ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചു

by editor March 15, 2020March 19, 2020
March 15, 2020March 19, 2020
മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചു

ഞാൻ ഇസ്‌ലാം സ്വീകരിക്കാനുണ്ടായ കാരണം ഒരു ദീർഘമായ കഥയാണ്. ഞാൻ അത് ചുരുക്കി വിവരിക്കാം.

വടക്കൻ വിസ്‌കോൺസിനിലെ ചർച്ചിൽ ഒരു പെന്തക്കോസ്ത് പ്രബോധകന്റെ കൊച്ചുമകളായി വളർന്നതുകൊണ്ടുതന്നെ, സഭയുടെ അധ്യാപനങ്ങൾ ഞാൻ ചെറുപ്പം മുതലേ കേൾക്കാറുണ്ടായിരുന്നു. അപ്പോൾ മുതൽതന്നെ, ക്രിസ്ത്യാനികൾക്കോ ബൈബിളിനോ ഉത്തരം നൽകാൻ കഴിയാത്ത നിരവധി സംശയങ്ങളും ജനിക്കുകയായിരുന്നു. ഏഴ് വയസ്സുളളപ്പോൾ ഞാൻ ബൈബിൾ അധ്യാപകനോട് ചോദിച്ചു:

‘എന്ത് കൊണ്ടാണ് നാം ഡിസംബർ 25 ന് യേശുവിന്റെ ജനനം ആഘോഷിക്കുന്നത് ?’ (ക്രിസ്മസ് സമയത്ത് യേശു ജനിച്ചിട്ടില്ലെന്നുള്ളതിനുള്ള ശാസ്ത്രീയമായ തെളിവുകൾ ഞാൻ അപ്പോൾ മനസ്സിലാക്കിയിരുന്നു), ‘യേശുവിന്റെ മരണ ശേഷം എന്ത് കൊണ്ടാണ് ത്രീഏകത്വം പരിചയപ്പെടുത്തിയത്’? ഇത് പോലുള്ള പല ചോദ്യങ്ങളും ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു.

പത്ത് വയസ്സായപ്പോൾ പെന്തക്കോസ്ത് മതം ഉപേക്ഷിച്ച് ഒരു ലൂഥറൻ ആയി. ക്രിസ്തുമതവുമായി എന്റെ വിയോജിപ്പുകൾ ഉണ്ടായിരിക്കെ തന്നെ ഞാൻ എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയി, ബൈബിൾ വായിച്ചു (ഇപ്പോഴും വായിക്കാറുണ്ട്.) അവധിക്കാല ബൈബിൾ സ്‌കൂളിൽ പഠിപ്പിക്കുകയും ചർച്ചിൽ പാടുകയും ചെയ്തു. ഹൈസ്‌ക്കൂളിൽ എല്ലാ വേനൽക്കാലത്തും ഞാൻ നേതൃത്വ ക്യാമ്പിൽ പോകുമായിരുന്നു. ആ സമയം പഴയ നിയമത്തിലും പുതിയ നിയമത്തിലുമായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്.

എനിക്ക് 16 വയസ്സുപ്പോൾ ദൈവത്തോട് നേരിട്ടു പ്രാർത്ഥിക്കാനുള്ള ചില ആഗ്രഹങ്ങൾ എന്നിൽ തോന്നിത്തുടങ്ങിയിരുന്നു. എന്റെ ചുറ്റിലുമുളള കുടുംബാംഗങ്ങൾ ‘പ്രിയ ജീസസ് നന്ദി’ എന്ന് പ്രാർത്ഥനയിൽ പറയുമ്പോൾ ഞാൻ ‘എന്റെ ദൈവമേ ‘ എന്നായിരുന്നു എപ്പോഴും മൊഴിഞ്ഞിരുന്നത്.

ആളുകൾ ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കാത്തതിൽ എനിക്ക് പലപ്പോഴും അസ്വസ്ഥത തോന്നിയിരുന്നു എന്ന് വേണം പറയാൻ.

