മുഹമ്മദ് മലയാളികളുടെ മനസ്സില്‍
അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബിയായിട്ടാണ്. ഞാന്‍ എന്‍റെ ഹൃദയത്തിന്‍റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളതും സ്നേഹധനനായ മുത്തുനബി എന്നാണ്. മുത്തുനബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ടു സ്വാധീനങ്ങളുണ്ട്. ഒന്നു ഞാന്‍ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുകൊണ്ട് ലോകത്തില്‍ പകുതി ആളുകളെങ്കിലും എന്നെ കൈവെടിയുമെന്ന് എനിക്കറിയാം. അത് ലോകവാഴ് വിൽ കഷ്ടതയുണ്ടാക്കുന്ന ഒരനുഭവമാണ്. അതിനെ ഞാന്‍ നേരിടുന്നത് എന്‍റെ കഷ്ടന്ഷ്ടങ്ങളില്‍ നിര്‍ഭയനായ മുത്തുനബികൂടി എനിക്ക് എപ്പോഴും കൂട്ടുണ്ട് എന്നുള്ള വിശ്വാസത്തെ ഉള്ളിന്‍റെയുള്ളില്‍ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ചുവെക്കുകയാലാണ്.
രണ്ടാമത്തെ സ്വാധീനം, ഒരാള്‍ക്കും ന്യായമായി ലഭിക്കേണ്ടുന്നതായ വിഭവത്തെ നീതിയില്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവര്‍ക്കത് എത്തിച്ചുകൊടുക്കാന്‍ എനിക്കു നിവൃത്തിയുണ്ടെങ്കില്‍ അതിൽവിമുഖത കാണിക്കാതിരിക്കുകയും ചെയ്യുകയെന്നത് നിലനിര്‍ത്തുവാന്‍ മുത്തുനബി നല്‍കുന്ന ധര്‍മ്മബോധമാണ്. എന്‍റെ ജീവിതത്തില്‍ ഒരുകാലത്ത് എനിക്ക് കൂടുതലായി ചിന്തിക്കുവാന്‍ കഴിയാതിരുന്ന അവസരം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഞാനൊരു പുരോഗമന ചിന്തകന്‍ എന്നു സ്വയമേധരിച്ചു പോന്നിരുന്നു. അന്ന് ആധ്യാത്മികമായ കാര്യങ്ങളില്‍ ഒരുമാതിരി നിഷേധാത്മകമായ നിലപാടാണുണ്ടായിരുന്നത്. അതായത്, ദൈവത്തെക്കുറിച്ചോ ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ചോ ബോധ്യമില്ലാതിരിക്കുന്ന ഒരു നിലപാട് കൈക്കൊണ്ടിരുന്നു. പിന്നീട് ഖുര്‍ആനിലും മറ്റ് ആധ്യാത്മിക ഗ്രന്ഥങ്ങളിലും ഞാന്‍ ശ്രദ്ധിക്കാതുടങ്ങി. അതെല്ലാം പഠിച്ചു മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ എന്നില്‍ പുതിയ മാറ്റങ്ങളുണ്ടായി. അതിലൊന്ന് പ്രധാനമായി എനിക്ക് പറയാനുള്ളത് ഖുര്‍ആനിലേക്കും നബി
തിരുമേനിയിലേക്കും ഞാന്‍ ആകൃഷ്ടനായതാണ്. ദൈവത്തെ അന്വേഷിക്കുന്നവരെപ്പറ്റി ഖുര്‍ആനില്‍ പലയിടത്തും പറയുന്നുണ്ട്. ആകാശത്തിലേക്കു നോക്കാന്‍ പറയുന്നു. ദൈവത്തിന്‍റെ സൃഷ്ടികളിലേക്ക് നോക്കാന്‍ പറയുന്നു. അവിടെയൊക്കെ ദൈവത്തെ കണ്ടുകിട്ടുന്നില്ലെങ്കില്‍ ദൈവത്തെ കണ്ടുകിട്ടുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഈ രീതിയില്‍ ദൈവത്തെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് അത്യത്ഭുതകരമായ ഒരു അനുഭവമാണുണ്ടായത്. ഈ ഖുര്‍ആന്‍ വചനങ്ങളിലൂടെ നടത്തിയ എന്‍റെ അന്വേഷണം ഞാന്‍ നേരത്തേ മനസ്സിലാക്കിയതിനേ
ക്കാള്‍ അത്യന്തം പ്രഭാവമുള്ള ഒരു ദൈവാനുഭവം എന്നിലുണ്ടാക്കി. അതില്‍ ഞാന്‍ അത്യന്തം
സന്തുഷ്ടനാണ്. ആ സമയത്ത് പ്രവാചകന്‍റെ ജീവിതചര്യയിൽകൂടി കടന്നുപോവാനും ഏറെക്കുറെ താദാത്മ്യബുദ്ധിയോടെ അദ്ദേഹത്തിന്‍റെ അനുഭവങ്ങളെ സ്വജീവിതത്തില്‍ കാണുവാനും ഇടയായി. തീര്‍ച്ചയായും അതൊക്കെ നമ്മുടെ ജീവിതത്തിന് വെളിച്ചം നല്‍കുന്ന ഘടകങ്ങളായി എനിക്ക് കാണുവാന്‍ കഴിഞ്ഞു.
ഈ അവസരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് കാണുവാന്‍ കഴിഞ്ഞു. എന്‍റെ
ജീവിതത്തെസംബന്ധിച്ചിടത്തോളം കേവലം ഒരു പ്രവാചകന്‍ മാത്രമല്ല എനിക്ക് മാര്‍ഗദര്‍ശിയായിരിക്കുന്നത്. എല്ലാ പ്രവാചകന്മാരും എല്ലാ ഗുരുക്കന്മാരും എല്ലാ ആചാര്യന്മാരും എനിക്കു വെളിച്ചം പകര്‍ന്നു തന്നിട്ടുള്ളവരാണ്.
ഖുര്‍ആനിലേക്കും നബി തിരുമേനിയിലേക്കും ഞാന്‍ ആകൃഷ്ടനായതാണ്.
previous post