വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
പേനകൊണ്ടു പഠിപ്പിച്ചവന്‍.
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അലഖ്, സൂക്തം: 1-5)