ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

എല്ലാ മതങ്ങളും ഒരു ‘വിധി’യെ കുറിച്ച് പറയുന്നു ‘Pre Planning’ എന്ന ഒരു രീതി. ഇങ്ങനെ Pre Planned ആയ ഒരു ജീവിതമാണ് നമ്മള്‍ ജീവിക്കുന്നത് എങ്കില്‍ പിന്നെ ഈ പറയുന്ന നരകസ്വര്‍ഗങ്ങള്‍ നിരര്‍ഥകമല്ലെ?

by editor January 25, 2021October 9, 2021
January 25, 2021October 9, 2021
എല്ലാ മതങ്ങളും ഒരു ‘വിധി’യെ കുറിച്ച് പറയുന്നു ‘Pre Planning’ എന്ന ഒരു രീതി. ഇങ്ങനെ Pre Planned  ആയ ഒരു ജീവിതമാണ് നമ്മള്‍ ജീവിക്കുന്നത് എങ്കില്‍ പിന്നെ ഈ പറയുന്ന നരകസ്വര്‍ഗങ്ങള്‍ നിരര്‍ഥകമല്ലെ?

2. എല്ലാ മതങ്ങളും ഒരു ‘വിധി’യെ കുറിച്ച് പറയുന്നു ‘Pre Planning’ എന്ന ഒരു രീതി. ഇങ്ങനെ Pre Planned  ആയ ഒരു ജീവിതമാണ് നമ്മള്‍ ജീവിക്കുന്നത് എങ്കില്‍ പിന്നെ ഈ പറയുന്ന നരകസ്വര്‍ഗങ്ങള്‍ നിരര്‍ഥകമല്ലെ?
ദിവാകരന്‍, പാലക്കാട്

