മുസ്ലിം സഹോദരങ്ങൾക്ക് ഇതര സമുദായങ്ങളോടുള്ള സ്നേഹത്തിന്റെയും
ബഹുമാനത്തിന്റെയും ആഴം മനസ്സിലായത് 2018 ആഗസ്സ്റ്റ് 31നാണ് . വെള്ളിയാഴ്ച ജുമുഅ സമയത്ത് വെച്ചൂർ അൻസാറുൽ ഇസ് ലാം ജുമാ മസ്ജിദിൽ ചെന്ന എന്നെ ഏറെ സ്നേഹംദരങ്ങളോടെയാണ് ഇമാം അസ്ഹർ അൽ ഖാസിമിയും മറ്റും സ്വീകരിച്ചത്. പ്രളയകാലത്ത് ക്രൈസ്തവ ദേവാലയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ഇസ്ലാം വിശ്വസികൾ നൽകിയ സഹായത്തിന് നന്ദി പറയുകയായിരുന്നു എന്റെ ലക്ഷ്യം. മൗലവി പ്രസംഗിച്ച അതേ പീഠത്തിൽ എനിക്കും സംസാരിക്കാൻ അവസരമൊരുക്കിത്തന്നത് മറക്കാനാക്കാത്ത അനുഭവമാണ് .
സഹജീവികളുടെ നോവറിയുകയും അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഉദ്ഘോഷിക്കുന്ന റമദാൻ കാലത്ത് പ്രളയത്തിന്റെ നാളുകളാണ് ഓർമവരുന്നത്. നമ്മിൽ നിന്ന് പലത്തും കൊണ്ടുപോയ പ്രളയം ആദ്യം നമ്മളിൽ നിന്നും കവർന്നത് പരസ്പരം നാം അതിരു കെട്ടിത്തിരിച്ച മതിലുകൾ ആയിരുന്നു, നമ്മുടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാൻ മാത്രം മതിയെന്ന കാഴ്ചപ്പാടുകൾ ആയിരുന്നു.പരസ്പരം ജാതി നോക്കാതെ മതവും സമ്പത്തും നോക്കാതെ സ്നേഹിക്കാനും സമാധാനിപ്പിക്കാനും ആശ്വാസമാകാനുo പ്രളയം പഠിപ്പിച്ചു. എവിടെയോ നമുക്ക് നഷ്ടമാകുന്ന ഇത്തരം മാനുഷിക മൂല്യങ്ങളൊക്കെയാണ് റമദാന്തം ഉയർത്തിപ്പിക്കുന്നത്. മതങ്ങൾ തമ്മിൽ പരസ്പരം കൂടുതൽ സംവാദം നടത്തണം. സമാധാനമാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്. നമുക്ക് സൃഷ്ടികജൂടെ വിശപ്പ് അകറ്റാനും വേദന മാറ്റാനും പരിശ്രമിക്കാം. ഒപ്പം, പരസ്പരം അറിയാനുള്ള കൂടുതൽ വേദികൾ സൃഷ്ടിക്കാം. നമ്മുടെ പ്രവർത്തനങ്ങളാണ് നമ്മെ അടയാളപ്പെടുത്തേണ്ടത്. മനുഷ്യർക്ക് സഹസൃഷ്ടികളോട് ചില കടമകൾ ഉണ്ടെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാഹുവും പ്രവാചകനും പഠിപ്പിക്കുന്നുണ്ട്. അതിൽ ജാതിയും ലിംഗവും പരിഗണന വിഷയമല്ല. മനുഷ്യനാണോ എന്നു പോലും പ്രശ്നമല്ല.
സമാധാനമാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്; ഫാ.സാനു പുതുശ്ശേരി
previous post