ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

‘ഇസ്‌ലാം ഒരു പാഠപുസ്തകം’ എന്നിലുണര്‍ത്തിയ ചിന്തകള്‍- വാണിദാസ് എളയാവൂര്

by editor December 27, 2019September 16, 2026
December 27, 2019September 16, 2026
‘ഇസ്‌ലാം ഒരു പാഠപുസ്തകം’ എന്നിലുണര്‍ത്തിയ ചിന്തകള്‍- വാണിദാസ് എളയാവൂര്

മുഹമ്മദ് ശമീമിന്റെ ‘ഇസ്‌ലാം ഒരു പാഠപുസ്തകം’ വായിച്ചു; ഒരു വട്ടമല്ല, രണ്ടു കുറി. പ്രൗഢമായ പ്രപഞ്ചനമാണത്. ആഖ്യാനം അവക്രമാണ്, ആകര്‍ഷകവുമാണ്. അതെന്റെ മനസ്സില്‍ വിളയിച്ച ചിന്തകള്‍ – വിചാരങ്ങള്‍- ഞാനിവിടെ പകര്‍ത്തട്ടെ.
ഇസ്‌ലാമിന്റെ അഥവാ ഖുര്‍ആനിന്റെ അവലംബശിലകള്‍ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൂന്നെണ്ണമാണ്. സാമാന്യമായി ഇസ്‌ലാമിനെ അറിയുക എന്നുപറഞ്ഞാല്‍ പ്രകൃതിയെ മനസ്സിലാക്കുക എന്നാണര്‍ഥം. മനുഷ്യജീവിതം ഊനമുറ്റതും അപൂര്‍ണവുമാണ്. ഇടക്ക് പറയട്ടെ, മനുഷ്യന്റെ സ്വത്വവും സത്തയും അനശ്വരമാണ്. മനുഷ്യന്റെ അകത്തും പുറത്തും ഈശ്വരവിലാസങ്ങളുണ്ട്. ഈശ്വരന്‍ എന്റെയടുത്തുണ്ട്, എപ്പോഴും എന്നോടൊപ്പമുണ്ട്. ഈ വിശ്വാസം – ബോധ്യം -ഉള്ളവര്‍ക്ക് അരുതായ്മകള്‍ ചെയ്യാനാവില്ല. ഈ ബോധ്യം പ്രസരിപ്പിക്കലാണ് ഇസ്‌ലാമിക ധര്‍മം.
ഉമര്‍ ഖലീഫ ജനക്ഷേമമറിയാന്‍ വേഷപ്രഛന്നനായി ജനപദങ്ങളില്‍ ഒരു രാത്രി സഞ്ചരിക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടില്‍നിന്ന് കേട്ട സംസാരം അദ്ദേഹത്തെ അങ്ങോട്ടാകര്‍ഷിച്ചു. പാലില്‍ വെള്ളം ചേര്‍ത്ത് അളവു കൂട്ടാനാവശ്യപ്പെടുന്ന പിതാവ് ധൈര്യം കൊടുത്തു. മകള്‍ വിയോജിച്ചു. അവിടെ മറ്റാരും കാണാനില്ലെന്ന് പിതാവ് പറയുന്നു. മകള്‍ പ്രതിവചിച്ചു: ”ബാപ്പ മുമ്പ് പറഞ്ഞിട്ടില്ലേ എല്ലാം കാണുന്ന പടച്ചവന്‍ അടുത്തുണ്ടെന്ന്.” പിതാവ് മകളെ അഭിനന്ദിച്ചു.
ഒന്നു വ്യക്തം. ധര്‍മബോധവും പ്രലോഭനവും തമ്മിലേറ്റുമുട്ടുമ്പോള്‍ ധര്‍മപക്ഷത്ത് നില്‍ക്കാന്‍ പ്രബോധിപ്പിക്കണം. മൂല്യങ്ങളുടെ പ്രഘോഷണമാണ് ഖുര്‍ആന്‍. ഈശ്വരന്‍ എപ്പോഴും തന്റെ കൂടെയുണ്ടെന്ന് കരുതുമ്പോള്‍ ആര്‍ക്കും അധര്‍മം ചെയ്യാനാവില്ല.
പ്രവാചകന്മാര്‍ ദൈവദൂതന്മാരാണ്. ദൈവത്തിന്റെ അരുളപ്പാടുകള്‍ നേരിട്ട് സ്വീകരിക്കാനും അത് മനുഷ്യസാമാന്യത്തെ പഠിപ്പിക്കാനും യഥാര്‍ഹം പരിശീലിപ്പിക്കാനുമായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട ലോക ഗുരുക്കന്മാരാണ് പ്രവാചകന്മാര്‍. ലോകത്തിലെ എല്ലാ ജനപദങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്കിടയില്‍ സമത്വം കല്‍പിക്കണം. തുല്യനിലയില്‍ അവര്‍ അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടണം. ഏകദൈവത്വത്തില്‍ -തൗഹീദ്- ഇസ്‌ലാം ഊന്നിയുറച്ചു നില്‍ക്കുന്നു. അതിനാല്‍ മനുഷ്യരെല്ലാം സഹജാതരും സമസൃഷ്ടങ്ങളുമാണ് എന്നത് അനുക്തസിദ്ധമായ സത്യമത്രെ.
