ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഭൂമിയില്‍ സമാധാനം

by admin December 21, 2018July 6, 2026
December 21, 2018July 6, 2026

പ്രവാചകന്‍ പ്രബോധനം ചെയ്ത കാതലായ കല്‍പ്പനകളില്‍ അദ്ല്‍(നീതി), ഇഹ്‌സാന്‍(ഗുണകാംക്ഷ), റഹ്മത്ത്(കാരുണ്യം) എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. കലഹം മൂലം ഛിന്നഭിന്നമാകുന്ന സമൂഹത്തില്‍ സമാധാനം കൊണ്ടുവരലായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചത്. ലൗകികമായ പ്രശ്‌നങ്ങളെച്ചൊല്ലി നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ഗോത്രങ്ങള്‍ അനേകം ദൈവങ്ങളെ വെച്ചു പുലര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രവാചകന്‍ അവരോട് ഒരേയൊരു ദൈവമേ ഉള്ളൂവെന്ന് എന്ന് ഊന്നിപ്പറഞ്ഞു. സാഹോദര്യം സമൂഹത്തിന്റെ മുഖമുദ്രയാക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു. അല്ലാഹുവിന് മുന്നില്‍ സര്‍വസ്വം സമര്‍പ്പിക്കുന്നതിലൂടെ സമാധാനം കൈവരുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു. എല്ലാവര്‍ക്കും നീതി, എല്ലാവര്‍ക്കും ശാന്തി: അതിനുവേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ കല്‍പ്പനകളും. അതാകട്ടെ, സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നില്ല. അങ്ങനെയാണ്, അതുകൊണ്ടാണ് അദ്ദേഹം ദൈവദൂതനാകുന്നത്-അദ്ദേഹം ചെയ്തതെല്ലാം ഒരു ദൈവദൂതനേ ചെയ്യാന്‍ കഴിയൂ എന്നതുകൊണ്ട്.

അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ കലഹം കുത്തിപ്പൊക്കുന്നത് അജ്ഞതയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എല്ലാവരും അറിവ് നേടണമെന്ന് ആവശ്യപ്പെട്ടു. അതിനുവേണ്ടിയാണ്, അറിവ് നേടിക്കൊണ്ടുള്ള സാമൂഹിക ഉന്നമനത്തിനുവേണ്ടിയാണ് പോരാടേണ്ടത്. അവനവന്റെ തന്നെ തെറ്റുകുറ്റങ്ങള്‍ക്കെതിരായുള്ള പോരാട്ടമാണത്; സമൂഹത്തില്‍ തിന്മക്കെതിരായുള്ള പോരാട്ടവും.

മനുഷ്യ ചരിത്രത്തില്‍ മഹത്തായ ഒരതിരടയാളമിടുന്നുണ്ട് മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍. സ്ത്രീകളെ സംബന്ധിച്ചുള്ള പല പ്രശ്‌നങ്ങളിലും ഉത്കണ്ഠകളിലും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വ്യത്യസ്തമായ മൂല്യബോധങ്ങള്‍,ആലംബഹീനരെയും പാവങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ ഇസ്‌ലാമിനുള്ള താല്‍പര്യം ഒരു മതമെന്ന നിലയില്‍ അതിനെ ഉന്നതമാക്കുന്നു.

ബഹുഭാര്യത്വമാണ് (മുസ്‌ലിം പുരുഷന് നാല് ഭാര്യമാരാവാം എന്നാണ്) ഏറെ തെറ്റിദ്ധാരണ വളര്‍ത്തുന്ന വേറൊരു കാര്യം. ഗോത്രങ്ങള്‍ തമ്മില്‍ നടത്തിയിരുന്ന യുദ്ധങ്ങള്‍ കാരണം വിധവകളും അനാഥസന്താനങ്ങളും പെരുകിയ ഒരു കാലത്താണ് ബഹുഭാര്യത്വം പ്രോത്സാഹിക്കപ്പെട്ടത്. അതുമാത്രമല്ല, ഫ്യൂഡല്‍ സമൂഹത്തില്‍ ഒരു പുരുഷന് യഥേഷ്ഠം എത്ര സ്ത്രീകളെ വേണമെങ്കിലും ഭാര്യമാരാക്കാമായിരുന്നു. അതുകൊണ്ട് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനും മാന്യമായ ഒരു കുടുംബജീവിതം ഉറപ്പുവരുത്താനും വേണ്ടി ഭാര്യമാരുടെ എണ്ണം നാലില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിക്കുകയായിരുന്നു. അതോടൊപ്പം ഒരോ ഭാര്യയോടും സമഭാവനയോടടെ വേണം പെരുമാറാന്‍ എന്ന് അനുശാസിക്കപ്പെട്ടിരുന്നു. ഈ ഇടപാടകട്ടെ എക്കാലവും തുടരണമെന്ന് ഉദ്ദേശിച്ചിരുന്നുമില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് നിര്‍ഭയം ജീവിക്കാന്‍ അവസരമൊരുക്കിയിട്ടുള്ള മുസ് ലിം നാടുകളില്‍ ബഹുഭാര്യത്വത്തിനെതിരെ കഠിനവിമര്‍ശം ഉയരുന്നുമുണ്ട്.