2011 ലാണ് ഞാൻ കോളേജ് പഠനം ആരംഭിക്കുന്നത്. അതോടെ എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളെ ലഭിച്ചു. അവരിൽ ഒരാൾ എന്നോട് പഞ്ഞു: നമ്മുടെ മതങ്ങൾക്ക് ഒരേ പ്രവാചകന്മാരുണ്ട്. അബ്രഹാമിക് മതങ്ങൾ തമ്മിലുള്ള സാമ്യതയെ കുറിച്ച് ഗവേഷണം നടത്താൻ എന്നെ പ്രേരിപ്പിച്ച ആദ്യ ചിന്ത അതായിരുന്നു എന്ന് പറയാം.

സത്യം പറഞ്ഞാൽ, ഇസ്‌ലാം വിചിത്രമായ ഒരു മതമാണെന്നും മുസ്‍ലിംകളെല്ലാം ഭീകരരാണെന്നുമായിരുന്നു മറ്റുപലരെയും പോലെ ഞാനും വിശ്വസിച്ചിരുന്നത്. മാധ്യമങ്ങൾ മുസ്‌ലിംകളെ കുറിച്ച് പറയുന്നത് ശരിയാണെന്ന് തെളിയിക്കാനായിരുന്നു പലപ്പോഴും ഞാൻ പോലും ശ്രമിച്ചിരുന്നത്. കഴിയുന്നത്ര ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം.

ഒരു വർഷത്തിലേറെ ഞാൻ മതപഠനത്തിൽ ശ്രദ്ധ ചെലുത്തി. ഞങ്ങളുടെ അധ്യാപകൻ ബൈബിബിളിൽ ചില പുസതകങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് ഞങ്ങളെ പഠിപ്പിച്ചു. അത് എന്നെ വല്ലാതെ അസസ്ഥയാക്കി, കാരണം ബൈബിൾ സമ്പൂർണ്ണമാണെന്നും അത് തീർത്തും ദൈവികമാണെന്നുമായിരുന്നു എന്റെ ഉറച്ച വിശ്വാസം. ആ വിശ്വാസത്തിന് കോട്ടം തട്ടിയതോടെ, ഞാൻ ഖുർആനിലേക്ക് തിരിഞ്ഞു. ഖുർആനിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അത് സമ്പൂർണ്ണമാണെന്നും എനിക്ക് വളരെ വേഗം ബോധ്യമായി. കൂടാതെ, ഇസ്‌ലാമിനെയും ഖുർആനിനെയും കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യും തോറും, ദൈവം, ശാസ്ത്രം, യേശു എന്നിവരെക്കുറിച്ചുള്ള എന്റെ കാലങ്ങളായുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചുകൊണ്ടേയിരുന്നു, ഏറെ സംതൃപ്തമായ ഉത്തരങ്ങൾ.

ഖുർആൻ പാരായണം

അങ്ങനെയിരിക്കെയാണ് വിശുദ്ധ റമദാൻ മാസം കടന്നുവരുന്നത്. ഒരു സുഹൃത്ത് എന്നെ ഇഫ്താറിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് അവളോട് ഞാൻ ഖുർആൻ കടം നൽകാമോ എന്ന് ചോദിച്ചു, അവൾ സന്തോഷപൂർവ്വം അതെനിക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ഞാൻ വീട്ടിലെത്തി വായിക്കാൻ തുടങ്ങി. ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റ നാമത്തിൽ’ എന്ന ആദ്യ വാചകം വായിക്കുമ്പോൾ എന്റെ ഹൃദയം നിറഞ്ഞു, വല്ലാത്ത സന്തോഷമാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ സത്യം മനസ്സിലാക്കാൻ ഇത്രയും വൈകയില്ലോ എന്നത് മാത്രമായിരുന്നു അപ്പോൾ എന്റെ ഏകദുഖം.

