എം എം അക്ബർ
എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുബോധത്തെ തകർത്ത് സ്വവർഗ ലൈംഗികത മുതൽ മൃഗരതി വരെയുള്ള ഏത് തരം ലൈംഗികതകളും സ്വാഭാവികമാണെന്ന പൊതുബോധത്തെ നിർമിക്കാനായി നടത്തുന്ന എല്ലാ വിധത്തിലുള്ള പരിശ്രമങ്ങളെയും ചേർത്ത് വിളിക്കുന്നതാണ് ജെൻഡർ പൊളിറ്റിക്സ് അഥവാ എൽജിബിറ്റി ആക്ടിവിസം. സ്ത്രീയോട് ലൈംഗികാകർഷണം തോന്നുന്ന പുരുഷൻ, പുരുഷനോട് ലൈംഗികാകർഷണം തോന്നുന്ന സ്ത്രീ എന്നിങ്ങനെ പരമ്പരാഗതമായി വ്യവഹരിക്കപ്പെടുന്ന ദ്വന്ദ്വങ്ങളാണ് പ്രകൃതിപരമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമോ ചികിത്സയാവശ്യപ്പെടുന്ന വൈകല്യങ്ങളോ ആണെന്നുമുള്ള ധാരണകൾ തെറ്റാണെന്ന് പ്രചരിപ്പിക്കുകയും പുരുഷനോട് ആകർഷണം തോന്നുന്ന പുരുഷൻ (Gay), സ്ത്രീയോട് ആകർഷണം തോന്നുന്ന സ്ത്രീ(Lesbian), സ്ത്രീയോടും പുരുഷനോടും ഒരേപോലെ ആകർഷണം തോന്നുന്ന സ്ത്രീ-പുരുഷന്മാർ (Bisexual), പൊതുവ്യവഹാരങ്ങളിൽ വിചിത്രമെന്ന് തോന്നിക്കുന്ന ലൈംഗികാഭിരുചികൾ പ്രകടിപ്പിക്കുന്നവർ(Queer) എന്നീ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതാണ് ജെൻഡർ പൊളിറ്റിക്സ് എന്നാണ് അതിന്റെ വക്താക്കളുടെ നിർവചനം.
എന്നാൽ, ആൺ-പെൺ സ്വവർഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതൽ ക്വിയർ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുരതി, മൃഗരതി, ശവരതി, അഗമ്യഗമനം എന്നിവ വരെയുള്ള വൈകൃതങ്ങളായി ഇത്രയും കാലം മനുഷ്യരാശി കരുതിപ്പോന്ന സകലവിധ ലൈംഗികാഭിനിവേശങ്ങളും സ്വാഭാവികവും പ്രകൃതിപരവും ജനിതകവുമാണെന്ന് സമർത്ഥിക്കുകയും, അതിനാൽ അവയെ ചികിൽസിക്കുക മാറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ആക്രമണമാണെന്ന് സിദ്ധാന്തിക്കുകയും, അത് മാറ്റാനുള്ള പരിശ്രമങ്ങളെയും അങ്ങനെ മാറ്റാൻ കഴിയുമോയെന്ന പഠനങ്ങളെയും അത് പ്രകൃതിപരവും ജനിതകവും തന്നെയാണോയെന്ന് വിമർശനാത്മകമായി പരിശോധിക്കുന്ന ഗവേഷണങ്ങളെയുമെല്ലാം അധികാരവും ശക്തിയും നിയമവും പ്രചാരണ മാധ്യമങ്ങളുമുപയോഗിച്ച് തകർക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ലോബിയിങ്ങാണ് യഥാർഥത്തിൽ ജെൻഡർ പൊളിറ്റിക്സ്. തങ്ങളുടെ ചെയ്തികളെല്ലാം ശാസ്ത്രീയവും മനുഷ്യാവകാശസംരക്ഷണത്തിനു വേണ്ടിയുള്ളതുമാണ് എന്ന് സമർത്ഥിക്കാൻ അവരുപയോഗിക്കുന്ന ജെൻഡർ തിയറി (Gender Theory) ടെയും ക്വിയർ തിയറി(Queer Theory) യുടെയും അവസ്ഥയെന്താണെന്ന് നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്.
ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കുകയാണ് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമെന്ന് പറഞ്ഞല്ലോ. അങ്ങനെ തകർക്കുന്നതെന്തിന് എന്നും തകർക്കാൻ ശ്രമിക്കുന്നത് എന്തൊക്കെയാണെന്നും എൽജിബിറ്റി ആക്ടിവിസത്തിന്റെ ആദ്യകാല വക്താക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1987 ഫെബ്രുവരി 15-21-ന്റെ ഗേ കമ്മ്യൂണിറ്റി ന്യൂസിൽ (Gay Community News) മിക്കായേൽ സ്വിഫ്റ്റ് എഴുതിയ ‘സ്വവർഗാനുരാഗിയായ വിപ്ലവകാരി’ (Gay Revolutionary) എന്ന ലേഖനം 1980-കളുടെ അവസാനത്തിൽ ആരംഭിച്ച ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ലേഖനത്തിന്റെ പരിഭാഷ വായിക്കുക.
“നിങ്ങളുടെ ആൺകുട്ടികളെയും ദുർബലമായ പൗരുഷമുദ്രകളെയും സഭ്യമല്ലാത്ത നുണകളെയും പൊള്ളയായ സ്വപ്നങ്ങളെയും ഞങ്ങൾ സ്വവർഗാനുരാഗികളാക്കിത്തീർക്കും. നിങ്ങളുടെ സ്കൂളുകളിലും പൊതു ശയനമുറികളിലും കളരികളിലും സൂക്ഷിപ്പുപുരകളിലും കളിക്കളങ്ങളിലും മതപാഠശാലകളിലും യുവജനകൂട്ടായ്മകളിലും സിനിമ ശാലകളിലെ കുളിപ്പുരകളിലും സൈനികനിലവറകളിലും ചരക്കുവണ്ടികൾ നിറുത്തുന്നിടങ്ങളിലും ആൺക്ലബുകളിലും പ്രതിനിധിസഭാമന്ദിരങ്ങളിലും, എവിടങ്ങളിലെല്ലാം പുരുഷനും പുരുഷനും ഒരുമിച്ചാവുന്നുണ്ടോ അവിടങ്ങളിലെല്ലാം ഞങ്ങൾ അവരെ മോഹിപ്പിക്കും. നിങ്ങളുടെ ആൺമക്കൾ ഞങ്ങളുടെ വിനീതസേവകരാവുകയും ഞങ്ങൾക്കായി വില പേശുകയും ചെയ്യും. ഞങ്ങളുടെ പ്രതിച്ഛായക്കനുസരിച്ച് അവരെ ഞങ്ങൾ ഉടച്ചുവാർക്കും. ഞങ്ങൾക്കടുത്തെത്തി അവർ കെഞ്ചുകയും ഞങ്ങളെ അവർ പൂജിക്കുകയും ചെയ്യും.
സ്ത്രീകളേ, സ്വാതന്ത്ര്യത്തിനായി നിങ്ങൾ മുറവിളി കൂട്ടുക. പുരുഷന്മാരിൽ നിങ്ങൾ സംതൃപ്തരല്ലെന്ന് പറയുക; അവർ നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലല്ലോ. പൗരുഷമുള്ള മുഖത്തെയും പൗരുഷമുള്ള ശരീരത്തെയും വിലയിരുത്തുന്നതിൽ വിദഗ്ധരായ ഞങ്ങൾ അപ്പോൾ നിങ്ങളുടെ ആണുങ്ങളെ നിങ്ങളിൽ നിന്ന് കൊണ്ടുപോകും. അവരെ ഞങ്ങൾ ആനന്ദിപ്പിക്കും; അവരോട് ഞങ്ങൾ നിഷ്കർഷിക്കും; അവർ തേങ്ങുമ്പോൾ ഞങ്ങൾ അവരെ ആലിംഗനം ചെയ്യും. പെണ്ണുങ്ങളേ, ആണുങ്ങളോടൊപ്പം ജീവിക്കുന്നതിനേക്കാൾ നിങ്ങൾക്കിഷ്ടം നിങ്ങൾക്ക് പരസ്പരം ഒന്നിച്ച് ജീവിക്കുവാനാണെന്ന് നിങ്ങൾ പറയൂ. അങ്ങനെ നിങ്ങൾ ഒന്നിച്ച് കഴിയൂ, നിങ്ങളുടെ ആണുങ്ങൾക്ക് അവർ ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ആനന്ദം ഞങ്ങൾ നൽകും; കാരണം ഞങ്ങളാണ് ആണുങ്ങളിൽ അഗ്രഗണ്യർ; പുരുഷനെ യഥാരൂപത്തിൽ എങ്ങനെ ആനന്ദിപ്പിക്കാമെന്ന് മറ്റൊരു പുരുഷന് മാത്രമേ അറിയാനാകൂ; അയാളുടെ തീവ്രതയും വൈകാരികാനുഭവവും, ശരീരവും മനസ്സുമെല്ലാം അറിയാൻ മറ്റൊരു പുരുഷന് മാത്രമേ കഴിയു.
സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ വിലക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കപ്പെടും. ആണുങ്ങൾ തമ്മിൽ അനുരാഗമുണ്ടാക്കുന്നതിനാവശ്യമായ രൂപത്തിലുള്ള നിയമനിർമ്മാണങ്ങൾ നടക്കും. സ്വവർഗാനുരാഗികളെല്ലാം സഹോദരങ്ങളെപ്പോലെ ഒറ്റക്കെട്ടായി നിലകൊള്ളണം. കലാപരമായും ദാർശനികമായും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും നാം ഐക്യപ്പെട്ടേ മതിയാകൂ. നീചരായ നമ്മുടെ എതിർ വർഗാനുരാഗീശത്രുക്കളുടെ (Hetero sexual Enemy) മുന്നിൽ ഒരു പൊതു മുഖം പ്രദർശിപ്പിക്കുമ്പോൾ മാത്രമേ നമുക്ക് വിജയിക്കാനാവൂ, കുഴ(Faggot) യക്ഷി (Fairy), വിചിത്രം(Queer) എന്നിങ്ങനെ ഞങ്ങളോട് അലറാൻ നിങ്ങൾ ധൈര്യം കാണിക്കുകയാണെങ്കിൽ നിങ്ങളുടെ ഭീരുത്വമുൾക്കൊള്ളുന്ന ഹൃദയം ഞങ്ങൾ കുത്തിപ്പിളർത്തുകയും ദുർബലമായ നിങ്ങളുടെ ശവശരീരത്തെ വികൃതമാക്കുകയും ചെയ്യും.
ആണുങ്ങൾ തമ്മിലുള്ള അനുരാഗത്തെക്കുറിച്ച് ഞങ്ങൾ കവിതകളെഴുതും; പുരുഷൻ പുരുഷനെ പരസ്യമായി ലാളിക്കുന്നത് അവതരിപ്പിച്ചുകൊണ്ടുള്ള നാടകങ്ങൾ സ്റ്റേജുകളിൽ ഞങ്ങൾ അവതരിപ്പിക്കും. ആൺനായകർ തമ്മിലുള്ള പ്രണയം ചിത്രീകരിച്ചുകൊണ്ടുള്ള സിനിമകൾ ഞങ്ങൾ എടുക്കും. സിനിമാ സ്ക്രീനുകളിൽ ഇപ്പോൾ അധീശത്വമുള്ളതാണതും. ഉപരിപ്ലവവും വിരസവും കാൽപനികവും അപക്വവുമായ എതിർവർഗാനുരാഗമതിഭ്രമത്തെ ചിത്രീകരിക്കുന്ന സിനിമകൾക്ക് പകരം അത്തരം സിനിമകൾ പ്രചാരത്തിലാവും. സുന്ദരന്മാരായ ആണുങ്ങളുടെയും ധീരരായ കായികാഭ്യാസികളുടെയും പ്രതിമകൾ കൊത്തിയുണ്ടാക്കി നിങ്ങളുടെ ഉദ്യാനങ്ങളിലും പൊതുചതുരങ്ങളിലും നഗര ചത്വരങ്ങളിലും ഞങ്ങൾ സ്ഥാപിക്കും. ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങൾ ആകർഷകങ്ങളായ നഗ്നബാലന്മാരുടെ ഛായച്ചിത്രങ്ങളാൽ നിറയും. ഞങ്ങളുടെ എഴുത്തുകാരും കലാകാരന്മാരും പുരുഷന്മാർ തമ്മിലുള്ള പ്രണയം പരിഷ്കൃതവും ധാർമ്മികവുമാണെന്ന് വരുത്തിത്തീർക്കും. ഫാഷൻ നിർമ്മിക്കുന്നതിൽ നിപുണരാണ് ഞങ്ങളെന്നതിനാൽ അതിൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും. പരിഹാസം, അവഹേളനം, വെറുപ്പുൽപാദനം തുടങ്ങി ഞങ്ങൾക്ക് നല്ല നൈപുണ്യമുള്ള തന്ത്രങ്ങളിലൂടെ എതിർവർഗ ലൈംഗികതയുടെ എല്ലാ കെട്ടുപാടുകളെയും ഞങ്ങൾ ഇല്ലാതെയാക്കും.