ഇസ്‌ലാം ഒരു മതമാണ്, പ്രത്യയശാസ്ത്രമാണ്, ദര്‍ശനമാണ്. സൂക്ഷ്മദൃക്കുകള്‍ക്ക് ആഴപ്പരപ്പുകളില്‍ അഭിദര്‍ശിക്കാന്‍ കഴിയുന്ന ഒരു വിചാരവേദിയാണത്. ഇവ മൂന്നും മനുഷ്യനിലൂന്നുന്നു. ഖുര്‍ആന്‍ മനുഷ്യനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനിന്റെ അന്തസ്സാരം പ്രബോധനമാണ്. അതാണ് ഗ്രന്ഥത്തിന്റെ വിഭാവിത ലക്ഷ്യം. ഏകദൈവത്വത്തിലൂന്നിയ തൗഹീദാണ് പ്രകൃത ഗ്രന്ഥത്തിന്റെ പ്രമുഖമായ പ്രമേയം. മാനവജീവിതം കൊണ്ട് സാക്ഷാത്കരിക്കാനാഗ്രഹിക്കുന്നത് ശാന്തിയാണ്. ഇസ്‌ലാം ശാന്തിയുടെ മതമാണ്. ഖുര്‍ആനും സുന്നത്തും പഠിച്ചവന് തീവ്രവാദിയാവാന്‍ സാധ്യമല്ല. സംശുദ്ധമായ ഈമാനുള്ളവന് ചാവേറാവാന്‍ കഴിയുകയില്ല. സകാത്ത് പ്രയോഗത്തില്‍ വരുത്തിയാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധിക്കും; സാമ്പത്തിക സമീകരണവും. ജിഹാദാചരിച്ചാല്‍, ആത്മവിരേചനം വഴി പകയൊഴിഞ്ഞ, പ്രതികാരമകന്ന, ധര്‍മബോധമണിഞ്ഞ പുതിയ മനുഷ്യനെ രൂപപ്പെടുത്താം.
ഖുര്‍ആന്‍ പോലെ ജീവിത ഗന്ധിയായ മറ്റൊരു മതഗ്രന്ഥമില്ല. മതം തരുന്ന വിശ്വാസവിശേഷങ്ങളെ സംസ്‌കാരമാക്കി മാറ്റുകയാണാവശ്യം. പ്രപഞ്ചമാണ് കര്‍മതലം; ആദര്‍ശാത്മകമായി ജീവിക്കുക. കര്‍മഫലമനുഭവപ്പെടുന്ന തലമാണ് പരലോകം. മതം ഒരു യൂനിഫോമിന്റെ പേരായി ചുരുങ്ങരുത്. അങ്ങനെ വരുമ്പോള്‍ അത് എളുപ്പത്തില്‍ അഴിച്ചുവെക്കാന്‍ കഴിയുന്ന ഒന്നായി മാറും. മതം ഹൃദയത്തില്‍ കുടികൊള്ളുകയും കാരുണ്യം മാത്രം സ്പന്ദിക്കുകയും ചെയ്യുന്ന ഒന്നാവണം. ജാതി, വംശം, വര്‍ഗം എന്നിവയെയല്ല ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്, മനുഷ്യനെയാണ്. പല ദര്‍ശന പഥങ്ങളും പ്രസ്ഥാനങ്ങളും ആത്മീയതക്ക് വ്യാഖ്യാനം കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അപരന്റെ വിശപ്പ് തന്റെ വിശപ്പായി അനുഭവപ്പെടുന്നതാണ് ആത്മീയതയെന്ന് ഇസ്‌ലാം പഠിപ്പിച്ചു.
വര്‍ഗീയതയും വംശീയതയും അനുവദിക്കപ്പെടാത്ത ഇസ്‌ലാമില്‍ മനുഷ്യകുലം മുഴുവന്‍ ഒരൊറ്റ ജാതിയാണ്. വാളല്ല, തൂലികയാണ് മാറ്റത്തിന്റെ മാധ്യമമെന്ന് ഇസ്‌ലാം ഘോഷിക്കുന്നു. ഉടവാളുലച്ചിറങ്ങുക എന്നല്ല ആശയങ്ങളുടെ ആയുധമണിഞ്ഞൊരുങ്ങുക എന്നാണ് സത്യവേദം ആഹ്വാനം ചെയ്യുന്നത്; അതാണ് പ്രബോധന ജിഹാദ് (ജിഹാദുദ്ദഅ്‌വ). ”അതുകൊണ്ട് സത്യനിഷേധികള്‍ക്ക് വഴങ്ങിപ്പോകരുത്. ഈ ഖുര്‍ആന്‍ മുഖേന അവരോട് ശക്തമായി സമരം ചെയ്യുക” (അല്‍ഫുര്‍ഖാന്‍ 52).
പതിമൂന്ന് അധ്യായങ്ങളുള്ള പുസ്തകം ‘ദുഃഖ നിര്‍മാര്‍ജനത്തിന്റെ തത്ത്വശാസ്ത്രത്തില്‍’ തുടങ്ങി ‘വിധിക്കപ്പെട്ടത്’ എന്ന പാഠത്തില്‍ അവസാനിക്കുന്നു. ഒരു ചോദ്യവും അതിനുള്ള ഉത്തരവും എന്നതാണ് അവതരണ രീതി. പാനൂര്‍ എലാങ്കോട്ടെ ബാലിയില്‍ ശൈഖ് മെമ്മോറിയല്‍ ട്രസ്റ്റാണ് സൗജന്യ വിതരണത്തിനു വേണ്ടി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കോപ്പികള്‍ക്ക്:
ബി.എസ്.എം ട്രസ്റ്റ്, എലാങ്കോട്, പാനൂര്‍, കണ്ണൂര്‍- 670692
ഫോണ്‍, വാട്ട്‌സ്ആപ്പ്: 9744615434, 9072091543


