ഇസ്ലാമിലെ സ്ത്രീയുമായി ബന്ധപ്പെട്ട് യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും നിരന്തരമായി മുസ്ലിം സ്ത്രീകളെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങളും വിമർശനങ്ങളും ധാരാളമായി കേട്ടിട്ടുള്ളവരാണ് നമ്മൾ. ജെൻഡർ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമയത്ത്, ജെൻഡർ ഇക്വാലിറ്റിയെ കുറിച്ചും ജെൻഡർ ജസ്റ്റിസിനെ കുറിച്ചും പ്രതിക്കൂട്ടിലേക്ക് വലിച്ചിഴക്കപ്പെടുന്നവരാണ് മുസ്ലിം സ്ത്രീകൾ, ഇസ്ലാമിൽ സ്ത്രീക്ക് ഒരു അവകാശവും കൊടുത്തിട്ടില്ല, പുരുഷാധിപത്യത്തിന്റെ മതമാണ് ഇസ്ലാം, ഇസ്ലാമിലെ സ്ത്രീ എന്ന് പറയുന്നത് എന്നും അടിച്ചമർത്തപ്പെട്ടവളാണ് തുടങ്ങിയ ആരോപണങ്ങളാണ് നമ്മൾ കേൾക്കാറ്. നബി(സ)യെ കുറിച്ച്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്, ഇസ്ലാമിലെ ലിംഗനീതിയും ലിംഗസമത്വവും കുറിച്ച് ധാരാളമായി ചർച്ചകൾ നടക്കുന്ന സമയത്ത് നബിയുടെ വിവാഹവും പ്രവാചകന്റെ സ്ത്രീകളോടുള്ള സമീപനങ്ങളും പെണ്ണിനോടുള്ള ഇസ്ലാമിന്റെ സദാചാര കൽപ്നകളും അവളുടെ ആർത്തവം, സാക്ഷ്യം ഇങ്ങനെ നീളുന്നതാണ് വിമർശനങ്ങൾ.
നബിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഏറെ വിമർശനങ്ങൾ കാണുക. 11 വിവാഹം കഴിച്ച ആളാണ് പ്രവാചകൻ, സ്ത്രീലമ്പടനായ പ്രവാചകൻ എന്നതാണ് വിമർശകർ ഉന്നയിക്കുന്ന രൂക്ഷമായ വിമർശനം. ആദ്യം പ്രവാചകൻ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ 25ാമത്ത വയസ്സിൽ ഖദീജ ബീവിയെ ആണെന്ന് നമുക്കറിയാം. അപ്പോൾ ഖദീജയുടെ പ്രായം 40 വയസ്സാണ്. സ്ത്രീലമ്പടനായ മുഹമ്മദ് എന്തേ 40 വയസ്സുകാരിയായ ഖദീജയെ വിവാഹം ചെയ്തു? ഈ ദാമ്പത്യജീവിതം 28 വർഷത്തോളം ഒരാളെ മാത്രം പത്നിയായി കൊണ്ടാണ് നബി(സ)യുടെ ജീവിതം ഉണ്ടായിരുന്നത്. ഒരു പക്ഷെ അന്നത്തെ അറേബ്യൻ സമൂഹത്തിൽ ആർക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലാത്ത ഒരു സ്ഥിതിവിശേഷമാണ് ഒരാൾ ഒരു പത്നിയെ മാത്രം സ്വീകരിക്കുക എന്നത്. 28 വർഷക്കാലം നബി(സ) തന്റെ പത്നിയായി കുടെ കൊണ്ടുനടന്ന ഖദീജ ബീവി, അവർ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഇണയും തുണയുമായിയി സ്നേഹവും സന്തോഷവും പകർന്നതിനെക്കുറിച്ച് ധാരാളം സംഭവങ്ങൾ പ്രവാചകന്റെ ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും.
