പൂജാലാമ ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാള സ്വദേശിനിയായിരുന്നു. പ്രമുഖ നടിയും നര്‍ത്തകിയുമായ അവര്‍ മദ്യത്തിന് അടിമയായിരുന്നു.ഒരിക്കല്‍ ഖത്തര്‍ യാത്രക്കായി വിമാനത്താവളത്തി-ലെത്തിയ അവര്‍ അവിടെ വെച്ച് അഹമ്മദ് മുനീര്‍ എന്ന ചെറുപ്പക്കാരനുമായി ദീര്‍ഘ നേരം സംസാരിക്കാനിടയായി. സംസാരത്തിനിടക്ക് ഖുര്‍ആനെയും ഏകദൈവവിശ്വാസത്തെയും പ്രപഞ്ചനാഥനെയും അദ്ദേഹം പൂജാലാമക്ക് പരിജയപ്പെടുത്തി കൊടുത്തു.
ഇത് അവര്‍ക്ക് ഖുര്‍ആന്‍ പഠിക്കാനുള്ള പ്രചോദനമായി. പിന്നീട് അവര്‍ ഖുര്‍ആന്റെ പരിഭാഷ പഠിച്ച് ഇസ്‌ലാം സ്വീകരിച്ച അവരുടെ ഇപ്പോഴത്തെ പേര് അംന ഫാറൂഖി എന്നാണ്. നേപ്പാളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇസ്‌ലാമിക വനിത മാസികയുടെ എഡിറ്റര്‍ ആണ് ഇന്നവര്‍. ലോകത്ത് വിമോചനം കൊതിക്കുന്ന പല സ്ത്രീകളും ആകൃഷ്ടരാകുന്നത് വിശുദ്ധ ഖുര്‍ആനിലാണ്.
🖋ശൈഖ് മുഹമ്മദ് കാരക്കുന്ന്