മുഹമ്മദ് നബി പ്രബോധന ദൗത്യത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പും ഏര്‍പ്പെട്ടതിന് ശേഷവും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ ശത്രുക്കള്‍ക്ക് പോലും മതിപ്പുണ്ടായിരുന്ന ഒരു ഗുണവിശേഷം ഉണ്ടായിരുന്നു. വിശ്വസ്തത എന്നതായിരുന്നു അത്. നബി ഒരാളെപ്പോലും വഞ്ചിച്ചിട്ടില്ല. എന്നിട്ടും മുഹമ്മദ് നബി പ്രബോധന ദൗത്യവുമായി സ്വന്തം ദേശക്കാര്‍ക്കിടയില്‍ ഇറങ്ങിയപ്പോള്‍ മിക്കവരും ചോദിച്ചത്’ നിങ്ങള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നതിനു സക്ഷ്യം എന്ത്’ എന്നതായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നവര്‍ പ്രവാചകത്വത്തിന് ആധാരമായി കണ്ടിരുന്നത് മൂകനെ വാചലനാക്കുകയും കുരുടനു കഴ്ച നല്‍കുകയും മന്ത്രം ചൊല്ലി ആകാശത്തുനിന്നു സ്വര്‍ണ നെല്ലിക്ക പൊഴിപ്പിക്കുകയും മറ്റും ഉള്‍പ്പെട്ട അത്ഭുത പ്രവര്‍ത്തനങ്ങളായിരുന്നു. ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളൊന്നും നബിചെയ്തിരുന്നില്ല. എന്നാല്‍ ഇതിനെക്കാളെല്ലാം വലിയൊരു അത്ഭുതം നബിയുടെ പ്രവാചകത്വനിയോഗത്തില്‍ നിലീനമായിരുന്നു. ഒരു നിരക്ഷരനിലൂടെ വേദം വെളിവാക്കപ്പെട്ടു എന്നതായിരുന്നു അത്. അനേകം പണ്ഡിതര്‍ പലരീതിയില്‍ വ്യാഖ്യനിച്ചു വരുന്ന വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ടതും അതാദ്യം വായിച്ചതും ഓതിയതും സാങ്കേതികമായ അര്‍ത്ഥത്തില്‍ അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബിയിലൂടെയാണെന്നതില്‍ പരം അത്ഭുതം മറ്റെന്തുണ്ട്…?ഇതില്‍ അത്ഭുതം മാത്രമല്ല, ലോക ചരിത്രത്തെ തന്നെ ഇളക്കി മറിച്ച ഒരു വിപ്ലവ ദര്‍ശനവും പ്രയോഗവും അടങ്ങിയിട്ടുണ്ട്.
വിദ്യയുള്ളവര്‍ക്കാണ് അധികാരം വിദ്യയില്ലാത്തവര്‍ പശു സമാനം അടിമകളാണ്. ഇത്കൊണ്ടു തന്നെ ലോകത്ത് നിലനിന്നിരുന്ന മിക്കവാറും സാമുഹിക വ്യവസ്ഥകളില്‍ വിദ്യയുള്ളവര്‍ അത് താങ്ങളുടെ രക്ത ബന്ധുക്കള്‍ക്ക് മാത്രം പകര്‍ന്നു നല്‍കുകയും പുറത്തുള്ള ഭൂരിപക്ഷത്തിനു വിദ്യ പകരാതിരിക്കുകയും ചെയ്യുന്ന രീതി പ്രബലമായിരുന്നു. ഇതിനെയാണു മുഹമ്മദിന്‍റെ നബിചര്യ അട്ടിമറിച്ചത്. സ്വയം വിദ്യാവിഹീനരായിരുന്ന അദ്ദേഹത്തിലൂടെ പുറപ്പെട്ട വേദം വിദ്യയുള്ളവരാല്‍ ഭരിതമായിരുന്ന നിരവധി സാമ്രാജ്യങ്ങളിലൂടെ തലവരയും അടിത്തറയും മാറ്റിമറിച്ചു. സര്‍വകലാശാലകളിലെ പുസ്തകപ്പുരകളില്‍ അടയിരിക്കുന്ന ബുദ്ധിജീവികളില്‍ നിന്നു മാത്രമല്ല ലോകത്തെ മാറ്റിമറിക്കാന്‍ പ്രാപ്തമായ ഒരു ആദര്‍ശസംഹിതയും പ്രയോഗവ്യവസ്ഥയും ലോകത്തിനു കിട്ടുക എന്നു തെളിയിച്ചു എന്നതാണ് മുഹമ്മദിന്‍റെ ജീവിതം വെളിവാക്കുന്ന അനിതര സാധാരണമായ പ്രത്യേകത.
