സന്യാസജീവിതം നയിക്കാൻ തുടങ്ങിയ കാലം മുതലിങ്ങോട്ട് ഇഫ്താർ സംഗമങ്ങളലും റമദാനുമായി ബന്ധപ്പെട്ട സാംസ്കാരിക കൂട്ടായ്മകളിലും പങ്കെടുക്കാറുണ്ട്. എന്നാൽ അവയിൽനിന്നെല്ലാം ഏറെ വ്യത്യസ്തമായിരുന്നു ഇക്കഴിഞ്ഞ എട്ടിന് യു.എ.ഇ റാസൽഖൈമയിലെ
സെൻറ് ലൂക്ക് ആംഗ്ലിക്കൻ ചർച്ചിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്. നോമ്പുതുറ സംഗമം മാത്രമല്ല വിഷു,ഈർ ആഘോഷങ്ങൾ കൂടിച്ചേർന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സഹോദരങ്ങൾ ഒരുമിച്ചിരുന്ന കൂട്ടായ്മ. മതമൈത്രിയുടെ പുതുമാനങ്ങൾ പകർന്ന് നടന്ന ആ പരിപാടിയിൽ ഖുർആൻ സൂക്തങ്ങളും വേദപാഠങ്ങളും ബൈബിൾ വചനങ്ങളുമെല്ലാം ഉയർന്നുകേട്ടു. നോമ്പ് തുറക്കുന്നതുപോലെതന്നെ മഗ്രിബ് നമസ്കരിക്കാനുള്ള സൗകര്യവും ആ ക്രിസ്തീയ ദേവാലയത്തിൽ ഒരുക്കിയിരുന്നു.
യു.എ.ഇയുടെ സഹിഷ്ണുത വർഷാചരണ
ത്തിൻറ ഭാഗമായിക്കൂടിയാണ് മലയാളി സഹോദരങ്ങൾ സംഗമമൊരുക്കിയത്. വ്യത്യസ്ത തത്വസംഹിതയിൽ വിശ്വസിക്കുന്നവർ ഇങ്ങനെ ഒന്നി
ചിരിക്കുന്നതു പോലും വലിയൊരു സന്ദേശമാണ് പകർന്നുതരുന്നത്.
കഴിയാത്ത നാമ്പുകാലത്ത് കുറച്ചുനാൾ ദോഹ യിലുണ്ടായിരുന്നു. അവിടത്തെ സുഹൃത്തുക്കൾ സ്വാമിക്ക് കഴിക്കാനും ഭകണം പ്രതേകം ഒരുക്കാൻ തുടങ്ങിയപ്പോൾ ഞാൻ വിലക്കി.
നോമ്പെടുക്കുന്ന അവരുടെ കൂടെ അവരിലൊരായിത്തന്നെയാണ് ആ ദിവസങ്ങൾ കടന്നുപോയത്.
വ്രതമെന്നാൽ സമാധാനത്തിന്റെയും അനുസണയുടെയുമെല്ലാം സന്ദേശമാണ് നൽകുന്നത്. നോൻബെടുക്കുന്നവരും ഒപ്പമുള്ളവരുമെല്ലാം ആ ഒരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരും.
എന്റെ നാടായ കോഴിക്കോട്ട് പണ്ട് നോമ്പെടുക്കുന്ന വർക്ക് മറ്റാരോടെങ്കിലും എന്തെങ്കിലും ദേഷ്യമോ വിദ്വേഷമോ ഉണ്ടെങ്കിൽ അവർ പറയുക “ഈനോമ്പും പെരുന്നാളുമൊന്ന് കഴിയട്ടെ, ശരിയാക്കിത്തരാം” എന്നാണ്. പെരുന്നാളുകഴിഞ്ഞ് ശരിയാക്കുന്നില്ലേ എന്നുചോദിച്ചാൽ പറയും “ആ പോട്ടെ
വിട്ടുകള” എന്ന്. ഇതുതന്നെയാണ് നോമ്പുകാലത്തിന്റെ ലക്ഷ്യവും. ആത്മസംയമനവും സ്വയം പരിവർത്തനവും നടക്കുന്ന സമയമാണത്.
നോമ്പ് അഥവാ ഉപവാസം എല്ലാം മതത്തിന്റെയും കരുത്താണ്. മനസ്സിനെ ഏകാഗ്രമാക്കുകയാണ് അതിന്റെ ധർമം. ഉപവാസം തന്നെയാണ് നമ്മുടെയെല്ലാം ജീവിതവും. അത് ഒരു മതത്തിന്റെ പ്രത്യക അനുഷ്ഠാനമല്ല. എല്ലാവരെയും ഒരു
മിപ്പിക്കുകയും ഉൾക്കൊള്ളിക്കുകയും ചെയ്യുന്ന സഹിഷ്ണുത പങ്കുവെക്കുന്ന, അനുഭവമാണ് ഓരോ നോമ്പും