ദൈവദൂതന്മാര്‍ കാണിച്ചുകൊടുത്ത മാര്‍ഗത്തില്‍നിന്ന് ഏറെ അകന്നുപോയ ഒരു ജനതയിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്‍ (റസൂല്‍) ആണ് നൂഹ്. ഇറാഖിലെ ടൈഗ്രീസ്-യൂഫ്രട്ടീസ് നദീതീരങ്ങളിലായിരുന്നു നൂഹ് നബിയുടെ വാസസ്ഥലം. സ്രഷ്ടാവായ ദൈവത്തെക്കൂടാതെ സജ്ജനങ്ങളുടെ പേരില്‍ നിര്‍മിക്കപ്പെട്ട അനേകം വിഗ്രഹങ്ങളെ പൂജിക്കുന്നവരായിരുന്നു അക്കാലത്തെ ജനത. നോഹ എന്നാണ് ബൈബിള്‍ പ്രയോഗം. ദൈവികാധ്യാപനങ്ങളില്‍നിന്ന് വഴി തെറ്റിപ്പോയ തന്റെ ജനതയെ നൂഹ് നബി സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. ചുരുക്കം പേരൊഴികെ ആരും അദ്ദേഹത്തെ അനുഗമിച്ചില്ല. ദീര്‍ഘകാലത്തെ ഉപദേശനിര്‍ദ്ദേശങ്ങള്‍ക്കുശേഷവും ദൈവധിക്കാരത്തില്‍ നിലകൊണ്ടവരെ ദൈവം പ്രളയത്തില്‍ നശിപ്പിച്ചു. നോഹയുടെ പെട്ടകത്തില്‍ കയറി സജ്ജനങ്ങളും ജന്തുജാലങ്ങളും രക്ഷപ്പെട്ടു. ഈ സംഭവം ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കുന്നുണ്ട്.
നൂഹ്
previous post