വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തെ നിശിതമായി വിമർശിച്ച് ശിവസേന. കലാപത്തിലെ മൃഗീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച യമരാജൻ (മരണത്തിെൻറ ദേവൻ) പോലും പദവി രാജി വെക്കുമെന്നാണ് ശിവസേന കുറ്റപ്പെടുത്തിയത്. പാർട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവേസനയുടെ വിമർശനം.‘‘ഡൽഹി കലാപത്തിൻ്റെ രംഗങ്ങൾ ഹൃദയ ഭേദകമായിരുന്നു. മരണത്തിൻ്റെ ക്രൂര താണ്ഡവം കാണുന്ന യമരാജൻ പോലും പദവി രാജി വെക്കും. നിഷ്കളങ്കരായ ഹിന്ദു, മുസ്‌ലിം കുട്ടികൾ അനാഥരായിത്തീർന്നു. നമ്മൾ അനാഥരുടെ പുതിയപുതിയ ലോകം സൃഷ്ടിക്കുകയാണ്.’’ ശിവസേന പറയുന്നു. പിതാവിെൻറ ഭൗതിക ശരീരത്തിനു മുമ്പിൽ നിൽക്കുന്ന ആൺകുട്ടിയുടെ ചിത്രം വൈറലായിരുന്നു. കലാപത്തിൽ 50ൽപരം ആളുകളുടെ ജീവനെടുത്തവർ ആരാണ്.? 50 എന്നത് കേവലം ഒരു സംഖ്യ മാത്രമാണ്. പക്ഷേ, യഥാർഥത്തിൽ അത് നൂറിൽ കൂടുതലാവും. 500ലേറെ പേർ പരിക്കേറ്റവരായുണ്ട്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കുട്ടികളുടെ ചിത്രം കണ്ടതിനു ശേഷവും ആളുകൾ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ അത് മനുഷ്യത്വത്തിെൻറ മരണമാണെന്നും സാമ്നയിൽ പറയുന്നു. ഇന്ത്യയിൽ കലാപം മൂലം നിരവധി കുട്ടികളാണ് അനാഥരായത്.
ഡൽഹിയിലെ കലാപത്തെ നിശിതമായി വിമർശിച്ച് ശിവസേന
previous post