Qബഹുഭാര്യത്വം അനുവദിക്കുന്ന ഇസ്‌ലാം ബഹുഭർത്തൃത്വം അനുവദിക്കാത്തതെന്തുകൊണ്ട്?
ജോസ് , കോട്ടയം
A കര്‍ക്കശമായ വ്യവസ്ഥകളോടെ ബഹുഭാര്യത്വം അനുവദിക്കുന്ന ഇസ്‌ലാം ബഹുഭര്‍ത്തൃത്വം വിലക്കിയത് ഏവര്‍ക്കും മനസ്സിലാക്കാവുന്ന ന്യായമായ കാരണങ്ങളാലാണ്.
ഗര്‍ഭധാരണവും പ്രസവവും സ്ത്രീകളുടെ മാത്രം പ്രത്യേകതയാണ്. വിവാഹം സന്താനലബ്ധിക്ക് വേണ്ടി കൂടിയാണല്ലോ.ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ ഗര്‍ഭിണിയായാല്‍ താന്‍ ആരുടെ ബീജമാണ് വഹിക്കുന്നതെന്ന് അവള്‍ക്കറിയില്ല. ഭര്‍ത്താക്കന്മാര്‍ക്കും അതറിയില്ല. അതോടൊപ്പം ഗര്‍ഭകാലത്ത് സ്ത്രീക്ക് പ്രത്യേക ശുശ്രൂഷയും സംരക്ഷണവും ആവശ്യമാണ്. ഗര്‍ഭസ്ഥ ശിശു തന്റേതാണെന്ന് ഉറപ്പില്ലാത്ത ആരും ആത്മാര്‍ഥതയോടെ അത് ഏറ്റെടുത്ത് നടത്തുകയില്ല. മറ്റുള്ളവരുടെ ഗര്‍ഭം താങ്ങാനും താലോലിക്കാനും സാധാരണ മനുഷ്യര്‍ക്ക് സാധ്യമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭസ്ഥകള്‍ വളരെയേറെ അരക്ഷിതാവസ്ഥയും കൊടിയ കഷ്ടപ്പാടുകളും അനുഭവിക്കുന്നു. പ്രസവശുശ്രൂഷയുടെ കാര്യത്തിലും ഇത് ബാധകമാണ്. അഥവാ ഡി.എന്‍.എ. പരിശോധനയിലൂടെ ഗര്‍ഭസ്ഥ ശിശു ആരുടേതാണ് തിരിച്ചറിഞ്ഞാല്‍ മറ്റു ഭര്‍ത്താക്കന്മാര്‍ക്ക് ഗര്‍ഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും തങ്ങളുടെ ലൈംഗിക ബന്ധത്തിന് തടസ്സം വരുത്തിയവനോട് കൊടിയ കോപവും ശത്രുതയുമുണ്ടാവും. ഇത് കുടുംബകലഹങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമായിത്തീരും. മാതാവ് കുട്ടിയുടെ സംരക്ഷണം നിര്‍വഹിക്കുന്നത് മറ്റു ഭര്‍ത്താക്കന്മാരുടെ അമര്‍ഷത്തിനിടയാക്കും.ഒന്നാമത്
എന്നാല്‍ ബഹുഭാര്യത്വത്തില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. അതോടൊപ്പം ഇസ്‌ലാം നിശ്ചയിച്ച വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുകയാണെങ്കില്‍ അത് ചെറുപ്രായത്തില്‍തന്നെ വിധവകളായിത്തീരുന്നവരുടെയും പ്രായമേറെയായിട്ടും അവിവാഹിതകളായി കഴിയുന്നവരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും വളരെയേറെ ഉപകരിക്കുകയും ചെയ്യും. ഇങ്ങനെ ബഹുഭാര്യത്വം സ്ത്രീപക്ഷമാകുമ്പോള്‍ ബഹുഭര്‍ത്തൃത്വം സ്ത്രീ വിരുദ്ധമായിത്തീരുന്നു. അതുകൊണ്ടുതന്നെയാണ് ഇസ്ലാം ഒന്ന് അനുവദിക്കുകയും മറ്റൊന്ന് വിലക്കുകയു ചെയ്തത്.