കോവിഡ് കാലത്ത് വിദ്വേഷം പടർത്തുന്ന വാർത്തകൾക്കിടയിലും മനുഷ്യത്വം കൈ വിടാത്ത നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുബൈയിലെ ബാന്ദ്രയിൽ 68കാരനായ ഹിന്ദു സമുദായാംഗം മരിച്ചപ്പോൾ അയാളുടെ അന്ത്യകർമങ്ങൾക്ക് തുണയായത് മുസ്ലിംകളായ അയൽക്കാർ.
മരിച്ച പ്രേംചന്ദ്ര ബുദ്ധലാൽ മഹാവീറിൻറ ബന്ധുക്കൾക്ക് ലോക് ഡൗൺ കാരണം ഗരീബ് നഗറിലെ വീട്ടിലെത്താനായില്ല. തുടർന്ന് മുസ്ലിംകളായ അയൽക്കാർ, ഇദ്ദേഹത്തിന്റെ മൃതദേഹം ചുമലിലേറ്റി രാമമന്ത്രവും ചൊല്ലി ശ്മശാനത്തിലേക്ക് പോവുകയായിരുന്നു.
രാജസ്ഥാനിൽ നിന്നുള്ള ദരിദ്ര കുടുംബാംഗമാണ് മഹാവീർ. മരിക്കുമ്പോൾ മകൻ അടുത്തുണ്ടായിരുന്നു.
ഇയാൾ ബന്ധുക്കളെ വിവരം അറിയിച്ചിട്ടും അവർക്ക് എത്താനായില്ല. അടുത്ത ജില്ലയിൽ താമസിക്കുന്ന സഹോദരങ്ങളെ വിവരം അറിയിക്കാനുമായില്ല.
തുടർന്നാണ് അയൽക്കാർ സഹായത്തിനെത്തിയത്.
അവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് മകൻ മോഹനൻ മകൻ മോഹനൻ പറഞ്ഞു.
മഹാവിറിനെ വർഷങ്ങളായി അറിയാമെന്നും ഇത്തരം ഘട്ടങ്ങളിൽ മനുഷ്യത്വം മതത്തിന്റെ അതിർവരമ്പുകൾ മറികടക്കേണ്ടതുണ്ടെന്നും അന്ത്യകർമങ്ങളിൽ സഹായിച്ച യൂസഫ് സിദ്ദീഖ് ശൈഖ് പറഞ്ഞു. ഉത്തർപ്രദേശിലെ മീറത്തിൽ നിന്നും സമാന സംഭവം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് റിപ്പോർട്ട് ആഴ്ച റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു.