ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

by editor February 20, 2022February 20, 2022
February 20, 2022February 20, 2022

Question: “പർദ നിർബന്ധമാക്കുക വഴി ഇസ്‌ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പർദയല്ലേ?”

Answer: മുഖവും മുൻകൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങൾ മറയ്ക്കണമെന്നതാണ് ഇസ്‌ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പർദ പീഡനമല്ല; സുരക്ഷയാണ് നൽകുന്നത്.

ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പർദയണിഞ്ഞ സ്ത്രീകൾ ശാസ്ത്രജ്ഞകളായും വൈമാനികരായും സാഹിത്യകാരികളായും പത്രപ്രവർത്തകകളായും പാർലമെന്റംഗങ്ങളായും പ്രശസ്ത സേവനം നിർവഹിച്ചുവരുന്നു. ഇറാനിലെ അഞ്ചു വൈസ് പ്രസിഡന്റുമാരിലൊരാളായ മഅ്സുമാ ഇബ്തികാർ പർദാധാരിണിയാണ്. അമേരിക്കയിൽ ഉപരിപഠനം നിർവഹിച്ച മഅ്റൂമാ തെഹ്റാൻ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും പ്രശസ്ത പത്രപ്രവർത്തകയുമാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായ അവർ നിരവധി അന്തർദേശീയ സമ്മേളനങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. ഇറാനിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ “മഹ്ജൂബാഹി’ന്റെ പത്രാധിപയും തെഹ്റാൻ സർവകലാശാലാ പ്രഫസറുമായ ടുറാൻ ജംശീദ് യാൻ, നാഷനൽ ഒളിംപിക് വൈസ് പ്രസിഡന്റും പാർലമെന്റ് ഉപാധ്യക്ഷയുമായിരുന്ന ഫസീഹ് ഹാശ്മി, വനിതാ ക്ഷേമവകുപ്പിന്റെ ഉപദേശകയായിരുന്ന ശഹ് ലാ ഹബീബി, മലേഷ്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന വാൻ അസീസ പോലുള്ള വിഖ്യാതരായ വനിതകളെല്ലാം പർദാ ധാരിണികളാണ്. ആധുനിക ലോകത്ത് രണാങ്കണത്തിൽ ധീരമായി പൊരുതിയ വീരവനിതകൾ ഇറാനിലെയും അഫ്ഗാനിസ്താനിലെയും പർദാധാരിണികളാണെന്ന വസ്തുത വിസ്മരിക്കാവതല്ല. വോളിബോൾ, ബാസ്കറ്റ് ബോൾ, ഷൂട്ടിംഗ്, സൈക്ലിംഗ്, ടെന്നീസ്, ജിംനാസ്റ്റിക്, കുതിരയോട്ടം, ജൂഡോ, കരാട്ടെ, ചെസ്സ് തുടങ്ങിയ വിനോദങ്ങളിലും കായികാഭ്യാസങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന ഇറാനിയൻ വനിതകളുടെ പുരോഗതിയുടെ പാതയിൽ പർദ ഒരുവിധ വിഘാതവും സൃഷ്ടിക്കുന്നില്ല. പർദക്ക് സമാനമായ വസ്ത്രമണിഞ്ഞത് മദർ തെരേസയുടെ സേവനവൃത്തികൾക്കൊട്ടും വിഘാതം സൃഷ്ടിച്ചില്ല. വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ വേഷം ഇസ്‌ലാമിലെ പർദക്കു സമാനമാണല്ലോ. ശരീരഭാഗം മറയ്ക്കുന്നത് ഗോളാന്തരയാത്രക്കോ പരീക്ഷണ നിരീക്ഷണങ്ങൾക്കോ ഒട്ടും തടസ്സം സൃഷ്ടിക്കില്ലെന്ന് ചാന്ദ്രയാത്രികരുടെ അനുഭവം തെളിയിക്കുന്നു. പാന്റ്സും ഷർട്ടും ടൈയും ഓവർകോട്ടും സോക്സും ഷൂവും കേപ്പുമണിയുന്ന പാശ്ചാത്യരാജ്യങ്ങളിലെ പുരുഷന്മാർ ഇസ്‌ലാം സ്ത്രീകളോട് മറയ്ക്കാനാവശ്യപ്പെട്ട ശരീരഭാഗങ്ങളിലേറെയും മറയ്ക്കുന്നവരാണ്. സ്ത്രീകൾ മറിച്ചാണെങ്കിലും.