എന്റെ സുഹൃത്തുക്കളും കുടുംബവും എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടതിനാൽ ഞാൻ ആ വികാരം എല്ലാവരിൽ നിന്നും മറച്ചുവെച്ചു. എന്തായാലും ഇനി മുതൽ മുസ്‍ലിമായി ജീവിക്കണമെന്ന് തന്നെ ഞാൻ മനസ്സിലുറച്ചു. ഖുർആൻ വായന തുടർന്നുകൊണ്ടേയിരുന്നു.

ഖുർആൻ ഇംഗ്ലീഷിൽ വായിച്ചാൽ മാത്രം പോര, കാരണം അതിന്റെ അർത്ഥവും അതിന്റെ സന്ദർഭവും ശരിക്കും മനസിലാക്കാൻ അറബി വായനയും മനസ്സിലാക്കലും അനുയോജ്യമാണെന്ന് പലരും എന്നോട് പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി. അതോടെ അറബി പഠിക്കാൻ തന്നെ തീരുമാനിച്ചു, അതിനായി കോളേജിൽ അറബി ഐഛിക ഭാഷയായി തെരഞ്ഞെടുത്തു. ഖുർആൻ മൂലഭാഷയിൽ തന്നെ പാരായണം ചെയ്ത് മനസ്സിലാക്കാമല്ലോ എന്നത് മാത്രമായിരുന്നു എന്നെ അതിന് പ്രേരിപ്പിച്ചത്. അത് ഏറെ ഫലം കാണുകയും ചെയ്തു. ഇപ്പോൾ എനിക്ക് അറബിയിൽ നന്നായി വായിക്കാൻ കഴിയും, പൂർണ്ണമായും മനസ്സിലാക്കാൻ ഇനിയും കുറെ പഠിക്കേണ്ടതുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. അതിനായുള്ള ശ്രമങ്ങൾ തുടരുക തന്നെയാണ്.

രഹസ്യമായി ശഹാദത്ത്

ഞാൻ ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തിയത് ജനുവരി 2014 ൽ ആയിരുന്നു. ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ടായിരുന്നു, വീട്ടിൽ വെച്ച്, എന്റെ മാത്രമായ ലോകത്ത്, വളരെ രഹസ്യമായാണ് ഞാൻ ശഹാദത്ത് മൊഴിഞ്ഞത്. എന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു ഉടമ്പടിയായിരുന്നു അത്, അതാണല്ലോ യഥാർത്ഥ സത്യസാക്ഷ്യം. പിന്നീട് അക്കാര്യം ഞാൻ അടുത്ത ചില സുഹൃത്തുക്കളോട് മാത്രം പങ്ക് വെച്ചു. ചില മുസ്‌ലിം സുഹൃത്തുക്കളോടും ഉറ്റ സുഹൃത്തായ ലിൻഡ്‌സെയോടും (അവൾ ക്രിസ്ത്യാനിയായിരുന്നു) ഞാൻ കാര്യം പറഞ്ഞു. അവൾ എന്നെ ഏറെ പിന്തുണച്ചു.

അപ്പോഴും, കുടുംബവും ബന്ധുക്കളും എങ്ങനെ പ്രതികരിക്കുമെന്ന് എന്നെ ആശങ്കയിലാക്കി. അതേസമയം, വിശ്വാസം ഇങ്ങനെ രഹസ്യമാക്കി വെക്കുന്നതിലൂടെ, ഒരു നുണയിലൂടെയാണല്ലോ എപ്പോഴും ജീവിക്കുന്നതെന്ന കുറ്റബോധം എന്നെ പിടികൂടി. അതോടെ, മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചുതുടങ്ങി. പതുക്കെ, അത് എല്ലാവരോടും തുറന്ന് പറയുന്നതിൽ ഞാൻ അഭിമാനം കണ്ടെത്തി. എതിരെ വരുന്ന ശബ്ദങ്ങളെയെല്ലാം ഞാൻ ഏറെ ക്ഷമയോടെയും അതിലേറെ സഹതാപത്തോടെയും നേരിട്ടു, പരമാവധി അവരെയെല്ലാം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു, കൂടെ സത്യമതത്തിന്റെ ദിവ്യസന്ദേശം അവർക്കും മനസ്സിലാക്കിക്കൊടുക്കാനും. അതെന്റെ കർത്തവ്യമാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു, ആ ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്നു.

