മരണത്തിനുശേഷം അന്ത്യനാളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുവരെയുള്ള കാലം ആത്മാവ് അനുഭവിക്കുന്ന അവസ്ഥയ്ക്കാണ് ബര്‍സഖിയായ ജീവിതം എന്നു പറയുന്നത്. മരണം മുതല്‍ ശരീരത്തിന്റെ മാധ്യമമില്ലാതെ ആത്മാവുമാത്രം സുഖദുഃഖങ്ങളനുഭവിച്ച് ജീവിക്കുന്ന അവസ്ഥയാണിത്.
മനുഷ്യന്‍ ഭൂമിയില്‍ ചെയ്ത ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അനുസരിച്ചാണ് ഈ സുഖദുഃഖാനുഭവം. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മലക്കുകള്‍ മനുഷ്യന്റെ കര്‍മങ്ങളെക്കുറിച്ച് ചോദിക്കും. ഖബ്‌റിലെ ദുരനുഭവങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനായി അല്ലാഹുവിനോടു നടത്തേണ്ട അഭ്യര്‍ഥനകള്‍ നമസ്‌കാരത്തിലും മറ്റു പ്രാര്‍ഥനകളിലും കാണാം. ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ പുനര്‍ജീവിതം ലഭിക്കുന്ന മനുഷ്യര്‍ മരണശേഷം ഖബറില്‍ കഴിച്ചുകൂട്ടിയ കാലത്തെപ്പറ്റി ആശ്ചര്യപ്പെടുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.”അവര്‍ പറയും: ”നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് ആരാണ്? ഇത് ആ പരമ കാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര്‍ പറഞ്ഞത് സത്യംതന്നെ.”
(വിശുദ്ധ ഖുര്‍ആന്‍. അധ്യായം: യാസീന്‍, സൂക്തം: 52)