0 comment
FacebookTwitter
previous post
പ്രവാചക ചരിത്രവും അഭിപ്രായരൂപീകരണവും- ഡോ. അഹ്മദ് റയ്‌സൂനി
next post
സെന്റ് തോമസ് ക്രൈസ്തവ ദേവാലയത്തില ഹിജാബും തൊപ്പിയും ധരിച്ച് പ്രധിഷേധം

Related Articles

മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചു

March 15, 2020

ലിബറൽ ലൈംഗികത ഇറക്കുമതി ചെയ്യുമ്പോൾ

February 3, 2022

ഇസ്രായേല അധിനിവേശത്തില്‍ സര്‍വതും തകര്‍ന്ന ഫലസ്തീന് സഹായം നല്‍കി പോര്‍ച്ചുഗീസ്...

May 17, 2019

ആദ്യത്തെ ചോദ്യം അവസാനത്തെയും

May 1, 2020

സംവാദമാകേ ലിംഗനീതി പാഠങ്ങൾ

March 29, 2022

എഴ് ആകാശങ്ങളെക്കുറിച്ച ഇസ് ലാമിന്റെ വീക്ഷണം

September 28, 2019

ഒരായുധ വായ്പയുടെ ബാക്കിപത്രം

March 1, 2020

തെറ്റിദ്ധാരണകളകറ്റാന്‍ ഖുര്‍ആന്‍ പഠിക്കണം, പ്രവാചകചര്യയും- അടൂര്‍ ഗോപാലകൃഷ്ണന്‍

November 15, 2019

മാര്‍ച്ച് 8 : പെണ്‍നോവുകളുടെ ഓര്‍മപ്പെടുത്തല്‍ ദിനം.

March 7, 2019

ഭൗമേതര ബുദ്ധിജീവികളുംവിശുദ്ധ ഖുർആനിന്റെ അമാനുഷികതയും

March 19, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media