– ശൈഖ് മുഹമ്മദ് കാരകുന്ന്
പ്രശസ്ത ശാസ്ത്രജ്ഞൻ തോമസ് എഡിസൺറെ പരീക്ഷണശാലക്ക് തീ പിടിച്ചു. അന്ന് അദ്ദേഹത്തിൻറെ പ്രായം 67 വയസ്സായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ചെന്ന മകൻ ചാൾസിനോട് അദ്ദേഹം പറഞ്ഞു:”അമ്മയെ വിളിച്ചു കൊണ്ടു വരൂ.ഇത്രയും നല്ലൊരു തീപിടുത്തം അവൾ ഇതേവരെ കണ്ടിട്ടുണ്ടാവില്ല. ഇനി കാണാനും കഴിഞ്ഞെന്നു വരില്ല.”
നാമൊന്നു തീരുമാനിക്കുന്നു. അത് നേടിയെടുക്കാൻ പരമാവധി ശ്രമിക്കുന്നു. സാധാരണഗതിയിൽ അതിനാവശ്യമായതെല്ലാം ചെയ്തുതീർക്കുന്നു. എന്നാലും നാം ആഗ്രഹിച്ചത് നടക്കണമെന്നില്ല. കർഷകൻ വിത്ത് വിതക്കുന്നു. വളം ചേർക്കുന്നു. വെള്ളം നനക്കുന്നു. എന്നാൽ അതുകൊണ്ടുമാത്രം വിളവുണ്ടാകണമെന്നില്ല. ഉണ്ടായാലും വെള്ളപ്പൊക്കമോ മറ്റു പ്രകൃതി വിപത്തോ വന്ന് എല്ലാം നശിച്ചേക്കുന്നു. സമർഥനായ കച്ചവടക്കാരൻ. വലിയ സംഖ്യ മടക്കി വ്യാപാരമാണ് നിക്കുന്നു. കച്ചവടം ലാഭകരമാക്കാൻ ആവും വിധം ശ്രമിക്കുന്നു. അതുകൊണ്ട് മാത്രം എല്ലാവർക്കും എല്ലായിപ്പോഴും ലാഭം ലഭിക്കണമെന്നില്ല. കൊടിയ നഷ്ടവും സംഭവിച്ചേക്കാം. മനുഷ്യൻ എന്തു കൊതിച്ചാലും ദൈവം വിധിച്ചതേ നടക്കൂ.
അതിനാൽ നമ്മുടെ കണക്കുകൂട്ടലുകൾ എത്ര തെറ്റിയാലും കരുത്ത് കൈവിടരുത്.
ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ തരണം ചെയ്യുക. വമ്പിച്ച വിപത്ത് വരുമ്പോഴും അസ്വസ്ഥനാവാതിരിക്കുക. അത്തരക്കാർക്കേ ജീവിതത്തിൽ വിജയം വരിക്കാനാവൂ. അതിനാൽ നേട്ടം കിട്ടുമ്പോൾ അമിതമായി ആഹ്ലാദിക്കാതിരിക്കുക. അഹങ്കരിക്കാതിരിക്കുക. കോട്ടം തട്ടുമ്പോൾ നിരാശനാവാതിരിക്കുക.ദുഃഖിക്കാരിക്കുക. വിജയം വരിക്കാം.
24