Question : ഒരു മതവിശ്വാസിക്ക് മതത്തിന്റെ മൗലികത ഒഴിവാക്കാൻ പറ്റുമോ? മൗലികതയെ നഖശിഖാന്തം എതിർക്കുന്നവരോട് നമ്മുടെ സമീപനം ഏങ്ങനെയായിരിക്കണം?
Answer : മതത്തെ മയക്കുമരുന്നായും സ്വകാര്യ ജീവിതത്തിലെ ഐഛിക ഇടപാടായും ശാസ്ത്രവിരുദ്ധമായും പുരോഗതിക്ക് വിലങ്ങുതടിയായുമൊക്കെ കാണുന്ന കേവല ഭൗതികവാദികളുടെ പദപ്രയോഗമാണ് മതമൗലികവാദം. ഏതാദർശം അംഗീകരിക്കുന്നവനും അതിന്റെ മൗലികത ഉൾക്കൊള്ളാൻ പ്രതിജ്ഞാബദ്ധനാണ്. അല്ലാത്തത് കാപട്യമേ ആവൂ. അതിനാൽ, മതമൗലിക വാദം എന്നു പേരിട്ട് മതവിശ്വാസത്തെയോ മതാഭിമാനത്തെയോ ചോദ്യം ചെയ്യാനുള്ള പ്രവണതയെ എതിർത്തു തോല്പിക്കുകതന്നെ വേണം. എന്നാൽ വർഗീയത, മതതീവ്രത എന്നീ അർഥങ്ങളിൽ മതമൗലികതാവാദത്തെ ഉപയോ ഗിക്കുമ്പോൾ, ആ പദപ്രയോഗത്തെ പിന്താങ്ങുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ടതില്ല. വർഗീയതയോ മതതീവ്രതയോ ഇസ്ലാമിലില്ല.