സ്ത്രീയെന്നാൽ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതിൽ പുത്തൻ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്കാരവും വൻവിജയം വരിച്ചതാണ്, പർദ പുരോഗതിക്കും പരിഷ്കാരത്തിനും തടസ്സമാണെന്ന ധാരണ വളരാൻ കാരണം. മാംസളമായ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകൾ, പുരുഷന്മാർ തങ്ങളുടെ ശരീരസൗന്ദര്യം കണ്ടാസ്വദിക്കുന്നതിൽ നിർവൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരെന്ന് കരുതുന്നു.

സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൗന്ദര്യം കണ്ടാസ്വദിക്കാൻ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരിൽനിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ. പർദയണിയാൻ ഇസ്‌ലാം ആവശ്യപ്പെടാനുള്ള കാരണവും അതുതന്നെ. അതോടൊപ്പം അത് പുരോഗതിയെ ഒട്ടും പ്രതികൂലമായി ബാധിക്കുന്നുമില്ല. ഇറാൻ സന്ദർശിച്ച ശേഷം എം.പി. വീരേന്ദ്രകുമാർ എഴുതിയ വരികൾ ശ്രദ്ധേയമത്രെ: “ഇറാനിയൻ സ്ത്രീകൾ പർദ ധരിക്കുന്നു. മുഖം മൂടാറില്ല. തല മൂടും. ഏത് പിക്നിക് സ്പോട്ടിൽ ചെന്നാലും നൂറുകണക്കിന് സ്ത്രീകളെ കാണാം. ഇറാനിയൻ വാർത്താ ഏജൻസിയായ ‘ഇർന’യുടെ കേന്ദ്രകമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ അവിടെ പ്രവർത്തിച്ചിരുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സ്ത്രീകൾ തെഹ്റാനിലൂടെ കാറോടിക്കുന്നു. ഒരു കുഴപ്പവുമില്ല. പക്ഷേ ഒന്നുണ്ട്. ന്യൂയോർക്കിലൊക്കെ പോയാൽ കാണുന്നതുപോലെ സ്ത്രീകളെ സെക്സ് സിംബലാക്കി മാറ്റാൻ ഇറാനികൾ അനുവദിക്കുകയില്ല.”(ബോധനം വാരിക, 1993 നവംബർ 6).

ശ്രീമതി കൽപനാ ശർമയുടെ ചോദ്യം പ്രസക്തമത്രെ; “വിദ്യയഭ്യസിക്കാനും പുറത്തിറങ്ങി ജോലി ചെയ്യുവാനും ദാമ്പത്യ ബന്ധം പൊറുപ്പിച്ചു കൂടാതെ വരുമ്പോൾ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ പോവാനും അവകാശമുള്ള ഇറാനിലെ സ്ത്രീകൾക്കെതിരെ വിധിപറയാൻ നാം ശക്തരാണോ? പർദയണിയുന്ന ഇറാനിലെ സഹോദരിമാരേക്കാൾ എന്തു മഹത്വമാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾക്കുള്ളത്?”(Kalpana Sharma- Behind The Veil- The Hindu 20- 7-97)

0 comment
FacebookTwitter
previous post
next post

Related Articles

February 1, 2022

February 14, 2022

ദൈവദൂതനെ എങ്ങനെ തിരിച്ചറിയാം

March 3, 2022

February 20, 2022

January 11, 2022

April 17, 2022

February 20, 2022

എന്തിനാണ് മുസ്ലിംകള്‍ കഅ്ബക്കു ചുറ്റും കറങ്ങുന്നത്? എന്താണ് അതിന്റെ പ്രയോജനം?...

August 3, 2019

സ്വർഗത്തിലും സ്ത്രീവിവേചനമോ?

March 3, 2022

February 20, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media