്ചിനീയര്‍ (desalting engineer- കടല്‍ വെള്ളം കുടിവെള്ളമാക്കുന്ന പ്രക്രിയയാണിത്) ആയിരുന്നു. ഈ അസൈന്‍മെന്‍റ് ചെയ്ത് തീര്‍ക്കാന്‍ താരീഖ് ഹുസൈനെയാണ് തിരഞ്ഞെടുത്തത്. അങ്ങനെ സംസം കിണര്‍ പഠനത്തിന് താരീഖ് ഹുസൈന്‍ പറയുന്നതിങ്ങനെ. സഹായിയായി നിയമിച്ച വ്യക്തിയോട് കിണറിന്‍റെ അടിത്തട്ട് കാണിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വെള്ളത്തിലേക്കിറങ്ങി നിവര്‍ന്ന് നിന്നു. ജലനിരപ്പ് അഞ്ചടി എട്ടിഞ്ചു ഉയരമുള്ള ആ ഉദ്യോഗസ്ഥന്‍റെ തോള്‍ഭാഗം വരെ മൂടിയ നിലയിലായിരുന്നു. കിണറിനകത്ത് വല്ല പൈപ്പില്‍ നിന്നോ മറ്റോ ആണോ ജലം ബഹിര്‍ഗമിക്കുന്നതെന്ന് പരിശോധിക്കാന്‍ തല വെള്ളത്തില്‍ മുക്കുവന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷെ ജലപ്രവാഹം കാരണം സാധിച്ചില്ല.

അപ്പോള്‍ താരീഖു ഹുസൈന് മറ്റൊരാശയം തോന്നി. ഉയര്‍ന്ന തോതില്‍ വെള്ളം പുറത്തേക്ക് തള്ളുന്ന മോട്ടോറിന്‍റെ സഹായത്തോടെ കിണറിലെ ജലം ഒഴുക്കിവിടുക. അങ്ങനെ ജലനിരപ്പ് രേഖപ്പെടുത്താനും വെള്ളം പൈപ്പിലൂടെയാണോ വന്നുചേരുന്നതെന്ന് മനസിലാക്കാനുമായിരുന്നു ഹുസൈന്‍ ഈ ആശയം മുന്നോട്ട് വെച്ചത്. കണക്കറ്റ രീതിയില്‍ പുറത്തേക്കൊഴുക്കിയിട്ടും ഒരു ഫലവുമുണ്ടായില്ല. സംസത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. ഹുസൈന്‍ ഉദ്യോഗസ്ഥനോട് കിണറ്റിനകത്ത് ഒരു സ്ഥലത്ത് നിലയുറപ്പിച്ച് വല്ല അസാധാരണത്വവും പ്രകടമാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കൈയുയര്‍ത്തി ഉച്ചത്തില്‍ ഉരുവിട്ടു. ‘അല്‍ഹംദുലില്ലഹ്’. കിണറിന്‍റെ അടിത്തട്ടില്‍ നിന്ന് വെള്ളം നിര്‍ഗളിക്കുന്നതിനനുസരിച്ച് പാദത്തിനടിയില്‍ മണല്‍ത്തരികള്‍ തത്തിക്കളിക്കുന്നുവെന്നായി അദ്ദേഹം. അപ്പോഴും വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ അദ്ദേഹം കിണറിന്‍റെ അകത്ത് കറങ്ങിനോക്കി. ഇതേ പ്രതിഭാസമായിരുന്നു എല്ലായിടത്ത് നിന്നും അനുഭവപ്പെട്ടത്. അടിത്തട്ടില്‍ നിന്നുറവയെടുക്കുന്ന ജലപ്രവാഹം ആദ്യമുണ്ടായിരുന്ന ജലനിരപ്പിനേക്കാള്‍ ഉയര്‍ന്നതേയില്ല. കുറഞ്ഞതുമില്ല.
സംസം കിണറിന്‍റെ നിരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ താരീഖ് ഹുസൈന്‍ ശേഷം, യൂറോപ്യന്‍ ലാബിലേക്ക് സംസമിന്‍റെ സാമ്പിള്‍ പരീക്ഷണത്തിനായി സ്വരൂപിച്ചു. കഅബാലയത്തോട് യാത്ര പറയുന്നതിന് മുന്‍പ് ഹുസൈന്‍ മേലുദ്യോഗസ്ഥരോട് പരിസരത്തുള്ള മറ്റു കിണറുകളുടെ അവസ്ഥയെന്താണെന്ന് ചോദിച്ചറിഞ്ഞു. അവയെല്ലാം വറ്റി വരണ്ടിരിക്കുന്നു എന്നായിരുന്നു ലഭിച്ച മറുപടി. ജിദ്ദയിലെ തന്‍റെ ഓഫീസിലെത്തിയ താരീഖ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിപ്പാര്‍ട്മെന്‍റ് വളരെ താല്പര്യത്തോടെ എല്ലാം കേട്ടിരുന്നെങ്കിലും സംസം കിണറിന് ചെങ്കടലുമായി ബന്ധമുണ്ടെന്ന അയുക്തിപരമായ ഒരു പ്രതീകരണമാണ് ഉണ്ടായത്. ഹുസൈന്‍ അത് നിഷേധിച്ചു. കാരണം മക്കാ പട്ടണത്തിന്‍റെ ചുറ്റുവട്ടം വെള്ളമില്ലാതെ വാറണ്ട് കിടക്കുകയാണ്. ഏകദേശം 75 കിലോമീറ്റര്‍ അകലെയാണ് കടല്‍ സ്ഥിതിചെയ്യുന്നത്. പിന്നെ എങ്ങനെയാണ് സംസം കിണറിന് ചെങ്കടലുമായി ബന്ധമുണ്ടാവുക?

