Question: മറ്റൊരാളുടെ ഭാര്യയായിരുന്ന നസി
യയെ നാസ്തികനായ അജിത്ത് പ്രണയിച്ച് വിവാഹം കഴിച്ച് ഒമ്പത് കൊല്ലം ഒരുമിച്ച് ജീവിച്ചു. അതിനിടയിൽ മറ്റൊരു സഹപ്രവർത്തകയായ അനുപമയെ പ്രണയിക്കുകയും ഗർഭിണിയായപ്പോൾ സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ ഭാര്യ നസിയയെ ഉപേക്ഷിച്ച് അനുപമയോടൊപ്പം ജീവിക്കുകയും കുട്ടിക്കുവേണ്ടി സമരം നടത്തുകയും ചെയ്യുന്നു. ഇവരുടെയൊക്കെ സദാചാരത്തെക്കുറിച്ചും ദാമ്പത്യ ജീവിത കാഴ്ച്ചപ്പാടിനെക്കുറിച്ചും എന്താണഭിപ്രായം?Answer: മറ്റൊരാളുടെ ഭാര്യയായിരുന്ന നസിയയെ മതരഹിതനായ അജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചു. ഒമ്പത് കൊല്ലം ഒരുമിച്ച് ജീവിച്ചു. വിവാഹ ശേഷം നസിയ പ്രമുഖ മതരഹിത പാർട്ടിയിൽ ചേർന്നു. അതിന്റെ മേഖലാ കമ്മറ്റി സെക്രട്ടറിയായി. ഇതേ മതരഹിത പാർട്ടിയിലെ മറ്റൊരു പ്രവർത്തകയായ അനുപമ മേഖലാ കമ്മറ്റിയംഗമായതോടെ അജിത്ത് അവരെയും പ്രണയിച്ചു. അവരെ ഗർഭിണിയാക്കി. എന്നിട്ടും കൂടെ താമസിപ്പിച്ചില്ല. കൂടെ പാർപ്പിക്കാനാവശ്യപ്പെട്ടപ്പോൾ കുടുംബവുമായി കഴിയുകയാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. അനുപമയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സ്വീകരിക്കാനും അജിത്ത് സന്നദ്ധമാകാത്തതിനാൽ
അനുപമയുടെ കുഞ്ഞിനെ അച്ഛൻ അമ്മത്തൊട്ടിലിലേല്പിച്ചു. പിന്നീട് അനുപമയും അജിത്തും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. അതോടെ കുട്ടിയെ തിരിച്ചുകിട്ടാൻ പോലീസിനെ സമീപിച്ചു. മതരഹിതനായ പിതാവ് ജയചന്ദ്രനെതിരെ പരാതി പറയുകയും കുട്ടിയെ നഷ്ടപ്പെടുത്തിയത് അദ്ദേഹമാണെന്ന് ആരോപണമുന്നയിക്കുകയും ചെയ്തു. അതാണിപ്പോൾ കേരളത്തിലെ പത്ര പേജുകളും ടി.വി. സ്ക്രീനുകളും കവർന്നെടുക്കുന്ന പുതിയ വിവാദം. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അതുതന്നെ.
ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന സദാചാര നിയമങ്ങളെ കപടമെന്ന് വിശേഷിപ്പിക്കുകയും ശരീഅത്തിനെ പ്രാകൃതമെന്ന് മുദ്ര കുത്തുകയും ചെയ്യുന്ന മതരഹിതരായ ചില ‘പുരോഗമനവാദി’കളുടെ സദാചാരത്തിൻ്റെയും സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെയും യഥാർത്ഥ മാതൃകയാണിത്. മറ്റൊരാളുടെ ഭാര്യയെ പ്രണയിച്ച് ഭാര്യയാക്കലും തന്നാൽ ഗർഭിണിയായ പെണ്ണിനെയും കുഞ്ഞിനെയും സ്വീകരിക്കാതിരിക്കും വിധം അവസ്ഥ സൃഷ്ടിക്കലും ഒമ്പതു കൊല്ലം കൂടെ കഴിഞ്ഞ സ്വന്തം ഭാര്യയെ മറ്റൊരു സ്ത്രീയെ കൂടെ കൂട്ടാനായി ഒഴിവാക്കലുമൊക്കൊയാണ് അവരുടെ സദാചാരവും സ്ത്രീ സ്വാതന്ത്ര്യവും. മതരഹിതർ ആവശ്യപ്പെടുന്നതും അത് തന്നെയാണല്ലോ.