ഡയലോഗ് സെന്റർ കേരള രചന പുരസ്കാരം വാണിദാസ് എളയാവൂരിന് കെ സുധാകരൻ എം. പി സമ്മാനിക്കുന്നു
കണ്ണൂർ: ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് പരസ്പരം അറിയാനും പറയാനുമുള്ള അവസരങ്ങൾ അനിവാര്യമാണെന്നും വാണിദാസ് എളയാവൂരിന്റെ രചനകൾ ആ നിലക്ക് ഏറെ പ്രസക്തമായ കാലമാണിതെന്നും കെ. സുധാകരൻ എം.പി പറഞ്ഞു.
ഡയലോഗ് സെന്റർ കേരള രചന പുരസ്കാരം വാണിദാസ് എളയാവൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെക്കുറിച്ച് കൃത്യമായ വെളിച്ചം പകരുന്ന രചനകൾ നിർവഹിച്ച വാണിദാസ് എളയാവൂർ മതനിരപേക്ഷതക്ക് മഹത്തായ സംഭാവന നൽകിയ എഴുത്തുകാരനാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, കെ.കെ ശ്രീദേവി, സി.പി. ഹാരിസ് എന്നിവർ ആശംസകളർപ്പിച്ചു. വാണിദാസ് എളയാവൂർ മറുപടി പ്രസംഗം നടത്തി. സി.കെ.എ ജബ്ബാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.