കൊടുങ്ങല്ലൂർ പ്രമുഖ ദലിത് ആക്ടിവിസ്റ്റും പ്രഭാഷകനുമായ രവിചന്ദ്രൻ ബത്രൻ ഇസ്ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വെച്ച് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയിൽ വെച്ചാണ് അദ്ദേഹം തന്റെ ഇസ്ലാമാശ്ലേഷണം പരസ്യമായി പ്രഖ്യാപിച്ചത്. റഈസ് മുഹമ്മദ് എന്നായിരിക്കും ഇനി തന്റെ പേരെന്നും അദ്ദേഹം പറഞ്ഞു. സേവ് ഇന്ത്യ മൂവ്മെന്റ് സംഘടിപ്പിച്ച ‘ആർ.എസ്.എസ് വംശീയ ഭീകരതക്കെതിരെ പ്രതിരോധ സംഗമം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു പ്രഖ്യാപനം.
ഇസ്ലാമിന്റെ സാഹോദര്യ സമത്വ,മാനവിക സന്ദേശങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം ദലിത് സമൂഹം അനുഭവിക്കുന്ന ജാതീയ വിവേചനത്തെക്കുറിച്ചും അനുഭവങ്ങൾ പ്ങ്കുവെച്ചു. ചേരമാൻ ജുമാമസ്ജിദിൽ വെച്ചാകും ഇസ്ലാം സ്വീകരണം നടത്തുകയെന്നും അദ്ദേഹം സദസ്സിനോട് വ്യക്തമാക്കി.