ലണ്ടൻ: ഇന്ത്യയിൽ ഹിജാബ് വിഷയം പുകയുമ്പോൾ യു.കെയിലെ ആദ്യ ഹിജാബ് ധാരിയായ ജഡ്ജി റാഫിയ അർഷാദിന്റെ ട്വീറ്റ് വൈറലാകുന്നു. നിരവധി പേരാണ് ട്വിറ്റെർ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ റാഫിയ അർഷാദിനെ പിന്തുണച്ചും അഭിനന്ദനങ്ങളും പ്രാർത്ഥനയും അറിയിച്ചും കടന്നു വരുന്നത്.
റാഫിയ അർഷാദിന്റെ ട്വീറ്റ്. “ഒരിക്കൽ സ്കോളർഷിപ്പിനായുള്ള അഭിമുഖത്തിനു പോകുമ്പോൾ, ശിരോവസ്ത്രം ധരിക്കേണ്ട എന്നാണ് മാതാപിതാക്കൾ നിർദേശിച്ചത്.”
“അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് അവരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു അത്. ഹിജാബ് ധരിക്കാൻ തന്നെ തീരുമാനിച്ചു. നിയമ സ്കൂളിൽ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു എന്നു മാത്രമല്ല, 17 വർഷത്തെ സർവീസിനു ശഷം യു.കെയിൽ ഹിജാബ് ധരിക്കുന്ന ആദ്യ ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു.” ഇങ്ങനെയായിരുന്നു റാഫിയയുടെ ട്വീറ്റ്.
പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ അടക്കം നിരവധി പേർ ജഡ്ജി റാഫിയ അർഷാദിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.