‘സമ്മിലൂനി യാ ഖദീജ’ (എന്നെ പുതപ്പിട്ടു മൂടു പ്രിയപ്പെട്ടവളേ) എന്ന് പറഞ്ഞ് പ്രവാചകത്വം ലഭിക്കുന്ന ആദ്യ സന്ദർഭത്തിൽ തന്നെ ഓടിവരുന്നത് തന്റെ ഇണയായ ഖദീജയുടെ അടുക്കലേക്ക് ആണ്. ഖദീജ ബീവി പ്രവാചകനോട് പറയുന്നുണ്ട് ‘പ്രവാചകരെ താങ്കൾ വേദനിക്കണ്ടതില്ല പ്രയാസപ്പെടേണ്ടതില്ല’. ഇങ്ങനെ തുടങ്ങി മധുരമായ ദാമ്പത്യജീവിതത്തെ നമുക്ക് പരിചയപ്പെടുത്തി തരുന്നു പ്രവാചകനും ഖദീജയും. അതുകൊണ്ടാണ് ഖദീജ മരിച്ച വർഷത്തെ ആമുൽ ഹുസ്ന് അഥവാ ദുഃഖവർഷം എന്ന് വിശേഷിപ്പിച്ചത്. അതിൽ ഏറെ ദുഃഖിക്കുന്ന ഓർമ്മയ്ക്ക് വേണ്ടി ഖദീജയുടെ കൂട്ടുകാർക്ക് വേണ്ടി പിന്നീട് മാംസം വിതരണം ചെയ്യുന്ന, സമ്മാനങ്ങൾ കൊടുക്കുന്ന പ്രവാചകനെ നമുക്ക് കാണാൻ സാധിക്കും. അതിനുശേഷം പ്രവാചകന്റെ 50ആമത്തെ വയസ്സിലാണ് സൗദയെ വിവാഹം ചെയ്യുന്നത്. സൗദാ ബീവിയെ കുറിച്ച് നമ്മൾ പഠിക്കുകയാണെങ്കിൽ വൃദ്ധയും ദുർബലയുമായ ഒരു സ്ത്രീയായിരുന്നു അവർ എന്ന് കാണാൻ കഴിയും. പ്രവാചകനേക്കാൾ പ്രായം കൂടിയ സ്ത്രീയായിരുന്നു അവർ. എന്തിനായിരിക്കും അതിനുശേഷം സ്ത്രീലമ്പടൻ എന്ന് ഇവർ വിശേഷിപ്പിക്കുന്ന മുഹമ്മദ് സൗദയെ വിവാഹം ചെയ്തത്? നബിയുടെ ഓരോ വിവാഹത്തെക്കുറിച്ചും കൃത്യമായ പഠനം നടത്തിയാൽ നമുക്ക് വ്യത്യസ്ത കാലിക സാഹചര്യങ്ങളെ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒരുപാട് കാര്യകാരണങ്ങളെ കണ്ടെത്താൻ സാധിക്കും. സൗദയുമായിട്ടുള്ള വിവാഹബന്ധം ഏത് കാരണ ത്താലായിരുന്നു എന്നും അവർക്ക് സംരക്ഷണവും കരുതലും നൽകിയാണ് പ്രവാചകൻ സൗദയെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നും നമുക്ക് കാണാൻ സാധിക്കും. ജുവൈരിയയുടെ ചരിത്രവും നമുക്കറിയാം. യുദ്ധത്തിൽ തടവുകാരിയായ ജുവൈരിയയെ ഏറ്റെടുക്കുന്ന സമയത്ത് അവരെ ഏറ്റെടുത്ത സ്വഹാബി അവർക്ക് വലിയ മൂല്യം നൽകിയാലേ അവർക്ക് അടിമത്തമോചനം നൽകൂ എന്ന് പറഞ്ഞപ്പോൾ നബിയുടെ അടുക്കലേക്ക് അവർ പരാതിയുമായി വരുന്നുണ്ട്. അപ്പോഴാണ് പ്രവാചകൻ അവർക്ക് ഉന്നത പദവി നൽകി മോചനത്തിനുള്ള പണം നൽകി വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്. സഫിയയുമായുള്ള വിവാഹമാണ് മറ്റൊന്ന്. യുദ്ധത്തടവുകാരിയായി സഫിയയോട് പ്രവാചകൻ പറയുകയുന്നു രണ്ടാലൊന്ന് തെരഞ്ഞെടുക്കുക ഒന്നുകിൽ തിരിച്ചു പോവുക, അല്ലെങ്കിൽ എന്റെ പതിയായി