A  മനുഷ്യന്റെ ഭാഗധേയം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് മതവിശ്വാസികളെക്കാളേറെ ഉറച്ച നിലപാടുള്ളവരാണ് ഭൗതികവാദികള്‍. അവര്‍ അപ്രമാദിത്വം കല്‍പിക്കുന്ന ജനിതക ശാസ്ത്രമനുസരിച്ച് മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. അവന്റെ വിചാര വികാരങ്ങളും തീരുമാനങ്ങളും കര്‍മങ്ങളുമെല്ലാം ശരീരഘടനയുടെ സൃഷ്ടിയാണ്. അത് ജൈവ കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടതാണല്ലോ. അവയ്ക്കുള്ളിലെ ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതക കോഡുകളാണ് ജീവികളുടെ സ്വഭാവം നിര്‍ണയിക്കുന്നത്. അതിനാല്‍ കരുണയും ക്രൂരതയും  സല്‍സ്വഭാവവും ദുസ്വഭാവവും സദ്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളുമെല്ലാം ജനിതക കോഡുകള്‍ക്കനുസരിച്ചാണുണ്ടാവുന്നത്. മനുഷ്യന്റെ ശരീരപ്രകൃതം മുതല്‍ വികാരവിചാരങ്ങള്‍ വരെ അവയെ അന്ധമായി അനുധാവനം ചെയ്യുകയാണ്. ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും കര്‍മങ്ങളും ഈവിധം ജനിതക കോഡുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അത് സംബന്ധമായ ശാസ്ത്രം അവകാശപ്പെടുന്നു. അവയില്‍നിന്ന് അണു അളവ് തെറ്റാനോ അവയെ ലംഘിക്കാനോ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ ആധുനിക ഭൗതിക ജനിതക ശാസ്ത്രമനുസരിച്ച് മനുഷ്യന്‍ പ്രകൃതിവധിക്ക് വിധേയനാണ്; അതില്‍ നിന്ന് പുറത്ത് കടക്കാനാവാത്തവിധം പൂര്‍ണമായും അസ്വതന്ത്രനും. ശരി, തെറ്റ്, നന്മ, തിന്മ, ധര്‍മം, അധര്‍മം, വിനയം, അഹങ്കാരം, കനിവ്, ക്രൂരത തുടങ്ങിയവയൊക്കെ ജനിതക കോഡുകളുടെ ഫലമായുണ്ടാവുന്നവയാണ്.
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍ പൂര്‍ണമായും പാരമ്പര്യ നിയമത്തിന് വിധേയമാണ്. അതനുസരിച്ച് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും ജീവിതരീതികളുമെല്ലാം യുഗാന്തരങ്ങായി തലമുറ തലമുറകളായി  തുടര്‍ന്ന് വരുന്നവയാണ്. പാരമ്പര്യത്തിന്റെ പിടിയില്‍നിന്ന് കുതറിമാറാനാര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ ചെയ്യുന്ന നന്മയുടെയും തിന്മയുടെയും ബീജങ്ങള്‍ തന്റെ പൂര്‍വ പരമ്പരയിലെ ഏതോ പൂര്‍വപിതാവിനാല്‍ നിക്ഷേപിക്കപ്പെട്ടതായിരിക്കും. അണ്ടിയില്‍ നിന്ന് മാവെന്നപോലെ അനിവാര്യമായും പാരമ്പര്യത്തില്‍ നിന്ന് എല്ലാം പിറവിയെടുക്കുന്നു. ഈ കാഴ്ചപ്പാടിലും മനുഷ്യന് തന്റെ സ്വഭാവരീതികളും പെരുമാറ്റ സമ്പ്രദായങ്ങളും തീരുമാനിക്കുന്നതില്‍ ഒരു പങ്കുമില്ല. എല്ലാം അലംഘനീയമായ പൈതൃകത്തിനും പാരമ്പര്യത്തിനും വിധേയമാണ്.
കമ്മ്യൂണിസ്റ്റ് ദര്‍ശനമനുസരിച്ച് മനുഷ്യന്‍ സാമൂഹിക അവസ്ഥകളുടെയും സാമ്പത്തിക ഘടനയുടെയും സാംസ്‌കാരിക സാഹചര്യത്തിന്റെയും സൃഷ്ടിയാണ്. മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും വികാരവിചാരങ്ങളും കര്‍മ സമ്പ്രദായങ്ങളും ജീവിത സമീപനങ്ങളുമെല്ലാം ബാഹ്യമായ കാര്യങ്ങളാല്‍  സംഭവിക്കുന്നവയാണ്. നന്മതിന്മകള്‍ ഓരോരുത്തരും ജീവിക്കുന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നര്‍ഥം.പ്രമുഖ സോവിയറ്റ് സാമൂഹ്യ ശാസ്ത്രജ്ഞനായ ഇവാന്‍ പാവ് ലോവ്(Ivan Petrovich Pavlov) എഴുതുന്നു: “പ്രകൃതിയിലുള്ള മറ്റെല്ലാ വസ്തുക്കളെയും പോലെ മനുഷ്യന്‍ ഒരു വ്യവസ്ഥയാണ്. പ്രകൃതിയിലുള്ള അലംഘനീയവും  സാമാന്യവുമായ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കടപ്പെട്ടിക്കുന്നു.”
ഇസ്‌ലാമിക വീക്ഷണമനുസരിച്ച് ദൈവത്തിന്റെ അറിവും വിധിയുമായി ബന്ധപ്പെട്ട് മൂന്ന് വശങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത്,മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്ര്യമാണ്. ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിതപാത തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയും തെരഞ്ഞെടുത്ത് ഏതു വഴിയിലൂടെയും സഞ്ചരിക്കാം. ദൈവം ആരെയും നിര്‍ബന്ധിച്ച് ഏതെങ്കിലും വഴിയിലൂടെ നടത്തുകയില്ല. ജനിതക കോഡുകളിലെ രേഖകളെയും പരിണാമത്തിലെ പാരമ്പര്യങ്ങളെയും കമ്യൂണിസത്തിലെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളെയും മറികടക്കാന്‍ മനുഷ്യ മനസ്സുകള്‍ക്കും ആത്മാക്കള്‍ക്കും സാധിക്കും. അഥവാ ജന്മവാസനകളെ നിയന്ത്രിക്കാനും അതിജയിക്കാനുമുള്ള കഴിവും സ്വാതന്ത്ര്യവും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. ഈ സ്വയം തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ലഭിച്ച ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യന്‍.