പ്രവാചകന്റെ അധ്യാപനങ്ങള്‍ ഏറ്റവും വെറുക്കപ്പെട്ട വിധം വികൃതമാക്കപ്പെടുന്നത് അമേരിക്ക അക്രമിക്കപ്പെട്ട സെപ്റ്റംബര്‍ പതിനൊന്നിന് ശേഷമാണ്. അതോടെ ഇസ് ലാമികഭീകരാക്രമണം എന്ന പദാവലി എല്ലാവരും ഏറ്റുപാടിത്തുടങ്ങി. അനേകം നിരപരാധികള്‍ കൊല്ലപ്പെടുന്ന പ്രവൃത്തിയാണല്ലോ ഭീകരാക്രമണം. ഖുര്‍ആനാകട്ടെ, അപരാധെ ചെയ്യാത്ത ഒരാളെ കൊല്ലുന്നത് മാനുഷ്യകത്തെ മുഴുവന്‍ കൊല്ലുന്നതിന് സമമാണെന്നാണ് പഠിപ്പിക്കുന്നത്.

സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാം, ആക്രമണം അഴിച്ചുവിടുന്ന പൈശാചികതയാണെന്ന് വരുത്തിത്തീര്‍ക്കലുണ്ടല്ലോ, ചരിത്രത്തിലെ വലുതായ ഒരു വിരോധാഭാസമാണ്. ഔന്നത്യമാര്‍ന്ന ഒരു മാനവികതക്കുവേണ്ടി നിലകൊണ്ട മാഹാനുഭാവനാണ് മുഹമ്മദ്. അദ്ദേഹത്തെപ്പോലുള്ള പ്രവാചകന്‍മാരുടെയും ഭഗവാന്‍ മഹാവീരന്റെയും ഗൗതമബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും അവരെപ്പോലുള്ള മറ്റു മഹാത്മാക്കളുടെയും അധ്യാപനങ്ങളാണ് മാനവികമൂല്യങ്ങളുടെ ശ്രേയസ്സുയര്‍ത്തിയത്. ഇന്ന് ആഗോള സാഹചര്യം ഐശ്വര്യപൂര്‍ണ്ണമാവണമെങ്കില്‍ മുഹമ്മദ് നബിയെക്കുറിച്ച് ശരിയായ അറിവ് ലഭിക്കേണ്ടത് അനിവാര്യം.

0 comment
FacebookTwitter
previous post
കാരുണ്യത്തിന്റെ പ്രവാചകന്‍
next post
വിശ്വപ്രപഞ്ചത്തെ വായിച്ച വലിയ ജീവിതം- (സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി)

Related Articles

ഖുര്‍ആന്‍പഠനത്തിനു ഒരു മുഖവുര

November 23, 2019

രക്തബന്ധത്തിന് തുല്യമായാണ് അയല്‍ പക്ക ബന്ധത്തെ ഇസ്‌ലാം കാണുന്നത്

July 14, 2019

അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ- ഡോ. അഹ്മദ് റൈസൂനി

February 3, 2020

സയന്റിസം: നാസ്തികതയുടെ ദാർശനിക വൈകല്യങ്ങൾ

January 18, 2022

ദൈവത്തിന്റെ പുസ്തകം- റസാഖ് പള്ളിക്കര

December 31, 2019

സംസ്‌ക്കാരം ഉറുമ്പരിക്കുന്നു

December 21, 2018

പറഞ്ഞ വാക്കുകളും പാറിപ്പോയ തൂവലുകളും -ശൈഖ് മുഹമ്മദ് കാരകുന്ന്

July 17, 2020

നന്മ നിറഞ്ഞ ജീവിതം

October 16, 2020

നാസ്തിക സുഹൃത്തുക്കളോട്

December 28, 2021

തൊണ്ണൂറ്റി ഒമ്പത് ഉണ്ടാക്കുന്ന അസംതൃപ്തി | ശൈഖ് മുഹമ്മദ് കാരകുന്ന്

October 16, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media