എതിർവർഗാനുരാഗത്തിന്റെ കപട വേഷം ധരിച്ച അധികാരികളായ സ്വവർഗാനുരാഗികളെ ഞങ്ങൾ അനാവരണം ചെയ്യും. നിങ്ങളോട് അടുപ്പമുള്ളവരും യാഥാസ്ഥിതികരും എതിർവർഗാനുരാഗത്തിന്റെ പ്രതിരൂപങ്ങളാണെന്ന് നിങ്ങൾ കരുതിപ്പോരുന്നവരുമായ നിങ്ങളുടെ പ്രസിഡന്റുമാരും അവരുടെ മക്കളും വ്യവസായികളും സെനറ്റർമാരും മേയർമാരും പടത്തലവന്മാരും കായികാഭ്യാസികളും സിനിമാ നടന്മാരും ടെലിവിഷൻ വ്യക്തിത്വങ്ങളും നാഗരിക നേതാക്കളും പുരോഹിതന്മാരുമൊന്നും ഇക്കാര്യത്തിൽ സുരക്ഷിതരല്ലെന്ന സത്യമറിയുമ്പോൾ നിങ്ങൾ ഞെട്ടുകയും പേടിക്കുകയും ചെയ്യും. ഞങ്ങൾ എല്ലായിടങ്ങളിലുമുണ്ട്. നിങ്ങളുടെ അണികളിലേക്കെല്ലാം ഞങ്ങൾ നുഴഞ്ഞു കയറിയിട്ടുണ്ട്. സ്വവർഗാനുരാഗികളെക്കുറിച്ച് സൂക്ഷിച്ച് മാത്രം സംസാരിച്ചാൽ മതി. എന്തുകൊണ്ടെന്നാൽ ഞങ്ങളെപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ മേശക്ക് എതിർവശത്തു തന്നെ ഞങ്ങളുണ്ടാകാം; നിങ്ങളുടെ കിടക്കയിൽ നിങ്ങളോടൊപ്പം ഞങ്ങൾ കിടക്കുന്നുണ്ടാവാം.
യാതൊരുവിധ ഒത്തുതീർപ്പുകളുമുണ്ടാവുകയില്ല. ദുർബലരായ മധ്യവർഗക്കാരല്ല ഞങ്ങൾ. അതിബുദ്ധിമാന്മാർ; മനുഷ്യകുലത്തിന്റെ സാഭാവിക കുലീനർ; ഞങ്ങളാവശ്യപ്പെടുന്നതിൽ നിന്ന് കുറഞ്ഞ യാതൊന്നുമായും അടിയറവ് പറയാത്ത ഉരുക്ക് മനസ്സുകളുള്ള പ്രഭുക്കൾ. ഞങ്ങളെ എതിർക്കുന്നവർ നാട് കടത്തപ്പെടും; മിഷിമ ചെയ്തത് പോലെ നിങ്ങളെ അതിജയിക്കുവാൻ ഞങ്ങൾ വിശാലമായ സ്വകാര്യ സൈന്യം രൂപീകരിക്കും. സ്വവർഗലൈംഗികതയുടെ അനുരാഗത്താലും ആദരവിനാലും പ്രചോദിപ്പിക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്ത അജയ്യരായ സൈനികരാണെന്നതിനാൽ പൗരാണിക ഗ്രീക്ക് സൈനികരെപ്പോലെ ഞങ്ങൾ ലോകത്തെ കീഴടക്കും.
കള്ളങ്ങളും വഞ്ചനകളും അപൂർണ്ണതയും കാപട്യവും ബലാൽക്കാരവും വിരിഞ്ഞിറങ്ങുന്ന കുടുംബസംവിധാനം തകർക്കപ്പെടും. ഭാവനയെ നിയന്ത്രിക്കുകയും സ്വാതന്ത്ര്യേച്ഛയെ നിരോധിക്കുകയും ചെയ്യുന്ന കുടുംബസംവിധാനം ഇല്ലാതെയാവുക നിർബന്ധമാണ്. ജനിതക ലാബറട്ടറികളിൽ ദോഷമറ്റവരായ ആൺകുട്ടികൾ നിർമ്മിക്കപ്പെടുകയും വളർത്തപ്പെടുകയും ചെയ്യും. സ്വവർഗാനുരാഗികളായ വിദ്വാന്മാരുടെ നിയന്ത്രണത്തിനും പരിശീലനത്തിനും കീഴിലുള്ള സാമൂഹിക ചിട്ടയാൽ അവർ പരസ്പര ബന്ധിതരായിരിക്കും.
