ഏതൊരു ആഘോഷവും മനുഷ്യന് പരസ്പരം സ്നേഹിക്കാനും സന്തോഷിക്കാനും വേണ്ടിയുള്ളതാണ്. എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ മനുഷ്യരുടേതാണ്. അതിന് സ്നേഹവും സമാധാനവും സന്തോഷവും നൽകാൻ കഴിയും. റമദാൻ നോമ്പെടുക്കുന്നതിലൂടെയും സ്നേഹം വളർത്തിയെടുക്കാൻ കഴിയണം. പരസ്പരം കൊടുക്കൽ വാങ്ങലുകൾ സ്നേഹബന്ധത്ത ഊട്ടിയുറപ്പിക്കും.
റമദാൻ നോമ്പ് ത്യാഗവും മനുഷ്യത്വവും മനുഷ്യനെ ഓർമിപ്പിച്ചുകൊണ്ടിരിക്കും.
മനുഷ്യരോടൊപ്പം മനുഷ്യരായി നിൽക്കുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാനസാരം. റമദാൻ നോമ്പടുക്കുമ്പോൾ എല്ലാ മുസ്ലിംകൾക്കുമൊപ്പം അതിൽ പങ്കുചേരാൻ കഴിയണം. ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും ആ പങ്കുചേരലുണ്ടാകും. എല്ലാവരും ഒറ്റക്കെട്ടായുള്ള നോമ്പെടുക്കലും നോമ്പുതുറയും അതിന് ശക്തി കൈവരുത്തും. ആഘോഷങ്ങൾക്ക് ഹിന്ദുവെന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ അതിർവരമ്പുകൾ സൃഷ്ടിച്ചെടുക്കാതെ സ്നേഹത്തിൻറയും സന്തോഷത്തിൻറയും ഒത്തുച്ചേരലാകണം. ആഘോഷങ്ങളിലൂടെ മതേതരത്വവും മനുഷ്യത്വവും ഊട്ടിയുറപ്പിക്കണം.
ഞങ്ങൾ താമസിച്ചിരുന്ന ബിൽഡിങ്ങുകളിൽ എല്ലാവർഷവും നോമ്പുതുറ നടത്താറുണ്ടായിരുന്നു. പിന്നീട് ഒത്തുച്ചേരാൻ സാധിക്കാതെയായി. ചെറുപ്പത്തിൽ വെള്ളിയാഴ്ചകളിൽ നോമ്പുപിടിക്കും. ആചാംരങ്ങളൊന്നും അറിയില്ലെങ്കിൽ കൂടി കൂട്ടുകാരികളുടെ നിർദേശമനുസരിച്ചാണ് നോമ്പുപിടിക്കുക. അതിനായി അതിരാവിലെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള തയാറെടുപ്പ് നടത്തും. അവിടെ താമസിക്കുന്നവരെല്ലാം അതിനായി ഒത്തുകൂടിയിരുന്നു..പരസ്പര സ്നേഹവും കരുതലും പങ്കുവെക്കുന്നതിനുകൂടിയായിരുന് നു അത്. മതങ്ങളെ സ്നേഹിക്കാതെ
മനുഷ്യരെ സ്നേഹിക്കണമെന്നാണ് എല്ലാ ആഘോഷങ്ങളുടെയും ഉള്ളടക്കം.