ഇവിടെ തുടർന്ന് ജീവിതത്തിലേക്ക്പ്രവേശിക്കുക, സഫിയയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തോടു കൂടിയാണ് അവർ ഈ വാഗ്ദാനത്തെ സ്വീകരിക്കുന്നത്. അവർ തിരിച്ചു പോകാതെ പ്രവാചകന്റെ കൂടെ പോകുന്നതാണ് ചരിത്രം. സഫിയയെ വേദനിപ്പിച്ച് ഭർത്താവിനെയും ഉപ്പയെയും കൊലചെയ്തിട്ട് ഒടുവിൽ മുഹമ്മദ് എന്ന സ്ത്രീലമ്പടൻ സഫിയയെ കരസ്ഥമാക്കി എന്ന് പറയുന്ന ഓറിയന്റലിസ്റ്റുകൾക്ക് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചെറിയ അനിഷ്ടംപോലും കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പിന്നീട് സഫിയയുടെ കുടുംബക്കാർക്ക് എഴുതിയ കത്തുകൾ ചരിത്ര കാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൽ പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചും അവിടെ താൻ അനുഭവിക്കുന്ന സുഖത്തെ കുറിച്ചും പരിഗണനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനോഹരമായ കത്തുകൾ തന്റെ ജൂതസമൂഹത്തിൽപെട്ട ആളുകൾക്ക് സഫിയ അയക്കുന്നുണ്ട്. മൈമൂനയുമായിട്ടുള്ള വിവാഹത്തെയും ചരിത്രം വിശദീകരിക്കുന്നുണ്ട്. ഖാലിദുബ്നു വലീദിനെ പോലെയുള്ള പ്രമുഖരായ സഹാബികൾ ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണമായത് മൈമൂനയുമായുള്ള വിവാഹം ആണെന്ന് ചരിത്രം പറയുന്നുണ്ട്. യുദ്ധത്തടവുകാരെ പിടിക്കുന്ന സമയത്ത് ആ ഗോത്രത്തലവൻമാരുടെ മകളെ വിവാഹം ചെയ്ത് കൂടെ കൂട്ടുന്ന പ്രവാചകൻ ആ ഗോത്രവും ആയിട്ടുള്ള തന്റെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഗോത്ര തലവന്റെ മകളെ അവർ സ്വീകരിക്കുക നീചമായ രീതിയിൽ അല്ലല്ലോ, അവർ അവളെ അപമാനിക്കുമോ എന്ന ഭയത്തെ തീരെ ഇല്ലാതാക്കുകയും പ്രവാചകൻ എന്ന നേതാവിന്റെ ഭാര്യയായി ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ ആദരവ് നൽകി അവർ തമ്മിലുള്ള ഗോത്ര ബന്ധം ഊഷ്മളമാവുന്നു എന്ന രാഷ്ട്രീയ ഡിപ്ലോമസിയെ നമുക്കിവിടെ കാണാൻ കഴിയും. സൈദും സൈനബും തമ്മിലുള്ള ദാമ്പത്യ ജീവിതവും അതിനെത്തുടർന്നുള്ള സംഭവങ്ങളുമാണ് മറ്റൊന്ന്. വളർത്തു പുത്രനായ സൈദിന്റെ ഭാര്യയായ സൈനബിനെ പ്രവാച കൻ വിവാഹം ചെയ്യുന്നതും വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും ഓറിയന്റലിസ്റ്റുകൾ ധാരാളമായി പറയുന്ന ഒന്നാണ്, ആ കാലഘട്ടത്തിൽ ഒരു മനുഷ്യന് എത്ര ഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാൻ പറ്റുന്ന ഒരു സാമൂഹ്യ സാഹചര്യമാണല്ലോ ഉണ്ടായിരുന്നത്. സൈദിനോട് പ്രവാചകന് ഉണ്ടായിരുന്ന അങ്ങേയറ്റത്തെ ഇഷ്ടവും മതിപ്പും ചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ദത്തുപുത്രന് ഏറ്റവും കുലീനയായ ഒരു പെണ്ണിനെ വിവാഹം കഴിപ്പിക്കണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് സൈനബുമായിട്ടുള്ള വിവാഹം ആലോചിക്കുന്നത്. കാലങ്ങൾ ആയിട്ട് സമൂഹത്തിൽ വേരുറച്ചുപോയ ചില നിലപാടുകളെ പൊളിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അടിമയായ ഒരുത്തൻ വിവാഹമോചനം ചെയ്ത ഒരു കുലീനസ്ത്രീയെ ഒരിക്കലും ആ കാലഘട്ടത്തിൽ അവൾ എത്ര സൗന്ദര്യവതി ആണെങ്കിലും വേറൊരാളും വിവാഹം കഴിക്കില്ല. ഇതിനെയാണ് പ്രവാചകൻ തിരുത്തുന്നത്. രണ്ടാമത് ദത്തുപുത്രൻ ഒരിക്കലും പുത്രൻ ആവില്ല എന്ന ഇസ്ലാമിന്റെ മഹത്തായ സിദ്ധാന്തത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. ദത്തുപുത്രൻ ദത്തുപുത്രൻ മാത്രമാണ് എന്നുള്ളത് കൂടി അല്ലാഹുവിന് പഠിപ്പിക്കേണ്ടതുണ്ടായിരുന്നു.
ആയിഷ ബീവിയുടെ ഒൻപതാമത്തെ വയസ്സിലാണ് അവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ലിബറൽ വാദികളും യുകതിവാദികളുമായ ആളുകൾ പറയുന്നത് പെണ്ണിന്റെ ആത്മാവിഷ്കാരത്തിനും അവളുടെ
വിദ്യാഭ്യാസത്തിനും അവളുടെ സ്വാതന്ത്ര്യത്തിനും അവളുടെ വ്യക്തിത്വ രൂപീകരണത്തിനും തടസ്സമാകും എന്നാണ്. എന്നാൽ ചരിത്രത്തിൽ ഏതൊരു നേതാവിന്റെ ഭാര്യമാരെ നിങ്ങൾ പഠിച്ചു നോക്കിയാലും ആയിഷ ബീവിയുടെ അത്ര പണ്ഡിതയും കഴിവും ഉള്ളവരായി വേറെയുണ്ടോ എന്നാണ് പഠിക്കേണ്ടത്.
– ആയിഷ ബീവി ഫിഖ്ഹിൽ വളരെയധികം അവഗാഹമുള്ള ഒരു സ്ത്രീയായിരുന്നു. രണ്ടായിരത്തിലധികം ഹദീസുകൾ റിപ്പോർട്ട് ചെയ്ത ആയിഷാബീവി സ്വഹാബാക്കളിൽ പലരുടെയും ഹദീസുകളിൽ വന്ന ശയങ്ങൾ ദൂരീകരിച്ച് ധാരാളം ചരിത്രം നമുക്ക് കാണാൻ സാധിക്കും. അത് അങ്ങനെയല്ല എന്ന് അബുഹുറൈറയെയും ഇബ അ ബ്ബാസിനെയുമടക്കം പഠിപ്പിച്ച ആയിഷ ബി
– വിയെ നമുക്ക് കാണാൻ സാധിക്കും. വിവാഹത്തിനുശേഷം യഥാർത്ഥത്തിൽ ആയിഷയ്ക്ക്(എന്താണ് സംഭവിച്ചത്, അവരുടെ പ്രണയ അനുരാഗം കണ്ടാൽ ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകും എന്റെ ഇണ അത്തരത്തിൽ ഒരാൾ ആയിരുന്നു എങ്കിൽ എന്ന്….
