മധ്യേഷ്യയിലെ എല്ലാ തീവ്രവാദ പ്രശ്‌നങ്ങള്‍ക്കും കാരണം പാശ്ചാത്യ ശക്തികളാണെന്നും അല്ലാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോലെ ഇസ്ലാമല്ലെന്നും ന്യൂസിലാന്റ് തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി റിച്ചാര്‍ഡ് ജാക്ക്‌സണ്‍. അമേരിക്കയുടെ ഇറാഖ് കയ്യേറ്റമാണ് മധ്യേഷ്യയിലെ തീവ്രവാദങ്ങള്‍ക്ക് കാരണമെന്ന് ദേശീയ സമാധാന കൗണ്‍സില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ലോകത്ത് ഇന്ന് നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിചയമില്ലാത്തതാണ്.
ഇസ്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലോകത്ത് വ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ മതത്തിന് ഇതില്‍ പങ്കില്ലെന്നും റിച്ചാര്‍ഡ് വ്യക്തമാക്കി.
മാധ്യമങ്ങളും തീവ്രവാദങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ്, തീവ്രവാദം മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട വിഷയമാണെന്നും മാധ്യമങ്ങളില്ലാതെ തീവ്രവാദത്തിന് നിലനില്‍പ്പില്ലെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.