എനിക്ക് 16 വയസ്സുള്ളപ്പോൾ നീ ഒരുനാൾ ഇസ്‌ലാം സ്വീകരിക്കുമെന്ന് നിങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും അത് വിശ്വസിക്കുമായിരുന്നില്ല. ഇസ്‍ലാമിനെകുറിച്ചും മുസ്‍ലിംകളെകുറിച്ചും മാധ്യമങ്ങൾ പടച്ചുവിടുന്ന വിദ്വേഷപ്രചാരണങ്ങളിൽ അത്രമാത്രം ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു. സമാധാനം, സ്‌നേഹം, ഉദാരത തുടങ്ങിയ ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലേക്ക് ഞാൻ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ, ഒരു യഥാർത്ഥ മുസ്‌ലിമിനെ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ, ഇന്നും അതെല്ലാം വിശ്വസിച്ച് ഞാനും ജീവിതം തുലക്കുമായിരുന്നു. എല്ലാത്തിനും നിമിത്തങ്ങൾ ഒരുക്കിയ പ്രപഞ്ചനാഥനാണ് സർവ്വസ്തുതിയും, അൽഹംദുലില്ലാഹ്.

വിവ: അബ്ദുല്‍ ഹഖ് എ.പി മുളയങ്കാവ്

islamISLAM WOMENSMuslims have the highest life satisfaction: Study
0 comment
FacebookTwitter
previous post
ഇസ്‌ലാം സ്വീകരണം സമ്മാനിച്ചത് അന്തസ്സുള്ള ജീവിതം- ഡോ. റഈസ് മുഹമ്മദ്/സി.എസ് ശാഹിന്‍
next post
ക്വാറന്റയ്ന്‍ ആദ്യമായി നിര്‍ദേശിച്ച മുഹമ്മദ് നബി; അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്ക്

Related Articles

മുഹമ്മദ് നബിയുടെ മാനവികത- ഡോ. ഒ. രാജേഷ്

November 7, 2019

‘ഇന്നല്ലാഹ മഅസ്വാബിരീന്‍’ – കൈതപ്രം ദാമോദരൻ നമ്പൂതിരി

October 15, 2019

ഭയം കൊണ്ട് നഷ്ടം മാത്രം

June 3, 2020

വാണിദാസ് എളയാവൂർ : അക്ഷരങ്ങളെ സ്നേഹിച്ച മഹാമനുഷ്യൻ

January 4, 2022

ഇസ്ലാം ആത്മഹത്യയെ പ്രതിരോധിക്കുന്നതെങ്ങനെ?- ഹമീദ് അൽ അത്ത്വാർ

January 31, 2020

പ്രപഞ്ച സൃഷ്ടിയുടെ ന്യായം- സി. കുഞ്ഞിമുഹമ്മദ് വേങ്ങര

October 28, 2019

സ്നേഹസാഗരത്തിൽ ആറാടുന്നവർ | പ്രകാശ രേഖ

December 24, 2020

ഇസ്‌ലാമാശ്ലേഷം ഒപ്പമുള്ളവര്‍ക്കും വെളിച്ചമാകുന്നു- സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

November 19, 2019

ലിബറൽ ലൈംഗികത ഇറക്കുമതി ചെയ്യുമ്പോൾ

February 3, 2022

മത വിദ്വേഷം തലക്കുപിടിച്ച യുക്തിവാദം

September 21, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media