ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

by editor December 5, 2021December 5, 2021
December 5, 2021December 5, 2021

Question : “മതം ദൈവികമാണെങ്കിൽ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തു കൊണ്ട്? വ്യത്യസ്ത ദേശക്കാർക്കും കാലക്കാർക്കും വെവ്വേറെ മതമാണോ ദൈവം നൽകിയത്? അങ്ങനെയാണെങ്കിൽ തന്നെ വിവിധ മതങ്ങൾക്കിടയിൽ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാൻ കാരണമെന്ത്?

Answer : മാനവസമൂഹത്തിന് ദൈവം നൽകിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യൻ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേർവഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങൾക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നൽകിയ ജീവിതാദർശം മൗലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: “എല്ലാ സമുദായങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു. നിങ്ങൾ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക. (ഖുർആൻ 16:36)

അങ്ങനെ ഒരു ജനതയിൽ ദൈവദൂതൻ നിയോഗിതനാകുന്നു. തന്റെ ജനതയെ ദൈവികസന്മാർഗത്തിലേക്ക് ക്ഷണിക്കുന്നു. അപ്പോൾ അവരിലൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്നവർ പൂർവികാചാരങ്ങളിൽ ഉറച്ചുനിൽക്കുന്നു. ദൈവദൂതന്റെ വിയോഗാനന്തരം ഹ്രസ്വമോ ദീർഘമോ ആയ കാലം കഴിയുന്നതോടെ അദ്ദേഹത്തിന്റെ അനുയായികൾ തന്നെ ദൈവിക സന്മാർഗത്തിൽനിന്ന് വ്യതിചലിക്കുന്നു. പണ്ഡിത പുരോഹിതന്മാർ അവരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളർത്തുന്നു. ആവിധം സമൂഹം സത്യ ശുദ്ധമായ ദൈവപാതയിൽ നിന്ന് വ്യതിചലിക്കുമ്പോൾ വീണ്ടും ദൈവദൂതൻ നിയോഗിതനാവുന്നു. സമൂഹത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ പിന്തുടരുകയും മറ്റുള്ളവർ പഴയ സമ്പ്രദായങ്ങളിൽ തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തെ അനുഗമിക്കുന്നവർ ഒരു മതാനുയായികളായും അല്ലാത്തവർ മറ്റൊരു മതക്കാരായും അറിയപ്പെടുന്നു. യഥാർഥത്തിൽ എല്ലാ ദൈവദൂതന്മാരും ജനങ്ങളെ ക്ഷണിച്ചത് ഒരേ സ്രഷ്ടാവിലേക്കും അവന്റെ ജീവിതവ്യവസ്ഥയിലേക്കുമാണ്. ഇസ്രായേല്യർ ദൈവികസന്മാർഗത്തിൽനിന്ന് വ്യതിചലിച്ചപ്പോൾ അവരെ നേർവഴിയിലേക്ക് നയിക്കാൻ മോശെ പ്രവാചകൻ നിയോഗിതനായി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികൾ വഴിപിഴച്ചപ്പോൾ യേശു നിയോഗിതനായി. യേശുവിന്റെ ക്ഷണം നിരാകരിച്ച് തങ്ങളുടെ ദുരാചാരങ്ങളിലുറച്ചുനിന്നവർ ജൂതന്മാരായി അറിയപ്പെട്ടു. യേശുവിനെ പിന്തുടർന്നുവന്നവർ ക്രിസ്ത്യാനികളായിത്തീർന്നു. ഈവിധം സമൂഹം സത്യപാതയിൽനിന്ന് വ്യതിചലിക്കുമ്പോൾ അവരെ സന്മാർഗത്തിലേക്ക് നയിക്കാൻ നിയോഗിതരാവുന്ന പുതിയ പ്രവാചകന്മാരെ അനുധാവനം ചെയ്യാതെ പൂർവികാചാരങ്ങളെ പിന്തുടർന്നതിനാലാണ് ലോകത്ത് വിവിധ മതങ്ങളും അവയ്ക്കിടയിൽ ഭിന്നതയും വൈരുധ്യങ്ങളും ഉണ്ടായത്.

“നദികൾ പലയിടങ്ങളിലും നിന്നാരംഭിച്ച് പല വഴികളിലൂടെ ഒഴുകി സമുദ്രത്തിലെത്തുന്നു. ആ വിധം മനുഷ്യൻ വ്യത്യസ്ത മാർഗമവലംബിച്ച് ദൈവത്തിലെത്തുന്നു. അതിനാൽ ശ്രീനാരായണഗുരു പറഞ്ഞപോലെ “മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നതല്ലേ ശരി?

ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടാനുള്ള പാതയാണല്ലോ മതം. തന്നിലേക്ക് വന്നുചേരാനുള്ള വഴിയേതെന്ന് നിശ്ചയിക്കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണ്. അതവൻ നിശ്ചയിക്കുകയും തന്റെ ദൂതന്മാരിലൂടെ മാനവസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പരസ്പരവിരുദ്ധമായ കാര്യങ്ങൾ ഒരേസമയം സത്യമാവുക സാധ്യമല്ലെന്നത് സുവിദിതമാണല്ലോ. ഗണിതശാസ്ത്രത്തിൽ രണ്ടും രണ്ടും ചേർത്താൽ നാലാണെന്നത് ശരിയാണ്. മൂന്നാണെന്നതും അഞ്ചാണെന്നതും തെറ്റാണ്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേർന്നാൽ വെള്ളമുണ്ടാകുമെന്നത് സത്യമാണ്. മദ്യമുണ്ടാകുമെന്നത് അസത്യമാണ്. ഇവ്വിധം തന്നെ മതത്തിൽ സത്യവും അസത്യവും ഏതെന്നത് മൗലിക പ്രധാനമാണ്. അദ്വൈതമാണ് സത്യമെന്നും ദ്വൈതം അസത്യമാണെന്നും ശ്രീശങ്കരാചാര്യർ പറയുന്നു. ദ്വൈതമാണ് സത്യമെന്നും അദ്വൈതം അസത്യമാണെന്നും മാധ്വാചാര്യർ സ്ഥാപിക്കുന്നു. ഇത് രണ്ടും അസത്യമാണെന്നും വിശിഷ്ടാദ്വൈതമാണ് സത്യമെന്നും രാമാനുജാചാര്യർ അവകാശപ്പെടുന്നു. ദൈവാവതാര സങ്കല്പം സത്യമാണെന്ന് വിശ്വസിക്കുന്നവരും അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഹൈന്ദവ പണ്ഡിതൻമാരിലുണ്ട്. പുനർജൻമസങ്കല്പത്തിന്റെ സ്ഥിതിയും ഇതുതന്നെ, ഹൈന്ദവ പണ്ഡിതൻമാർ തന്നെ ഹിന്ദുമതത്തിലെ വിവിധ വിശ്വാസങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അതിനാൽ വിവിധ മതങ്ങളിലെ ഏകദൈവതം, ത്രിയേകത്വം, ബഹുദൈവത്വം, ദ്വൈതം, അദ്വൈതം, ഏകദൈവാരാധന, ബഹുദൈവാരാധന, വിഗ്രഹാരാധന, വിഗ്രഹാരാധന കൊടിയ പാപമാണെന്ന വിശ്വാസം, പരലോക വിശ്വാസം, പുനർജന്മവിശ്വാസം, മനുഷ്യരൊക്കെ പരിശുദ്ധരായാണ് ജനിക്കുന്നതെന്ന വീക്ഷണം, പാപികളായാണ് പിറക്കുന്നതെന്ന പ്രസ്താവം പോലുള്ള കാര്യങ്ങൾ ഒരേ സമയം സത്യവും ശരിയും സ്വീകാര്യവുമാവുകയില്ല. ആവുമെന്ന് പറയുന്നത് രണ്ടും രണ്ടും നാലാണെന്നതും അഞ്ചാണെന്നതും മൂന്നാണെന്നതും സത്യവും ശരിയുമാണെന്നു പറയുന്നതുപോലെ പരമാബദ്ധമാണ്.

അതുകൊണ്ടുതന്നെ മനുഷ്യ ഇടപെടലുകളിൽനിന്ന് മുക്തമായ സത്യശുദ്ധമായ ദൈവിക സൻമാർഗം ഏതെന്ന് അന്വേഷിച്ച് കണ്ടെത്തി അത് പിന്തുടരുകയാണ് വേണ്ടത്. വിജയത്തിന്റെ വഴിയും അതുതന്നെ. താൻ വിശ്വസിക്കുന്ന കാര്യവും അതിനു നേരെ വിരുദ്ധമായതും ഒരേസമയം സത്യവും സ്വീകാര്യവുമാണെന്ന്, ബോധമുള്ള ആരും അംഗീകരിക്കുകയില്ല. കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ ശരിയും നല്ലതുമാണെന്ന് അവയെക്കുറിച്ചറിയുന്ന അവരുടെ അനുയായികളാരും പറയുകയില്ലല്ലോ.