യൂറോപ്യന്‍ ലബോറട്ടറികളിലും സ്വന്തം ലബോറട്ടറിയിലിനും സംസം പരിശോധിച്ചതിന്‍റെ ഫലം സാമ്യമുള്ളതായിരുന്നു. അവയില്‍ ചില പഠനങ്ങള്‍ വെളിവാക്കുന്നത് കാല്‍സ്യവും മഗ്നീഷ്യവും (Calcium & Magnesium) സംസം ജലത്തില്‍ മറ്റുള്ള ജലത്തേക്കാള്‍ കൂടുതലുള്ളതിനാല്‍ ഹാജിമാരുടെ ദാഹമകറ്റാന്‍ കൂടുതല്‍ സഹായകമാണെന്നും ഫ്ളൂറൈഡ് (Fluoride) ഉള്ളതിനാല്‍ അണുനാശിനിയായും സംസം ഉപയോഗിക്കാവുന്നതാണെന്നുമായിരുന്നു. മാത്രമല്ല, സംസം പാനത്തിന് ഏറ്റവും ഉചിതമാണെന്ന് യൂറോപ്യന്‍ ലബോറട്ടറികള്‍ വിലയിരുത്തിയതോടെ ഈജിപ്തിലെ ഡോക്ടറുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു. (see www .turntoislam .com).

മാനത്തു നിന്ന് വര്‍ഷിക്കുന്ന ഓരോ മഞ്ഞുകണവും അതുല്യമാണ് എന്ന വാചകമാണ് ജപ്പാനിലെ ഹാഡോ സയന്‍റിഫിക് ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷകന്‍ മസാറോ ഐമോട്ടോയെ സംസം എന്ന അത്ഭുത ജലത്തെ ഗവേഷണത്തിന് പഠനവിധേയമാക്കാന്‍ പ്രേരിപ്പിച്ചത്. മണ്ണില്‍ പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങള്‍ വ്യതിരിക്തമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു വര്‍ഷങ്ങളോളം അദ്ദേഹം. സ്വന്തമായി ഒരു ലബോറട്ടറി പോലും അതിനായി പണിതു. വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ജാലകണികകളുടെ ഘടനകളില്‍ പഠനം നടത്തി. അദ്ദേഹത്തിന്‍റെ ചിന്താമണ്ഡലങ്ങളില്‍ അപ്പോഴും ഒരു ചോദ്യം ഉയര്‍ന്നുകൊണ്ടിരുന്നു. രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണല്ലോ ജാലകണികകളുണ്ടാകുന്നത്. പിന്നെ എങ്ങനെയാണ് ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന ഹിമശിലകളില്‍ പരസ്പരം വൈജാത്യം പ്രകടമാവുക. ഈ സിദ്ധാന്തം പിഴച്ചതാണെന്ന് തെളിയിക്കണം. പിന്നെ പരീക്ഷണങ്ങളുടെ കാലമായിരുന്നു. മഞ്ഞുശിലകള്‍ തമ്മിലും വൈജാത്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഒടുവില്‍ ലഭിച്ചത്. ഇത് അദ്ദേഹത്തെ വളരെ ദുഖിതനാക്കി.

ഇതിനിടക്കാണ് ടോക്കിയോ സര്‍വകലാശാലയില്‍ പഠിക്കുന്ന സഊദി വിദ്യാര്‍ത്ഥിയെ മസാറോ ഐമോട്ടോ കാണാനിടയായത്. സഊദി വിദ്യാര്‍ത്ഥി സംസം ജലത്തെ മസാറോക്ക് പരിചയപ്പെടുത്തി. പിന്നെ ആ വഴിക്കായി പരീക്ഷണങ്ങള്‍. സംസം മസാറോയുടെ മനോമുകുളത്തില്‍ ചിന്താകിരണങ്ങളിട്ടുകൊടുത്തു.