ഞങ്ങളെ എതിർക്കുന്ന മതസഭകളെല്ലാം അടച്ചുപൂട്ടപ്പെടും. സുമുഖരായ യുവാക്കൾ മാത്രമായിരിക്കും ഞങ്ങളുടെ ദൈവങ്ങൾ. സൗന്ദര്യത്തിന്റെയും സദാചാരത്തിന്റെയും സഹൃദയത്വത്തിന്റെയും ഒരു ഉപാസനാക്രമത്തോട് ഞങ്ങൾ ഒട്ടി നിൽക്കും. വിരൂപവും അപരിഷ്കൃതവും മുഷിപ്പിക്കുന്നതുമായ എല്ലാം നിർമ്മൂലനം ചെയ്യപ്പെടും. മധ്യവർഗ്ഗ എതിർവർഗാനുരാഗത്തിന്റെ സമ്പ്രദായങ്ങളിൽ നിന്നെല്ലാം ഞങ്ങൾ അകറ്റി നിർത്തപ്പെട്ടതിനാൽ, ശുദ്ധമായ ഭാവനക്ക് അനുസൃതമായ രീതിയിൽ മാത്രം ഞങ്ങളുടെ ജീവിതം ജീവിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. കുറെയധികം ഞങ്ങൾക്ക് മതിയാവുകയില്ല; അതിനേക്കാൾ കൂടുതൽ വേണ്ടിവരും.
അങ്ങനെ രൂപപ്പെടുന്ന മനോഹരമായ സമൂഹം ഭരിക്കുക ആൺസ്വവർഗഭോഗികളായ കവികൾ ഉൾക്കൊള്ളുന്ന ഉപരിവർഗമായിരിക്കും. സ്വവർഗഭോഗാസക്തിയിൽ അധിഷ്ഠിതമായ ഈ പുതിയ സമൂഹത്തിന്റെ അധികാരപദവിയിലെത്താൻ അനിവാര്യമായും വേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഗ്രീക്ക് അഭിനിവേശത്തിലുള്ള അമിത താൽപര്യമായിരിക്കും. എതിർവർഗാനുരാഗത്തിലുള്ള ആസക്തിയാൽ മലിനപ്പെട്ട ആണുങ്ങൾ സ്വാധീനം ചെലുത്താനാകുന്ന സ്ഥാനങ്ങളിൽ നിന്ന് സ്വാഭാവികമായും നീക്കം ചെയ്യപ്പെടും. എതിർവർഗാനുരാഗമെന്ന വിഡ്ഢിത്തത്തിൽ ഉറച്ച് നിൽക്കുന്ന പുരുഷന്മാരെ സ്വവർഗാനുരാഗികളുടെ നീതിന്യായ കോടതിയിൽ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും.
നിങ്ങൾ എതിർവർഗാനുരാഗത്തിന്റെ നുണകളാലും വക്രീകരണങ്ങളാലും അവഹേളിച്ചെഴുതിയ ചരിത്രം ഞങ്ങൾ തിരുത്തിയെഴുതും. ലോകത്തെ നിർമ്മിച്ച മഹാന്മാരായ ചിന്തകരുടെയും നേതാക്കളുടെയും സ്വവർഗ്ഗാനുരാഗത്തെ ഞങ്ങൾ ചിത്രീകരിക്കും. സ്വവർഗാനുരാഗം ബുദ്ധിയുമായും ഭാവനയുമായും വേർപ്പെടുത്താനാവാത്ത വിധം ബന്ധിതമാണെന്നും പുരുഷനിലെ യഥാർത്ഥ കുലീനതക്കും സത്യസന്ധമായ സൗന്ദര്യത്തിനും സ്വവർഗാനുരാഗം അനിവാര്യമാണെന്നും ഞങ്ങൾ സ്ഥാപിക്കും.
തലമുറകളായുള്ള എതിർവർഗാനുരാഗത്തിന്റെ പ്രദർശനങ്ങൾക്ക് നടുവിൽ സംസാരിക്കാനാകാതെ അടിച്ചമർത്തപ്പെട്ടവരുടെ അതിഘോരമായ കയ്പ്പിനാൽ ഊർജ്ജം നൽകപ്പെടുന്നതായതിനാൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും. ആത്യന്തികമായ വിപ്ലവത്തിന്റെ പ്രതിരോധനിര തീർക്കുവാനും തോക്കെടുത്ത് വെടിവെക്കാനും വരെ കഴിയുന്നവരാണ് ഞങ്ങൾ.
