ശരീരവും മനസ്സും സ്വീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുക എന്നതാണ് റമളാനിലെ ഏറ്റവും മൗലികമായ ധർമ്മം എന്ന് ഞാൻ മനസ്സിലാക്കുന്നു.മറ്റേത് മാസത്തേകാളും പുണ്യമാസമായി അതിനെ കണക്കാക്കുന്നതും അതുകൊണ്ടാണ്.
ഈ നാളുകളിലെ പ്രാർത്ഥനയുടെ പുണ്യങ്ങളുടെ അനന്തരഫലം ഒരാൾക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും എല്ലാ മനുഷ്യർക്കും അനുഭവപ്പെടുന്ന രീതിയിലാണ് റമളാനിലെ ധർമം നിശ്ചയിക്കപ്പെട്ടിരി- ക്കുന്നത്. നമ്മൾ നമ്മെ എങ്ങനെ കാണുന്നു ദൈവത്തിനോട് അടുത്തുനിന്ന് എങ്ങനെ പെരുമാറുന്നു, ദൈവത്തിൻറെ കൈപിടിച്ച് എങ്ങനെ പെരുമാറുന്നു എന്നതിലെല്ലാമുള്ള ഉൾക്കാഴ്ച നൽകുന്ന കാലമാണിത്. ശരിക്കും ഈ മാസത്തിൽ ദൈവത്തിൻറെ കൈപിടിച്ച് തന്നെയാണ് വിശ്വാസികൾ ജീവിക്കുന്നത്. അതാണ് റമദാനിലെ പരമപ്രധാനമായ ദൗത്യം. അത്രയും നാൾ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി ദൈവത്തിലേക്ക് സ്വയം അർപ്പിക്കുകയും ദൈവത്തെ ചേർത്തു പിടിക്കുകയും ചെയ്യുകയാണ് ഈ നാളുകളിൽ.നമ്മുടെ ഉള്ളിലുള്ള തെറ്റുകളെയും കുഴപ്പങ്ങളെയെല്ലാം വിശ്വാസികൾ ഇല്ലാതാക്കുന്നുണ്ട്. അത്രമാത്രം പരിശുദ്ധി നേരിടുന്നുണ്ട്. അത്രമാത്രം ദൈവത്തിലേക്ക് അടുക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെയും വെളിച്ചമാണ് ഈ നാളുകളിൽ വിശ്വാസികൾ തെളിയിക്കുന്നത്. മനുഷ്യനും മനുഷ്യനുമായുള്ള ഇടപെടലുകൾ കൃത്യമായ നിർണയിക്കപ്പെടുന്ന കാലം കൂടിയാണിത്. എല്ലാ മാസങ്ങളിലേക്കും വേണ്ട നന്മകളും പുണ്യങ്ങളുമാണ് ഇവയെല്ലാമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് റമദാൻ. അതിനു വേണ്ടിയുള്ള ത്യാഗം അനുഭവിക്കാൻ പറ്റുന്ന കാലമാണിത്. പല പ്രദേശങ്ങളും കാലുഷിതമാകുമ്പോഴും എവിടെയൊക്കെയോ ചില മനുഷ്യന്മാർ ഈശ്വരനോട് അടുക്കാനായി ആത്മാർത്ഥമായി ശ്രമിക്കുന്നത് കൊണ്ടാണ് സത്യസന്ധമായ ജീവിതചര്യ പാലിക്കുന്ന അതുകൊണ്ടാണ് വലിയ കുഴപ്പങ്ങൾ ഇല്ലാതെ ലോകം മുന്നോട്ടു പോകുന്നത്. ഓരോ മനുഷ്യർക്കും അവരുടെ അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.
🖋മധുപാൽ
(എഴുത്തുകാരൻ, സംവിധായകൻ)