മുഹമ്മദ് നബി മാനവീയമായ ഏതെങ്കിലുമൊരു പ്രത്യേക ദേശത്തെ സാമ്പത്തിക -രാഷ്ട്രീയ വ്യവസ്ഥയുടെ മാത്രം സന്തതിയല്ല മറിച്ച് അദ്ദേഹത്തിന്‍റെ പ്രതിഭക്ക് വിശ്വപ്രപഞ്ച വ്യവസ്ഥക്ക് കാരണമായ സര്‍വ സാധ്യതകളുടെതായൊരു സ്രോതസിനോട് ബന്ധമുണ്ട്. ഇത്തരമൊരു ബന്ധം തീര്‍ത്തും നിഷേധിക്കുന്ന പക്ഷം നിരക്ഷരനും അതിനാല്‍ ലോകദൃഷ്ട്യാ പാമാരനുമായിരുന്ന അദ്ദേഹത്തിലൂടെ എങ്ങനെ പണ്ഡിതന്മാരെ പോലും വിസ്മയസ്തബ്തരാക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വായിക്കപ്പെട്ടു എന്നതിനു വിശദീകരണം കണ്ടെത്തുവാനകില്ല. നിരക്ഷരരും വ്യാപാരം ചെയ്യുന്നവരും ദൈവ വിശ്വസമുള്ളവരുമായ നിരവധി ആളുകള്‍ മുഹമ്മദ് നബി ജീവിച്ച അതേ വ്യവസ്ഥതിയില്‍ ജീവിച്ചിരുന്നു. ചുറ്റുപാടുകാളാണ് അഥവാ ജീവിത വ്യവസ്ഥതിയാണ് മനുഷ്യരിലൂടെ പുറപ്പെടുന്ന ആശയങ്ങളുടെയെല്ലാം ഒരേയൊരു കാരണമെങ്കില്‍ മുഹമ്മദ് നബിയോടൊപ്പം ജീവിച്ചിരുന്ന സകല നിരക്ഷരരും വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെടുന്ന കാര്യങ്ങള്‍ പറയുവാന്‍ പ്രപ്തരാകേണ്ടിയിരുന്നു.എന്ത് കൊണ്ടത് സംഭവിച്ചില്ല? ഈ ചോദ്യത്തെ സൂക്ഷ്മ ബുദ്ധിയോടെ അഭിമുഖീകരിച്ച് അനുധാവനം ചെയ്യുമ്പോഴാണ് വെറും വ്യവസ്ഥിതി മാത്രമല്ല മനുഷ്യ പ്രവര്‍ത്തനകളെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരേയൊരു കാരണം എന്ന് പറയാന്‍ കഴിയും വിധം ചിന്ത ചലനാത്മകമാവൂ. തീര്‍ച്ചയായും ഏതൊരു പ്രാണിയെ പോലെ തന്നെ മനുഷ്യനും ദേശ-കാല വ്യവസ്ഥക്ക് അധീതനല്ല.എന്നാല്‍ അതോടൊപ്പം ഭൂമിയുടെ ദേശ-കാല വ്യവസ്ഥക്കള്‍ക്കും ആധാരമായ വിശ്വപ്രപഞ്ച വ്യവസ്ഥക്ക് ഏതൊരു മനുഷ്യനും അധീനനാണ്. ‘ദൈവാധീനമിദം സര്‍വ്വം ‘എന്നതിന്‍റെ താല്പര്യം ഇതാണ്. നമ്മള്‍ കപ്പനിനകാത്തതാണെന്നതുകൊണ്ട് കപ്പല്‍ മാത്രമാണ് നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്ന ഒരേയൊരു ഘടകം എന്ന് വാദിക്കുന്നതിലെ അസംബന്ധം ,വ്യവസ്ഥിതി മാത്രമാണ് മുഹമ്മദ് നബിയെ പോലുള്ള വിശ്വമഹാപ്രതിഭകളുടെ ജീവിതതെ നിര്‍ണ്ണയിക്കുന്നതെന്നു ശഠിക്കുന്നതിലും ഉണ്ട്. ഭൗമിക വ്യവസ്ഥിക്കള്‍ക്കപ്പുറം വിശ്വപ്രപഞ്ച വ്യവസ്ഥക്ക് മനുഷ്യ ജീവിതത്തിലുള്ള പ്രഭാവത്തെ ഓര്‍മ്മിക്കാന്‍ വഴിവെക്കുന്നു എന്നതാണ് നബിയുടെ ജീവിതം നല്‍കുന്ന സംഭാവന.ആ വലിയ ജീവിതം വലുതായ വിശ്വപ്രപഞ്ച വ്യവസ്ഥപോലെ തന്നെ വിശ്വ വിശാലവും മതാതീതവുമാണ്.അഥവാ വിശ്വപ്രപഞ്ചവ്യവസ്ഥ കൂടാതെ ഭൂമിയില്‍ മതസഹിതരായിരിക്കാനോ മതരഹിതരായിരിക്കാനോ ആര്‍ക്കും കഴിയില്ല എന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നതാണ്. അതിനെ നമസ്കാര ബുദ്ധിയോടെയല്ലാതെ അനുസ്മരിക്കാനാവില്ല.