കുടുംബജീവിതം എന്ന് പറയുന്നത് വളരെ കെട്ടുറപ്പുള്ള ഒരു സംവിധാനമാണ് ഇസ്ലാമിൽ. കയ്യും, ഖവ്വാമൂൻ എന്നൊക്കെ പറയുന്നത് മേൽനോട്ടം വഹിക്കുന്നവൻ, ഒരു സ്ഥാപനത്തിന് കൃത്യമായിട്ടുള്ള കാര്യങ്ങൾ കൊണ്ടുവരാൻ ചുമതലപ്പെട്ടവൻ, കൈകാര്യ കർത്താവ് എന്നൊക്കെ ആണ് അർത്ഥം. പ്രവാചകൻ പറയുന്നു നിങ്ങളെല്ലാവരും ഉത്തരവാദിത്വം ഉള്ള വരാണ്, കൈകാര്യകർത്താക്കൾ ആണ്. നിങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് നിങ്ങളോട് അള്ളാഹു ചോദിക്കുക തന്നെ ചെയ്യും. അതോടൊപ്പം തന്നെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു പെണ്ണ് ഭർത്താവിന്റെ വീടിന്റെ ഭരണാധികാരിയാണ്.അങ്ങനെയെങ്കിൽ ഭർത്താവിന്റെ വീട്ടിലെ സകല കാര്യങ്ങളും അവൾ ഏറ്റെടുക്കണം, ആരുമായും ഒരു കൂടിയാലോചനയും പാടില്ല, അവൾ തന്നെയായിരിക്കണം എല്ലാം എന്നാണോ ആ പറഞ്ഞതിനർത്ഥം, അല്ല, മറിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാനുള്ള ഭരണാധികാരിയുടെ ഒരു അധികാരം, ഒരു ചുമതല, ഒരു ബാധ്യത.
മറ്റൊന്ന് ആർത്തവവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഇസ്ലാമിലും തൊട്ടു തീണ്ടൽ ഉണ്ട്. പെണ്ണിന് ആർത്തവമുണ്ടായാൽ അവളെ ദൂരെ മറ്റൊരു കുടിൽ കെട്ടി അവിടെ താമസിപ്പിക്കണം എന്ന് പറയുന്ന മറ്റു വിശ്വാസങ്ങളെ പോലെതന്നെയാണ് ഇസ്ലാമിലെ ആർത്തവവുമായി ബന്ധപ്പെട്ട് സങ്കല്പവും എന്നാണിവർ പറയുന്നത്.
ويسألونك عن المحيض قل هو أذى فاعتزلوا النساء في القحي
ض ولا تقربوهن حثى يظهزن فإدا تظهزن فأثوهن من حيث
أمركم الله
(sura 2 ayat 222)
‘താങ്കളോട് അവർ ആർത്തവത്തെക്കുറിച്ച് ചോദിക്കുന്നു. പ്രവാചകരെ താങ്കൾ പറയുക, അത് ഒരു ഉപദ്രവമാണ്, ഒരു മാലിന്യമാണ് അതുകൊണ്ട് ആർത്തവ സമയത്ത് നിങ്ങൾ സ്ത്രീകളെ വിട്ടുനിൽക്കുക, ആർത്തവത്തിൽ നിന്നും ശുദ്ധിയാകുന്നത് വരെ അവരോട് നിങ്ങൾ അടുക്കരുത്.’ ഈ പറഞ്ഞതിന് അർത്ഥം എന്താണ്? അവളുടെ അടുത്തു പോലും പോകരുത്, അവൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുത്, എന്നാണോ… ഒരിക്കൽ പ്രവാചകൻ ആഇഷയുടെ കൂടെ ഒരു കിടപ്പറയിൽ കിടക്കുകയായിരുന്നു. പെട്ടെന്നാണ് ആയിഷക്ക് ആർത്തവം ഉണ്ടായത്. അവർ പെട്ടെന്ന് എഴുന്നേറ്റ് പോകവേ പ്രവാചകൻ ചോദിച്ചു ‘എന്തേ ആർത്തവം ഉണ്ടായോ? എങ്കിൽ നീയത് വൃത്തിയാക്കി തിരിച്ചുവരിക’ അങ്ങനെ
