ചില മതസ്ഥാപനങ്ങൾ അവരുടെ സംഘം ചേരലുകൾ ആരാധകരുടെ എണ്ണം കുറച്ച് ഇപ്പോഴും തുടരുകയാണ്. ഇൗ സംഘചേരലും അന്യോന്യമുള്ള ഇൗ കൂടിയിരുത്തവുമൊക്കെയുണ്ടാക്കുന്ന അപകടസാധ്യത അതിഗുരുതരമാണ്. എല്ലാ മതസ്ഥാപനങ്ങളും ഇത്തരം കൂടിച്ചേരലുകളെല്ലാം ഒഴിവാക്കി മാതൃക കാണിക്കണം. ബഹുഭൂരിപക്ഷം പള്ളികളും ഉത്തരവാദിത്തബോധത്തോടെ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നതിനു മുമ്പുതന്നെ പ്രാർഥന ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ, ഏതോ ചിലതൊക്കെ ഇപ്പോഴും തുറന്നിരിക്കുന്നു. പള്ളി തുറന്നുവെക്കുന്നവർ പ്രവാചകചര്യയെ പിന്തുടരുന്നുവെന്നാണ് ന്യായമായി പറയുന്നത്. വാസ്തവത്തിൽ അവർ പ്രവാചകചര്യക്കു നേർവിപരീതമാണ് പ്രവർത്തിക്കുന്നത്. ഇസ്ലാമിക നിയമത്തിെൻറ (ശരീഅ) അഞ്ച് ഉന്നതലക്ഷ്യങ്ങളിലൊന്നുതന്നെ ജീവെൻറ സംരക്ഷണമാണ്. അതിനാൽ മുസ്ലിംകൾ ഉപദ്രവം തടയാനുള്ള എല്ലാ ചുവടും സ്വീകരിക്കാൻ ബാധ്യസ്ഥരാണ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ കൈക്കൊള്ളുന്നതും ഇതിൽ ഉൾപ്പെടുമെന്നു വ്യക്തം.
കൗതുകകരമെന്നു പറയെട്ട, 1400 വർഷങ്ങൾ മുമ്പ് പ്രവാചകൻ ക്വാറൻറീനെക്കുറിച്ച് പഠിപ്പിച്ചു: ‘പകർച്ചവ്യാധി പിടിപെട്ടവർ ആരോഗ്യവാനുമായി ഇടപഴകരുത്.’ ഇത്രകൂടി പറഞ്ഞു പ്രവാചകൻ: ‘ഒരു പ്രദേശത്ത് സാംക്രമികരോഗം ഉണ്ടെന്നറിഞ്ഞാൽ അങ്ങോട്ടുപോകരുത്, അവിടെയാണ് നിങ്ങളെങ്കിൽ (രോഗം പടരുന്നത് തടയാൻ) അവിടംവിട്ടു പോരുകയുമരുത്.’ പകർച്ചവ്യാധിയുള്ളവരിൽനിന്നു വിട്ടുനിൽക്കാനും പ്രവാചകൻ ഉപദേശിച്ചു. ഒരിക്കൽ ഒരു രോഗബാധിതൻ പ്രവാചകന് അനുസരണപ്രതിജ്ഞയെടുക്കുന്നതിെൻറ ഭാഗമായി കരം ഗ്രഹിക്കാൻ ശ്രമിച്ചപ്പോൾ അത് മാന്യമായി തിരസ്കരിച്ച് അയാളോട് പറഞ്ഞു: ‘താങ്കളുടെ പ്രതിജ്ഞ ഞാൻ സ്വീകരിച്ചിരിക്കുന്നു’
പേമാരി, പ്രളയം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാചകൻ പള്ളിയിലെ സമൂഹനമസ്കാരം റദ്ദാക്കിയിരുന്നു. ‘വളരെ പ്രകടമായ ഉപദ്രവസാധ്യതയുണ്ടെങ്കിൽ അത് ഏതുവിധേനയും ഇല്ലാതെയാക്കാൻ ശ്രമിക്കണമെന്നാണ് നബിയുടെ അധ്യാപനം.
പ്രവാചകനുമായി ബന്ധപ്പെട്ട് സാധാരണ കേട്ടുവരാറുള്ളതാണ്, വെളുത്തുള്ളി കഴിച്ചയാൾ മറ്റുള്ളവർക്ക് ശല്യമില്ലാതിരിക്കാൻ അതിെൻറ ഗന്ധം മാറുംമുമ്പ് പൊതുപ്രാർഥനകളിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദേശം. സമൂഹപ്രാർഥനയുടെ വിശേഷാൽ പുണ്യത്തിനുവേണ്ടി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നയാൾ പ്രവാചകനെയാണ് അനുധാവനം ചെയ്യുന്നതെന്ന് എങ്ങനെ പറയാനാകും? ശക്തനും പരമകാരുണികനുമായ പടച്ചതമ്പുരാൻ എല്ലായിടത്തുമുണ്ടല്ലോ. എവിടെ നിർവഹിക്കുന്ന പ്രാർഥനയും സ്വീകരിക്കുമെന്നിരിക്കെ, തീർച്ചയായും േകാവിഡ് നാളുകളിലെ നമ്മുടെ ശ്രദ്ധയെ അവൻ പ്രത്യേകം പരിഗണിക്കുമെന്നുറപ്പ്.
വർഷങ്ങൾ കഴിഞ്ഞ് രണ്ടാം ഖലീഫ ഉമർ ഇൗ അധ്യാപനങ്ങളുടെ മാതൃക കാഴ്ചവെച്ചു. സിറിയയിലേക്കുള്ള വഴിമധ്യേ, അവിടെ കോളറയാണെന്നു കേട്ട് അദ്ദേഹം പുറപ്പെട്ട മദീനയിലേക്കു മടങ്ങിപ്പോകാനുറച്ചു. അപ്പോൾ ഒരു അനുചരൻ ചോദിച്ചു: ‘‘പടച്ചവെൻറ വിധിയിൽനിന്ന് ഒാടിരക്ഷപ്പെടുകയാണോ?’’ ഉമർ മറുപടി പറഞ്ഞു: ‘‘ഒരിക്കലുമല്ല, നമ്മൾ പടച്ചവെൻറ ഒരു വിധിയിൽനിന്നു മറ്റൊരു വിധിയിലേക്കാണ് തിരിച്ചുപോകുന്നത്’’.
തുടർന്ന് ഉമർ ചോദിച്ചു: ‘‘വരൾച്ച ബാധിത ദേശത്തുനിന്നു നിങ്ങൾ ആട്ടിൻപറ്റങ്ങളെ ഫലഭൂയിഷ്ഠമായ പ്രദേശത്തേക്ക് തെളിച്ചുകൊണ്ടുപോകാറുണ്ടല്ലോ. അത് പടച്ചവെൻറ വിധിയിൽനിന്നു ഒാടി രക്ഷപ്പെടുന്നതാണോ?’’ ദൈവത്തിെൻറ വിധി സ്വീകരിക്കുന്നത് മനുഷ്യെൻറ സ്വതന്ത്ര ബുദ്ധിക്കും വകതിരിവിനും നേട്ടമുള്ളത് എടുക്കാനും ഉപദ്രവകരമായത് തള്ളാനുമുള്ള സ്വാതന്ത്ര്യത്തിനും വിരുദ്ധമല്ല.
ഇൗ അസാധാരണ സാഹചര്യത്തിൽ ഇസ്ലാമിക തത്ത്വങ്ങൾ വഴികാട്ടുന്നുണ്ട്. രോഗമുള്ളവർക്കും രോഗമുണ്ടാകാമെന്നു ശങ്കിക്കുന്നവർക്കും സംഘംചേർന്ന നമസ്കാരങ്ങളിൽ പെങ്കടുക്കാതെ മാറിനിൽക്കാമെന്ന കാര്യത്തിൽ പണ്ഡിതർക്ക് ഏകാഭിപ്രായമാണ്. അതുപോലെ തടവിലോ ജയിലിലോ (െഎസൊലേഷനിലും) കഴിയുന്നവരും ഇൗ ഗണത്തിലാണ് പെടുക. ശരിയായ ശുചിത്വവും കഴുകിവൃത്തിയാക്കലും ഇൗ മാരകരോഗത്തിനെതിരായ യുദ്ധത്തിൽ നിർണായകമാണെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദഗ്ധർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിംകൾക്ക് ഇതൊന്നും പുതിയ കാര്യങ്ങളല്ല. ‘ശുദ്ധി വിശ്വാസത്തിെൻറ പകുതിയാണ്’ എന്ന പ്രവാചകവചനം ഏതു കുഞ്ഞിനും മനഃപാഠമുള്ളതാണ്. പ്രവാചകൻ പഠിപ്പിച്ചു: ‘നിങ്ങൾ ഉണർന്നെഴുന്നേറ്റാൽ കൈ രണ്ടും കഴുകുക. രാത്രി ഉറങ്ങുേമ്പാൾ കൈകൾ എവിടെയൊക്കെയെന്ന് അറിയില്ലല്ലോ.’ കഴിക്കുന്നതിനുമുമ്പും പിമ്പും കൈകൾ കഴുകുന്നതിലാണ് ആഹാരത്തിെൻറ പുണ്യമിരിക്കുന്നത് എന്നും പ്രവാചകൻ പഠിപ്പിച്ചു. മതം ആചരിക്കുന്ന മുസ്ലിം അഞ്ചു നേരം നമസ്കരിക്കണം. ഇൗ പ്രാർഥനകൾക്ക് ഒാരോന്നിനും മുമ്പായി കൈ രണ്ടും കഴുകുക, മുഖവും കണൈങ്കയും കഴുകുക, നാസാരന്ധ്രങ്ങളും ചെവിയുമടക്കം വൃത്തിയാക്കുക എന്നിവയടങ്ങുന്ന അംഗശുദ്ധി വരുത്തിയിരിക്കണം. വൃത്തിയും വെടിപ്പും ജനങ്ങളിൽനിന്നകന്ന് സ്വയം അടച്ചിരിപ്പും അടക്കമുള്ള െപാതുജനാരോഗ്യ നിർദേശങ്ങൾ അവഗണിക്കാൻ മുസ്ലിംകൾക്ക് ഒരു ന്യായവുമില്ല. വാസ്തവത്തിൽ അത് അവരുടെ മതപരമായ ബാധ്യതതന്നെയാണ്.
(കാനഡയിലെ ടൊറേൻറാ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ െറസിഡൻറ് സ്കോളറാണ് മലയാളിയായ ലേഖകൻ)