തന്‍റെ ഗവേഷണ പ്രബന്ധം ജിദ്ദയില്‍ അഞ്ഞൂറിലധികം ഗവേഷകരുള്ള സദസ്സില്‍ അദ്ദേഹം അവതരിപ്പിച്ചു. അതിലദ്ദേഹം പല സത്യങ്ങളും തുറന്ന് പറഞ്ഞു. മസാറോ ഐമോട്ടോ ‘ജലത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍’ (messages from water) എന്ന് നാമകരണം ചെയ്ത അഞ്ചു വല്യമുള്ള ഒരു പുസ്തകം തന്നെ തന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കാനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി വാര്‍ത്താ അജന്‍സിയാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എഞ്ചിനീയര്‍ യഹ്യ ഹംസ കുഷ്കും സംഘവും സംസം കിണറിനെയും ജലത്തെയും സംബന്ധിച്ച് മറ്റൊരു ഗവേഷണം നടത്തിയുരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പറഞ്ഞത്, ശക്തിയേറിയ നാല് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു ഇടതടവില്ലാതെ വെള്ളം പുറത്തേക്കൊഴുക്കിയിട്ടും കിണറ്റില്‍ ചാലക്കുറവ് അനുഭവപ്പെട്ടില്ലെന്നാണ്. (see www.saudigazette.com).

ബംഗ്ലാദേശിലെ അറ്റോമിക് എനര്‍ജി കമ്മീഷനിലെ (Bangladesh atomic energy commission) നാല് മുതിര്‍ന്ന വിദഗ്ദ്ധരുടെ ഗവേഷണത്തില്‍ സംസം ജലം ശാസ്ത്രീയമായി ടാപ്പ് സോളാര്‍ ജലത്തേക്കാള്‍ നല്ലതാണെന്നാണ്. എം.എ. ഖാന്‍, എ.കെ.എം. ശരീഫ്, കെ.എം. ഇദ്രീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഈ ഗവേഷണത്തില്‍ കണ്ടെത്തിയത് മഗ്നീഷ്യവും സോഡിയവും പൊട്ടാസ്സ്യവും സംസത്തില്‍ ടാപ്പ്, സോളാര്‍ പമ്പ് വെള്ളത്തേക്കാളധികമാണെന്നാണ്. ഭൂഗര്‍ഭ ജലത്തേക്കാള്‍ പോഷക ഗുണങ്ങളടങ്ങിയ ജലവും സംസം തന്നെ. ആമാശയത്തില്‍ രൂപപ്പെടുന്ന അധിക ഹൈഡ്രോക്ലോറിക് അസിഡിനെ സമതുലിതമാക്കി നെഞ്ചുപുകച്ചിലില്‍ നിന്ന് സംരക്ഷണമേകാനും സംസത്തിന് സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍ (S.H.A  Careem The Miracle of Sunday Observer, January 30, 2005).

ചുരുക്കത്തില്‍ പ്രവാചകന്‍ ഇസ്മാഈല്‍ (അ) ന്‍റെ കുഞ്ഞുപാദങ്ങള്‍ക്കിടയില്‍ ഉറവയെടുത്ത വിശുദ്ധ തീര്‍ത്ഥം ശാസ്ത്രീയമായും പ്രാമാണികമായും പരിശുദ്ധിയുള്ളതാണ്. കേവല യുക്തിവാദികളും മതനിഷേധികളും ശാസ്ത്രസത്യങ്ങളെങ്കിലും അംഗീകരിക്കുമെങ്കില്‍ ഈ വസ്തുതകളോട് പുറം തിരിഞ്ഞു നില്‍ക്കാനാവില്ല.

0 comment
FacebookTwitter
previous post
നീതിനിഷ്ഠനായ പ്രവാചകന്‍
next post
ബഹുസ്വര സൗഹൃദം: നബിചരിത്ര പാഠങ്ങൾ

Related Articles

ആ യാത്രക്കിടയിലാണ് അദ്ദേഹത്തിൻറെ ഇസ്ലാം സ്വീകരണം

August 23, 2019

മുഹമ്മദ് നബിയുടെ മാനവികത- ഡോ. ഒ. രാജേഷ്

November 7, 2019

വ്രതാനുഷ്ഠാനം എങ്ങനെയാണ് മനുഷ്യന്റെ സൻമാർഗ ജീവിത സംസ്ക്കരണത്തിനുതകുന്നത് ? ;

May 28, 2019

ഇതെന്തൊരു ഗ്രന്ഥം തമ്പുരാനേ!- ഇ.സി സൈമണ്‍ മാസ്റ്റർ

January 23, 2020

മൂസാ

December 21, 2018

സാക്ഷാത്കരിക്കേണ്ടത് തുല്യതയല്ല, നീതിയാണ്

February 3, 2022

കർമ്മനിരതരാവുക വിരസതയകറ്റുക | പ്രകാശ രേഖ

December 25, 2020

ഖുര്‍ആനിലെ ഭൂമിയെ ഉരുട്ടിയതാരാണ്?- സില്‍ഷിജ് ആമയൂര്‍

January 21, 2020

പ്രപഞ്ചം ഒരു മഹാകാവ്യമാണ്- വി.യു മുഹമ്മദ് ജമാല്‍

December 14, 2019

വാദങ്ങളും പ്രതിവാദങ്ങളും

February 19, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media