ബാർസലോണ: റമദാനിൽ നോമ്പെടുക്കുന്ന മുസ്‌ലിം സമൂഹത്തിന് പിന്തുണയുമായി സ്പാനിഷ് ഫുട്ബോൾ താരം അദമ ട്രഓറെ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ആരാധകരോട് റമദാൻ ആശംസകൾ അറിയിച്ചത്.
‘ഭക്ഷണമില്ല, വെള്ളമില്ല, ഏക ദൈവം, ഒരൊറ്റ സ്വപ്നം’ പള്ളിയുടെ ഇമോജിയുടെ പശ്ചാത്തലത്തിൽ അദമ ട്രഓറെ കുറിച്ചു. അദമ അടക്കം നിരവധി താരങ്ങളും സെലിബ്രിറ്റികളും റമദാനിന് ആശംസ അറിയിച്ചിട്ടുണ്ട്.
സ്പാനിഷ് അതികായന്മാരായ ബാർസലോണയുടെ അക്കാഡമിയിൽ കാൽപ്പന്ത് തട്ടിത്തുടങ്ങിയ അദമ പിന്നീട് ലോകത്തിലെ മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ല, മിഡിൽസ്ബ്രോ, വോൾവ്സ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചു. ഇരുപത്തിആറുകാരനായ താരം നിലവിൽ ബാർസലോണയുടെ ഫോർവേഡ് ആണ്.