‘‘എന്റെ മുസ്ലിം സഹോദരീസഹോദരന്മാരേ, ദയവുചെയ്തു പൊറുക്കുക. ഞങ്ങളിലൊരു വിഭാഗം അരുതാത്തത് പറഞ്ഞിരിക്കുന്നു. ഭീതി ഇരച്ചുകയറുന്ന നിലയിൽ നിൽക്കുന്ന ഒരു ജനതയുടെ നേരെയുള്ള അസംബന്ധം എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ഈ മനുഷ്യത്വരഹിതമായ ജൽപനങ്ങൾക്കിടയാക്കിയ സമ്മർദത്തിനിരയായതിന് അവർക്കും ഞങ്ങൾക്കും മാപ്പാക്കുക. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് കേന്ദ്രഗവൺമെൻറ് ഉറപ്പിച്ചുപറയുമ്പോഴും അതേ ആരോപണം ആവർത്തിക്കുന്ന ആളുകളുടെ ഭീരുത്വം പൊറുക്കുക.വാസ്തവത്തിൽ കേരളത്തിലെ ക്രൈസ്തവസഭകൾ അപായത്തിൽപെട്ടിരിക്കുന്നത് ലവ് ജിഹാദ് കൊണ്ടല്ല, നമുക്കിടയിൽ ദൈവത്തോടും അന്യോന്യവും സ്നേഹം ഇല്ലാതായതുകൊണ്ടാണ്.
എനിക്ക് സത്യം വെളിപ്പെട്ടതിനാൽ ഞാൻ മുസ്ലിം സമുദായത്തോട് മാപ്പിരക്കുന്നു; റവ.വൽസൻ തമ്പു
previous post