ഞാനും പ്രവാചകനും ഒന്നിച്ച് കിടപ്പറയിൽ കിടന്നു എന്നിട്ട് ആഇഷ ബീവി പറയുന്നു ‘അദ്ദേഹത്തെക്കാൾ മനശക്തി ഉള്ള ആളുകളെ നിങ്ങളിൽ ആരെയാണ് കാണാൻ കഴിയുക. മറ്റൊരു ഹദീസിൽ ആയിഷാ ബീവി പറയുന്നു “ഞാൻ ആർത്തവകാരി ആയിരിക്കുമ്പോൾ പ്രവാചകൻ ഖുർആൻ പാരായണം ചെയ്തകൊണ്ട് എന്റെ മടിയിൽ തലവച്ചു കിടന്നു’… ഇത് അശുദ്ധമായി മാറ്റി നിർത്തേണ്ട ഒന്നാണ് എന്നല്ല അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത്. മറിച്ച് നിങ്ങൾ അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത് എന്നാണ്. അതൊരു രോഗമാണ്, പ്രയാസമാണ്. മാനസികസംഘർഷവും ചില സ്ത്രീകളിൽ ഉണ്ടാവുന്ന സമയമാണത്. അങ്ങനെ ആ പറഞ്ഞതിന് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ട് എന്ന് ISLAനമുക്ക് കാണാൻ സാധിക്കും. അതുകൊണ്ട് ആ സമയത്ത് പെണ്ണിനെ പ്രയാസപ്പെടുത്തരുത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്, ചിലപ്പോൾ അത് രോഗം ആകാൻ സാധ്യതയുണ്ട്, അതൊരു മാലിന്യമാണ് എന്ന് പറയുന്നത് പ്രശ്നമാണോ? ആർത്തവരക്തം മാലിന്യം അല്ലാതെ പിന്നെ എന്താണ്? ആർത്തവരക്തം മാലിന്യം ആണെന്ന് പറഞ്ഞതാണോ ഇസ്ലാം ചെയ്ത തെറ്റ്?
മറ്റൊരു വിമർശനം പെണ്ണിനെ എന്നും ഒരു വസ്തു ആയിട്ടാണ് ഇസ്ലാം കാണുന്നത് എന്നാണ്. അതിനവർ ഉദ്ധരിക്കുന്ന ഉദാഹരണമാണിത്
نساؤكم حرث لكم فأثوا حزتكم أنى تثم
(sura 2 aya 223)
പെണ്ണെന്നു പറഞ്ഞാൽ നിങ്ങളുടെ കൃഷിയിടമാണ്. ഒരു ഭൂമിയോട് അഥവാ ഒരു ജംഗമ വസ്തുവിനോട് ആണ് അള്ളാഹു പെണ്ണിനെ ഉപൽമിച്ചത്. പെണ്ണെന്നു പറഞ്ഞാൽ പ്രത്യേക വികാരമോ വിചാരമോ അഭിപ്രായമോ ഒന്നുമില്ലാത്ത ഒരു വസ്തുവാണ്. അതോടൊപ്പം തന്നെ ഒരു ലൈംഗിക വസ്തുവാണ്. അതുകൊണ്ടാണ് തുടർന്നു പറയുന്നത് ‘സ്ത്രീകൾ കൃഷിയിടമാണ് നിങ്ങൾ നിങ്ങളുടെ കൃഷിയിടത്തിലേക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവേശിച്ചുകൊള്ളുക യുക്തിവാദികൾ പറയുന്നു: ഒരു ആണിന് എങ്ങനെ വേണമെങ്കിലും ഏതു സമയത്തു വേണമെങ്കിലും മേഞ്ഞു നടക്കാവുന്ന ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്ന ഒരു വസ്തു ആയിട്ടാണ് പെണ്ണിനെ ഇസ്ലാം കാണുന്നത് എന്നാണ്. പക്ഷേ വിശുദ്ധ ഖുർആനിലെ ആയത്തുകൾ കൃത്യമായി പഠിക്കുന്ന ഒരു മനുഷ്യന് മനസ്സിലാവും എത്ര മാത്രം കാല്പനികമായ ഒരു ഉദാഹരണം ഇതെന്ന്. അല്ലാഹു വളരെ മനോഹരമായിട്ടാണ് ഈയൊരു ഉദാഹരണത്തെ വിശേഷിപ്പിച്ചത്. ഒരു