ഇസ്ലാമെന്നു പറയുന്നത് സത്യത്തിലൊരു മതമല്ല. അത് ഏതെങ്കിലുമൊരു സമൂഹവുമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലുമൊരു രാജ്യത്തോടോ വര്‍ണത്തൊടോ വര്‍ഗത്തോടോ ബന്ധപ്പെട്ട
തല്ല. അങ്ങനെയൊരു വീക്ഷണം ഇസ്ലാമിനില്ല. അതൊരു ജീവിതരീതിയാണ്.
ഇസ്ലാം കൊണ്ടുദ്ദേശിക്കുന്നത് ഒരുവന്‍ ദൈവത്തിന് നല്‍കുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. അങ്ങനെ സമ്പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ച് ദൈവഹിതമനുസരിച്ച് ജീവിക്കുന്നതിലുള്ള സന്തോഷം ഞാന്‍ എന്‍റെ ജീവിതത്തിന്‍റെ അര്‍ഥമായിക്കാണുന്നു. ഇങ്ങനെയൊരു സ്വഭാവം ഏതെങ്കിലുമൊരാളില്‍ കാണുന്നുവെങ്കില്‍ ആ ആളിന്‍റെ പേരാണ്മുസ്ലിം. ദൈവത്തിന് കീഴ്പ്പെട്ട് ദൈവഹിതം പാലിച്ച് അതില്‍ സന്തോഷം കാണുന്നവന്‍റെ പേരാണ് മുസ്ലിം. അങ്ങനെ ഒരാള്‍ ഏതൊരു സമൂഹത്തിലുമുണ്ടായിരിക്കാം. അത്
എല്ലാ രാജ്യത്തും കാണാം. അങ്ങനെയുള്ളവരെ ഫ്രഞ്ചുകാരില്‍ കാണാം. അങ്ങനെ എല്ലാ
വര്‍ഗങ്ങളിലും മുകളില്‍ പറഞ്ഞ സ്വഭാവത്തോടുകൂടി കാണപ്പെടുന്ന ആളിനെയാണ്
ഞാന്‍ മുസ്ലിമെന്ന് വിളിക്കുന്നത്. അങ്ങനെയുള്ള പരിഗണനയില്‍ ജാതിയില്ല,
വര്‍ണമില്ല മറ്റൊരു വിശേഷവുമില്ല. പ്രവാചകന്‍ എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ ഈ
പ്രബോധനത്തെ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുവാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇവരെല്ലാം ദൈവത്തിന്‍റെ മുമ്പില്‍ ഒരുപോലെയുള്ളവരാണെന്ന് ഖുര്‍ആനില്‍ വ്യക്ത
മായി പറഞ്ഞിട്ടുണ്ട്. “ഞാന്‍ എന്‍റെ പ്രവാചകന്മാരുടെ ഇടയില്‍ യാതൊരു വകഭേദവും കല്‍പിച്ചിട്ടില്ല. എല്ലാവരും സമന്മാരാണ്.” നബി തിരുമേനിയിലും യേശുവിലും മോസസിലും എല്ലാം ഞാന്‍ തുല്യപദവിയാണ് കാണുന്നത്.
വേറൊരുദാഹരണം പറയാം. ഖുര്‍ആനില്‍ നബിതിരുമേനിയുടെ പേരെടുത്തു പറ
യുന്ന സന്ദര്‍ഭങ്ങള്‍ അഞ്ചുപ്രാവശ്യമേയുള്ളൂ എന്നാണെന്‍റെ ഓര്‍മ. നേരെമറിച്ച് യേശുവി
നെക്കുറിച്ച് 25 പ്രാവശ്യമെങ്കിലും ഖുര്‍ആനില്‍ പറയുന്നുണ്ട്. അതുപോലെ യേശുവിന്‍റെ
മാതാവായ മർയമിനെക്കുറിച്ച് ഒരധ്യായം തന്നെ ഖുര്‍ആനിലുണ്ട്. അപ്രകാരം
ഒരധ്യായം ബൈബിളില്‍ കൊടുത്തിണ്ടുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ ബൈബിളില്‍
കൊടുത്തതിനേക്കാളധികം പ്രാധാന്യം മര്‍യമിന് ഖുര്‍ആന്‍ കൊടുത്തിട്ടുണ്ട്. മാത്ര
മല്ല നബിതിരുമേനി തന്നെ പറഞ്ഞിട്ടുള്ള വേറൊരു കാര്യം; ഞാന്‍ ഒരു പുതിയ മതവുമായി വന്നിട്ടില്ല. മറ്റു പ്രവാചകന്മാര്‍ പറഞ്ഞവതന്നെ ഊന്നിപ്പറയുന്നു എന്നാണ്.അതില്‍ ആചാരപരമായ കാലത്തെ കണക്കിലെടുത്തുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു മാത്രം.
ഇസ്ലാം കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ സത്യത്തെയും എല്ലാ ധര്‍മ്മത്തെയും എല്ലാ നന്മയെയും പൂര്‍ണമായും അംഗീകരിക്കുന്ന ഒരു മതം എന്നു മാത്രമാണ്. ഇസ്ലാമിനെപ്പറ്റി പൂര്‍ണമായ ധാരണ ലഭിച്ചിട്ടുള്ളവര്‍ക്ക് ഇത് സ്വീകാര്യമാകും.