നോമ്പിനെ കാലഘട്ടം പ്രായശ്ചിത്തത്തിന്റെ തു കൂടിയാണ്. ഏതു മതത്തിലും ഒരു വർഷം ദൈവത്തിനു നിരക്കാത്ത ചെയ്തികൾ പലതും മനുഷ്യരിൽ നിന്നുണ്ടാകാറുണ്ട്. അതിന്റെ പ്രായശ്ചിത്തമെന്നോണമാണ് എല്ലാ വിഭാഗക്കാരും നോമ്പെടുക്കുന്നത്. റമദാന് ഇതിലുപരിയായി കാണുന്ന മഹാത്മ്യം ഉള്ളവൻ ഇല്ലാത്തവന്റെ വേദന തിരിച്ചറിയുന്ന നന്മയുടെ നാളുകളാണത് എന്നതാണ്. ഇല്ലാത്തവനു കൂടി അതിലൊരു പങ്ക് കൊടുക്കാനുള്ള മനസ്സ് കാണിക്കാൻ പഠിപ്പിക്കുന്ന നാളുകൾ. നമുക്ക് ചുറ്റുമുള്ള അർഹിക്കുന്ന ആളുകളെ കണ്ടെത്തി സകാത്ത് നൽകണമെന്ന ദർശനം ഏറ്റവും മഹത്തരമാണ്. അതിലെ നന്മ ഉൾക്കൊണ്ട് എല്ലാകാലത്തും നമുക്ക് ചുറ്റുമുള്ളവർക്ക് ആകുന്ന സഹായങ്ങൾ ചെയ്യാൻ സാധിക്കണം. ഐശ്വര്യത്തിനും ക്ഷേമത്തിന്റെയും ഒരു ചക്രമാണ് അതിലൂടെ ഉണ്ടാവുക. നമ്മൾ സഹായിക്കുമ്പോൾ അവർക്ക് ഐശ്വര്യവും ക്ഷേമവും കൈവരും. അതിനു പ്രതിഫലമായി ദൈവം നമുക്ക് പ്രദാനം ചെയ്യും. റമദാൻ മുന്നോട്ടുവെക്കുന്ന സഹായം,സമാധാനം,സഹവർത്തിത്വം തുടങ്ങിയ സന്ദേശങ്ങൾ ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദം തല പൊക്കുന്ന കാലത്ത് എല്ലാവരെയും സഹോദരതുല്യരായി കാണുകയെന്ന റമദാനിന്റെ ദർശനത്തിനു പ്രസക്തിയേറുകയാണ്
ഉള്ളവൻ ഇല്ലാത്തവനെ വേദന തിരിച്ചറിയുക നന്മയുടെ നാളുകൾ; കെ.ജി മാർക്കോസ്
previous post