കൃഷിക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ ഒരാൾക്കും തർക്കമുണ്ടാവില്ല. അത് അദ്ദേഹത്തിന്റെ കൃഷിയിടമാണ്. താനെന്നും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് എവിടെയാണെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ്. ഒരു മനുഷ്യൻ ഒരു കാട്ടാന കയറുന്നത് പോലെ തന്റെ കൃഷിയിടത്തെ നശിപ്പിക്കുകയില്ല. അവിടെയുള്ള ഓരോ കളകളെയും പറിച്ചുമാറ്റി ഏറ്റവും സൂക്ഷ്മതയോടെ അതിനെ താലോലിച്ച് വിത്ത് വിതച്ച് വെള്ളം നൽകി സൂക്ഷ്മതയോടെ പരിപാലിച്ച് അതിനെ കുറിച്ച് മാത്രം സ്വപ്നം കണ്ട് കഴിയുന്ന ഒരു കൃഷിയിടം പോലെയാണ് പെണ്ണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അത്ര- മാത്രം സ്നേഹ പരിലാളനത്തോടുകൂടി ആയിരിക്കണം നിങ്ങൾ നിങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്നാണ്. അങ്ങനെയെങ്കിൽ മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട് നോമ്പുമായി ബന്ധപ്പെട്ടു പറയുന്ന ഖുർആൻ സൂക്തത്തിൽ പുരുഷൻ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും വസ്ത്രമാണ് എന്ന്. ആണിനെയും പെണ്ണിനെയും കേവലം കുപ്പായം ആക്കി കളഞ്ഞു എന്ന് പറയാമോ? ഒരു മനുഷ്യന് തന്റെ അഭിമാനം, സ്വ
ത്വബോധം, വൃത്തി മനോഭാവം, അല്ലെങ്കിൽ പൊതു സമൂഹത്തിൽ ഉള്ള അ
ദ്ദേഹത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചുള്ള വസ്ത്രമാണ് ഓരോ മനുഷ്യനും സ്വീകരിക്കുക. എന്റെ നാണം മറക്കുന്നതാണ് വസ്ത്രം. അത്ര മാത്രം കാല്പനികമായ ഉദാഹരണമാണ് ദമ്പതികൾ തമ്മിലുള്ള പ്രണയം. നിങ്ങൾ ആരെയാണ് പറ്റിക്കുന്നത്, അല്ലാഹുവിനെയാണോ. നോമ്പിന്റെ രാത്രിയിൽ
നിങ്ങൾ ബന്ധപ്പെടുകയില്ല എന്ന് തീരുമാനിക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട്
അല്ലാഹു പറയുന്നു ‘നിങ്ങൾ പരസ്പരം വസ്ത്രമാണ് പരസ്പരം ഇഴുകിച്ചേർന്നു കഴിയേണ്ടവരാണ്. നിങ്ങൾക്ക് ഇതിനിടയിൽ മറയില്ല. പരസ്പരം നിങ്ങൾ അഭിമാനവും ആദരവും സ്നേഹവും പരിഗണനയും കരുതലുമാണ് എന്ന് പറയുന്ന ഇസ്ലാം ഇവിടെ വളരെ കാൽപ്പനികമായിട്ടാണ് പെണ്ണിനെയും അവളുടെ ഇണയെയും ചിത്രീകരിച്ചിട്ടുള്ളത്.
https://www.facebook.com/islammalayalam.net/videos/397644244461539/
(തയ്യാറാക്കിയത്: മുനീബ്.എൻ.എ)
കടപ്പാട്; ISLAMONLIVE
https://www.facebook.com/islammalayalam.net/videos/397644244461539/