മതസൗഹാർദത്തിന്റെ പുതിയ സന്ദേശം നൽകി കൊച്ചി ഗ്രാൻഡ് ജുമാ മസ്ജിദില്‍ സിഖ് സമുദായാംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കി. ജുമുഅ നമസ്കാര സമയത്ത് മസ്ജിദില്‍ അതിഥികളാകാന്‍ കഴിഞ്ഞതിന്റെ വേറിട്ട അനുഭവം പങ്കുവെച്ചാണ് സിഖുകാര്‍ മടങ്ങിയത്.
ശാഹീന്‍ബാഗ് പോരാളികള്‍ക്ക് വെളളവും ഭക്ഷണവുമൊരുക്കി പ്രതിഷേധത്തോട് ഐക്യപ്പെട്ട സിഖ് സമുദായത്തോടുളള കൃതജ്ഞത രേഖപ്പെടുത്തല്‍ കൂടിയായി ഇത്. കഴിഞ്ഞ ദിവസം തേവരയിലെ ഗുരുദ്വാരയില്‍ മസ്ജിദ് ഭാരവാഹികള്‍ അതിഥികളായെത്തിയിരുന്നു.
ജുമുഅ നമസ്കാരത്തിന് മുന്‍പേ സുരേന്ദ്രപാലും സംഘവും മസ്ജിദില്‍ എത്തി. ജുമുഅ ഖുത്തുബയും നമസ്കാരവും കഴിഞ്ഞ് നടന്ന ചടങ്ങില്‍ അതിഥികള്‍ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ സമ്മാനം കൈമാറി. ജസ്റ്റിസ് റഹീം, റിട്ട. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ക്ക് പുറമെ മസ്ജിദ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.