ഇതര ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന അതിപ്രധാനമായ ഘടകവും അതുതന്നെ. ആദര്‍ശ വിശ്വാസങ്ങളില്‍ മാറ്റം വരുന്നതോടെ ജീവിതം പൂര്‍ണമായി പരിവര്‍ത്തിതമാകുന്നത് അതിനാലാണ്.ഫറവോനു വേണ്ടി മൂസാനബിയോട് മത്സരിക്കാന്‍ വന്ന മാരണക്കാരുടെ മനംമാറ്റത്തിന്റെ കാര്യം ഓര്‍ക്കുക.
എന്നാല്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവം രഹസ്യവും പരസ്യവുമായ  എല്ലാം അറിയുന്നവനാണ്. മനുഷ്യന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും അവനറിയും. അതോടൊപ്പം ദൈവത്തിന്റെ അറിവും വിധിയും   നിര്‍ണിതവും അലംഘനീയവുമാണ്. ഈ ദൈവിക അറിവിനെയും വിധിയെയും നിരവധി സ്ഥലങ്ങളില്‍ വിശദീകരിച്ച ഖുര്‍ആന്‍ മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യത്തെ സംബന്ധിച്ചും അവ്വിധം തന്നെ അനേക തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചുറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ദൈവത്തിന്റെ അറിവും വിധിയും മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി ഏതാണ്? അതെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഒന്നും വിശദീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ ആര്‍ക്കും ഒന്നും അറിയുകയില്ല. ഇത് മനുഷ്യന്റെ ഒരു പോരായ്മയല്ല. പ്രതിഭാശാലികളുടെ കര്‍മത്തിന്റെ യുക്തിയും രഹസ്യവും വിശദാംശങ്ങളും  അയാള്‍ തന്നെ വിശദീകരിക്കാതെ സാമാന്യബുദ്ധികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അപ്പോള്‍ അനന്ത വിസ്തൃതമായ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന, 800 കോടി മനുഷ്യര്‍ക്ക് ബുദ്ധിയും ബോധവും യുക്തിയും നല്‍കിയ അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ ദൈവത്തിന്റെ കര്‍മങ്ങളുടെ പിന്നിലെ രഹസ്യവും വിശദാംശവും അവന്‍ തന്നെ വിശദീകരിക്കാതെ കോടാനുകോടി സൃഷ്ടികളില്‍  ഒന്നായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല.
എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ദൈവം മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യവും സാധ്യതയുമനുസരിച്ച് മാത്രമേ അവന് ബാധ്യതയുള്ളു. അത് പൂര്‍ത്തീകരിച്ചാല്‍  ജീവിതവിജയവും സ്വര്‍ഗവും ഉറപ്പാണ്. ആരെയും അവരുടെ  സ്വാതന്ത്ര്യത്തിനും സാധ്യതക്കുമപ്പുറം ദൈവം ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. ഇക്കാര്യം ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.(2:286)
അതിനാല്‍ ദൈവത്തിന്റെ അറിവും വിധിയും  മനുഷ്യ ജീവിതത്തെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നില്ല. അതോടൊപ്പം  വിധിയിലുള്ള വിശ്വാസം ഏതു പ്രതിസന്ധിയിലും അസ്വസ്ഥതയും അലസതയുമകറ്റി മനുഷ്യന് മനശ്ശാന്തിയും കര്‍മ പ്രചോദനവും നല്‍കുന്നു.

islamic Question answerMalayalam Quesiton Answer
0 comment
FacebookTwitter
previous post
വിവിധതരം മനുഷ്യരെ സൃഷ്ടിച്ചത് ദൈവം തന്നെയാണല്ലോ (ഉദാ: പാവപ്പെട്ടവനും പണക്കാരനും, ആരോഗ്യവാന്‍, വികലാംഗന്‍, മറ്റ് പ്രയാസപ്പെടുന്നവര്‍) ഇതില്‍ ദൈവത്തിന്റെ കാരുണ്യം എവിടെയാണ്?
next post
ബഹുഭാര്യത്വം അനുവദിക്കുന്ന ഇസ്‌ലാം ബഹുഭർത്തൃത്വം അനുവദിക്കാത്തതെന്തുകൊണ്ട്?

Related Articles

January 11, 2022

February 15, 2022

January 26, 2022

January 11, 2022

ഇസ്‌ലാം സ്വീകരണം സമ്മാനിച്ചത് അന്തസ്സുള്ള ജീവിതം- ഡോ. റഈസ് മുഹമ്മദ്/സി.എസ്...

March 13, 2020

February 15, 2022

February 6, 2022

February 20, 2022

January 16, 2022

March 18, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media