വിറയ്ക്കുക, എതിർവർഗാനുരാഗികളായ പന്നികളേ, മുഖം മൂടികളില്ലാതെ ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തുമ്പോൾ നിങ്ങൾ വിറ കൊള്ളുക (“THE HOMOSEXUAL MANIFESTO—as to Congress in 1987 and implemented by the Entropic U. S. Supreme Court in 2015”:
Quoted by Dr. Samuel A Nigro M.D, (Retired, Assistant Clinical Professor Psychiatry, Case Western Reserve University School of Medicine, Ohio 44118, USA) in MedCrave, Journal of Psychology and Clinical Psychiatry, June 02, 2016, Volume 6 Issue 1)
ലക്ഷ്യം വ്യക്തമാണ്. ഹെറ്ററോ നോർമേറ്റിവിറ്റിയിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കുകയാണത്. അതിന് എന്തിനാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപ്പിക്കുന്നത്? അങ്ങനെ ചെയ്താൽ ഹെറ്ററോ നോർമേറ്റിവിറ്റിയിൽ നിന്ന് ഭാവി പൗരന്മാർ മോചിതരാവുമോ? ഈ ചോദ്യങ്ങൾക്ക് ക്വിയർ തിയറിയുടെ വക്താക്കൾക്ക് കൃത്യവും വ്യക്തവുമായ മറുപടിയുണ്ട്.
ലൈംഗികാഭിനിവേശത്തിന്റെ വർണ്ണരാജിയിൽ ഒരറ്റത്തുള്ള ദ്വിവർഗ്ഗ ലൈംഗികത മാത്രം പ്രകൃതിപരവും മറ്റെല്ലാം പ്രകൃതിവിരുദ്ധവുമായി കരുതപ്പെടുന്നതിനുള്ള കാരണം ചരിത്രത്തിലുടനീളം നിർബന്ധിത എതിർവർഗ ലൈംഗികത (Compulsory Hetero sexuality) അടിച്ചേൽപിക്കപ്പെട്ടതാണെന്നാണ് ക്വിയർ തിയറി പറയുന്നത്. ആണധികാരം നിലനിർത്താനുള്ള രാഷ്ട്രീയായുധമായി ആൺകോയ്മാ വ്യവസ്ഥിതികൾ എതിർവർഗ ലൈംഗികതയെ ഉപയോഗിച്ചതുകൊണ്ടാണ് അത് നോർമലും മറ്റെല്ലാം അബ്നോർമലുമായി കരുതപ്പെടുന്ന സ്ഥിതിയുണ്ടായത് എന്നാണ് തിയറി. ലൈംഗികാഭിനിവേശത്തിന്റെ വർണ്ണരാജിയിലെ എല്ലാതരം ആസ്വാദനങ്ങളും അനുഭവിക്കാനാവുന്ന അവസ്ഥയുണ്ടാകണമെങ്കിൽ എല്ലാതരം ലൈംഗികാഭിനിവേശങ്ങളെയും സ്വാഭാവികമായി കരുതുന്ന സ്ഥിതിയുണ്ടാകണം. LGBTQIA+ വർണ്ണരാജിയിലെ എല്ലാതരം ലൈംഗികാഭിനിവേശങ്ങളും നോർമലാണെന്ന ബോധം തലച്ചോറിലേക്ക് സന്നിവേശിക്കപ്പെടണം. എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധം തകർക്കപ്പെടണം. അത് തകർക്കുന്ന രീതിയിൽ മാനവസ്ഥാപനങ്ങളെല്ലാം ഉടച്ചുവാർക്കപ്പെടണം. നിയമവും സമൂഹവും ഹെറ്ററോ നോർമേറ്റിവ് ആയ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എല്ലാ സാമൂഹിക സ്ഥാപനങ്ങളെയും ഹോമോനോർമേറ്റീവും ക്യൂയെർ നോർമേറ്റീവുമെല്ലാമാക്കി മാറ്റണം. അങ്ങനെ മാറ്റുന്നതിന് വേണ്ടിയുള്ള വഴിവിട്ട പരിശ്രമത്തിന്റെ പേരാണ് ജെൻഡർ പൊളിറ്റിക്സ്.
ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിന്റെ ഒന്നാം ഘട്ടം നിയമനിർമ്മാണമായിരുന്നു. ലോകത്തെ ഒരുവിധം എല്ലാ ജനാധിപത്യരാജ്യങ്ങളിലും സ്വവർഗാനുരാഗവും സ്വവർഗവിവാഹവുമെല്ലാം നിയമം മൂലം അനുവദിക്കപ്പെടുന്ന സ്ഥിതിയുണ്ടായത് ജെൻഡർ പൊളിറ്റിക്സിന്റെ ലോബിയിങ് വഴിയാണ്. അതിനായി LGBTQIA+ വർണ്ണരാജിയിലെ ലൈംഗികാഭിനിവേശങ്ങളെല്ലാം പ്രകൃതിപരവും ജനിതകവുമാണെന്ന് വരുത്തിത്തീർക്കുന്നതിനായുള്ള, ശാസ്ത്രീയമെന്ന പേരിലുള്ള ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു; പ്രസ്തുത ഗവേഷണങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പഠനങ്ങളൊന്നും അനുവദിക്കാത്ത സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ ആരെങ്കിലും പഠനങ്ങൾ നടത്തിയാൽ അവർ ഉപദ്രവിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാക്കിത്തീർത്തു. സ്വവർഗാനുരാഗിയായ ഒരാളെ അതിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതും അതിന്നായി ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നതുമെല്ലാം ക്രിമിനൽ കുറ്റങ്ങളായി പരിഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കുവാൻ മാത്രം ശക്തമാണ് ജെൻഡർ പൊളിറ്റിക്സ്.
ഹോമോ നോർമേറ്റീവിറ്റിയും ക്യൂയെർ നോർമേറ്റീവിറ്റിയും അടിച്ചേൽപ്പിക്കുന്നതിന്റെ അടുത്ത ഘട്ടം സാമൂഹികമായ മാറ്റമാണ്. അതിന് സമൂഹത്തിൽ ആൺ-പെൺ വ്യത്യാസങ്ങൾ പരിഗണിക്കാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടണം. കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇടപെട്ടാൽ അതിന് കഴിയുമെന്ന് പെരുമാറ്റ മനഃശാസ്ത്രം (Behavioral Psychology) അവരെ പഠിപ്പിച്ചിട്ടുണ്ട്. ഓരോ കുട്ടിയെയും താൻ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വളർത്തിയാൽ ആൺ പെൺ വ്യത്യാസങ്ങളറിയാതെ അവർ വളർന്നു വരും. അങ്ങനെ വളർന്നുവരുന്നവർ ലൈംഗികത്വരയുണ്ടാകുന്ന കൗമാരത്തിലെത്തിയാൽ വികാരശമനത്തിന് തങ്ങൾക്ക് കാമ്യമെന്ന് തോന്നുന്ന രീതികൾ സ്വീകരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടാകും. LGBTQIA+ വർണ്ണരാജിയിലെ തങ്ങളുടെ സ്ഥാനമെന്താണെന്ന് തീരുമാനിക്കാൻ അപ്പോൾ അവർക്ക് കഴിയും. ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർത്തുകൊണ്ടല്ലാതെ അതിന്ന് കഴിയില്ലെന്നാണ് ക്വിയർ തിയറിയുടെ വക്താക്കൾ കരുതുന്നത്.
ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാതെ ഒരാളെ വളർത്തണമെങ്കിൽ ആദ്യം അവരുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങൾ എടുത്ത് കളയണം. ഉപദേശം കൊണ്ട് മാത്രം കഴിയുന്നതല്ല ഇത്; അൽപം ശക്തി ഉപയോഗിക്കേണ്ടി വന്നാലും കുഴപ്പമില്ല. എന്നാൽ അങ്ങനെ ശക്തി ഉപയോഗിക്കുന്നത് മൂലം ആരുടെയെങ്കിലും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് തോന്നാനും പാടില്ല. അതിനാണ് സ്കൂൾ യൂനിഫോമിൽ നിന്ന് തന്നെ തുടങ്ങുന്നത്. നിർബന്ധമായും അണിയേണ്ടതായതിനാൽ അത് കുട്ടികൾ അണിയേണ്ടി വരും. സ്ത്രീ -പുരുഷ സമത്വത്തിന് വേണ്ടിയാണ് അതെന്ന് കൊട്ടിഘോഷിച്ചാൽ പൊതുവെ ലിബറൽ മൂല്യങ്ങൾ പേറുന്ന സമൂഹം അത് സ്വീകരിക്കാൻ വൈമുഖ്യം കാണിക്കുകയില്ല. ആൺ-പെൺ സൗഹൃദത്തിന് കൂടുതൽ കഴിയുമെന്ന ധാരണയുണ്ടാക്കിയാൽ കൗമാരക്കാരായ കുട്ടികളിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടാവുകയുമില്ല. സ്കൂളിനകത്ത് നിന്ന് തുടങ്ങുന്ന ശീലം മെല്ലെ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കും. ആണും പെണ്ണും തിരിച്ചറിയാത്ത അവസ്ഥയുണ്ടാക്കാൻ അതുവഴി കഴിയുമെന്നാണ് എൽജിബിറ്റി ആക്ടിവിസ്റ്റുകൾ കരുതുന്നത്. അതുവഴി മെല്ലെ ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുവാൻ കഴിയുമെന്ന് അവർ സ്വപ്നം കാണുകയും ചെയ്യുന്നു.