യഥാർഥത്തിൽ വേണ്ടത് മനുഷ്യനെ നന്നാക്കുന്ന മതമാണ്. അഥവാ, ഐഹികജീവിതത്തിൽ മനസ്സിന് സമാധാനവും വ്യക്തിജീവിതത്തിൽ വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സമാധാനവും രക്ഷയും രാഷ്ട്രത്തിന് ക്ഷേമവും ഭദ്രതയും ലോകത്ത് പ്രശാന്തിയും സർവോപരി പരലോകത്ത് നരകത്തിൽനിന്ന് മോചനവും സ്വർഗലബ്ധിയും ഉറപ്പുവരുത്തുന്ന മതം. മതമില്ലാതെ ഇത് സാധ്യവുമല്ല.

“ഏത് മതവും സ്വീകരിക്കാമെന്ന് ഖുർആനിൽ തന്നെ ഉണ്ടല്ലോ, ഖുർആൻ 2:62 ൽ ഇങ്ങനെ കാണാം: ‘ഉറപ്പായി അറിയുക: ഈ പ്രവാചകനിൽ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ പ്രതിഫലമുണ്ട് അവർ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാവുന്നതല്ല.’ ഇതിനെക്കുറിച്ച് എന്നു പറയുന്നു?”

യഹൂദരുടെ വംശീയവാദത്തെ നിരാകരിക്കുന്ന വിശുദ്ധവാക്യമാണിത്. തങ്ങളുടെ വംശം മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവരും സ്വർഗാവകാശികളുമെന്നായിരുന്നു അവരുടെ അവകാശവാദം. തങ്ങൾ എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളായിരിക്കുമെന്നും അവർ വിശ്വസിച്ചു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഖുർആൻ പറഞ്ഞു. “വംശമോ ജാതിയോ സമുദായമോ അല്ല വിജയനിദാനം; മറിച്ച് ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസവും സൽക്കർമവുമാണ്.”

ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കലും സൽക്കർമങ്ങളനുഷ്ഠിക്കലും തന്നെയാണ് ഇസ്ലാം. ആർ ആവിധം ജീവിക്കുന്നുവോ അവർ മുസ്‌ലിംകളാണ്. അവരുടെ വംശമോ വർഗാ ദേശമോ ജാതിയോ ഏതായിരുന്നാലും ശരി. ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ച് സൽക്കർമങ്ങളനുഷ്ഠിക്കുന്നതോടെ അവർ അവരല്ലാതായിത്തീരുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിത രീതികളിലും സമൂലമായ മാറ്റം സംഭവിക്കുന്നു. പിന്നെ, നിലവിലുള്ള പേരിലവരറിയപ്പെടാനും ഇടയില്ല. അതിനാൽ ഖുർആൻ ഇവിടെയും വിജയത്തിന്റെ നിദാനമായി ഊന്നിപ്പറഞ്ഞത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ സത്യവിശ്വാസവും സൽക്കർമങ്ങളും തന്നെയാണ്.

(വിശദീകരണത്തിന് ഡയലോഗ് സെന്റർ പ്രസിദ്ധീകരിച്ച ‘സർവമത സത്യവാദം’ എന്ന കൃതി കാണുക.)

0 comment
FacebookTwitter
previous post
next post
സൗഹൃദത്തിന്റെ ഇശൽ പരത്തി വീണ്ടും ഒരു ജുമുഅ സംഗീതം.

Related Articles

മുഹമ്മദ് നബിയുടെ മാനവികത- ഡോ. ഒ. രാജേഷ്

November 7, 2019

March 18, 2022

മുസ്ലിംകള്‍ എന്തിനാണ് നമസ്‌കാരത്തില്‍ കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നത്? കഅ്ബയിലാണോ ദൈവം? അല്ലെങ്കില്‍...

August 3, 2019

January 26, 2022

എല്ലാ മതങ്ങളും ഒരു ‘വിധി’യെ കുറിച്ച് പറയുന്നു ‘Pre Planning’...

January 25, 2021

February 6, 2022

February 28, 2022

January 11, 2022

April 17, 2022

January 16, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media