ജെൻഡർ ന്യൂട്രൽ യൂനിഫോമു കൾ വഴി ആൺകുട്ടിയേയും പെൺകുട്ടിയേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടായിക്കഴിഞ്ഞാൽ അടുത്ത പടിയിലേക്ക് കയറാൻ കുട്ടികൾ തന്നെ സ്വയം നിർബന്ധിതരാകും. അതിനനുസൃതമായ രീതിയിൽ മുടിയും ഉടയാടകളും സ്വീകരിക്കുവാൻ സ്വയം നിർബന്ധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും ഒരേ രൂപത്തിലാകുന്നതിനായി മുടി മുറിക്കുകയോ നീട്ടി വളർത്തുകയോ ചെയ്യാൻ എല്ലാവരും സ്വയം നിർബന്ധിക്കപ്പെടുകയും അതിന് സന്നദ്ധരാവുകയും ചെയ്യും. ആൺ- പെൺ വ്യത്യാസങ്ങളില്ലാതെ ഇടപഴകൽ അങ്ങനെ സ്വാഭാവികമായിത്തീരും. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ബെഞ്ചിൽ അടുത്തടുത്തിരുത്തിക്കൊണ്ട് തുറന്ന ഇടപെടലുകൾക്കുള്ള അവസരങ്ങൾ നേരത്തെ തന്നെ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. കൗമാരത്തിന് മുമ്പ് തന്നെ ജെൻഡർ ന്യൂട്രൽ ഹോസ്റ്റലുകളിൽ കഴിയാൻ വൈമനസ്യമൊന്നുമില്ലാത്ത സ്ഥിതിവിശേഷമുണ്ടാവുകയും അത്തരം ഹോസ്റ്റലുകൾ വ്യാപകമാവുകയും ചെയ്യും. ജെൻഡർ ന്യൂട്രൽ ടോയ്ലറ്റുകളും ഇതോടൊപ്പം വ്യാപകമാവും. ആണും പെണ്ണും ഒരേപോലെ ഇടപഴകുന്ന സ്ഥിതിയുണ്ടായാൽ അവർ തമ്മിൽ കണ്ടാൽ പോലും മനസ്സിലാകാത്ത അവസ്ഥയുണ്ടാകും. ഇങ്ങനെയെല്ലാമാണെങ്കിലും കൗമാരത്തിലെത്തുന്നതോടെ ജന്തുസഹജമായ ലൈംഗികതൃഷ്ണ അവരിൽ രൂപപ്പെടും. അപ്പോൾ ലൈംഗികാസ്വാദനത്തിന് ആരെങ്കിലും ഒരാൾ മതിയെന്ന മാനസികാവസ്ഥയിലെത്തും.
ലൈംഗികാഭിനിവേശത്തിന്റെ വർണ്ണരാജിയിലെ തങ്ങൾക്ക് ആസ്വാദകരമായി തോന്നുന്ന സ്വവർഗാനുരാഗം മുതൽ മൃഗരതി വരെയുള്ള ഏത് നിറവും സ്വീകരിക്കുവാൻ അവർക്ക് കഴിയും. ഒരു നിറത്തിൽ നിന്ന് അടുത്ത നിറത്തിലേക്ക് ചാടുവാനും അവർക്ക് പ്രയാസമൊന്നുമുണ്ടാവില്ല. തങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരാളുമായോ ഒന്നിലധികം പേരുമായോ അവർ രതിസുഖം പങ്കുവെക്കും. ആടോ പന്നിയോ പട്ടിയോ കുരങ്ങോ തന്റെ ഇണയായി വന്നാലും ആ രതിയിൽ അയാൾക്ക് കുറ്റബോധമൊന്നുമുണ്ടാവുകയില്ല. ഇതാണ് ഹെറ്ററോ നോർമേറ്റിവിറ്റിയുടെ ഭാരത്തിൽ നിന്ന് രക്ഷപ്പെട്ട ലോകത്തെക്കുറിച്ച ക്യൂയർ സ്വപ്നം. ഈ സ്വപ്നത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യപടിയായി നടപ്പാക്കുന്നതാണ് എന്നതിനാലാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം അപകടകരമാണെന്ന് പറയുന്നത്, അല്ലാതെ ഏതെങ്കിലും ഒരു വസ്ത്രത്തോട് പ്രത്യേക വിരോധമെന്തെങ്കിലും ഉള്ളത് കൊണ്ടല്ല.
(തുടരും)