ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

നന്മ നിറഞ്ഞ ജീവിതം

by editor October 16, 2020October 16, 2020
October 16, 2020October 16, 2020
നന്മ നിറഞ്ഞ ജീവിതം

– ശൈഖ് മുഹമ്മദ് കാരകുന്ന്

എന്താണ് നന്മ? എന്ന ചോദ്യത്തിന് പ്രവാചകൻ പറഞ്ഞ മറുപടി ശ്രദ്ധേയമത്രേ:”നീ ദൈവത്തെ വഴിപ്പെടുക. നീ അവനെ കണ്ടുകൊണ്ടിരിക്കുന്നവനെപ്പോലെ.നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ടല്ലോ.”
നന്മ എന്ന പദം പോലും സുന്ദരമാണ്. കേൾക്കാൻ കൗതുകമുള്ളതും. നന്മ ഒരു ഗുണമാണ്. അത് ഇന്ദ്രിയങ്ങൾക്ക് അഗോചരമാണ്. അതോടൊപ്പം അനുഭവഭേദ്യവും. അത് ആശയപരമായ ഗുണമാണ്. കർമ്മങ്ങളിലൂടെയാണത് പ്രകടമാവുക. കർമ്മങ്ങൾ നന്മ നിറഞ്ഞതാവുമ്പോൾ കർത്താവ് കൃതാർത്ഥനാവുന്നു. നന്മയുടെ പിതൃത്വം ഏൽക്കാൻ ഏവരും ഒരുക്കം.എന്നാൽ തിന്മയെ താങ്ങുന്നവരും തുണക്കുന്നവരും തങ്ങളുടെ പങ്ക് തുറന്നംഗീകരിക്കുകയില്ല.
നന്മ എന്നും നന്മ തന്നെ. തിന്മ തിന്മയും.അത് കാല, ദേശ, വർഗ, വർണ ഭേദങ്ങൾക്കതീതമാണ്. മറിച്ചായാൽ മനുഷ്യരാശിക്ക് മൂല്യ ബോധമില്ലാതാകും. ദിശാ സൂചി നിശ്ചലമാകും. നന്മ-തിന്മാ വിവേചനം വ്യർത്ഥമാകും. അത് അനന്തരമായി നൽകുന്നതോ അരാജകത്വവും.
തിന്മയുടെ അഭാവമാണ് നന്മ എന്ന ധാരണ തീർത്തും തെറ്റാണ്. അത് നിഷേധാത്മക സമീപനമാണ്. നന്മ രചനാത്മകമാണ്. സൃഷ്ട്യുന്മുഖവും. നന്മയെന്നത് ഏതെങ്കിലും കാര്യങ്ങളിൽ പരിമിതമല്ല.എല്ലാ കർമ്മങ്ങളിലും സന്നിവേശിപ്പിക്കാവുന്ന ആശയപരമായ ഗുണമാണത്.
നന്മ ദൈവ നിശ്ചിതമാണ്. തിന്മയും തഥൈവ. മനുഷ്യനവ നിശ്ചയിക്കുമ്പോൾ സ്വത്വ താൽപര്യങ്ങൾ അതിൽ നിർണായക സ്വാധീനം ചെലുത്തുന്നു. അത് ആത്യന്തികമായി നന്മ-തിന്മകളുടെ നിരാകരണത്തിലേക്കാണ് നയിക്കുക.
മനുഷ്യരൊക്കെയും ജന്മനാ നല്ലവരാണ്. ദുഷ്ടരോ പാപികളോ അല്ല. പിറന്ന് വീഴുന്ന പിഞ്ചു പൈതൽ എത്ര പരിശുദ്ധൻ! നിഷ്കളങ്കനും. വളർന്നുവരുമ്പോൾ ശൈശവ വിശുദ്ധി വിനഷ്ടമാകാതിരിക്കുകയാണ് വേണ്ടത്. ദൈവസ്മരണ വളർത്തുന്നതിലൂടെ ആരാധനകൾ അതാണ് സാധിതമാക്കുന്നത്.
താൻ ദൈവത്തെ കാണുന്നു. ദൈവം തന്നെയും. ഈ വിശ്വാസമുള്ളവർക്ക് നന്മ-തിന്മകൾ വിവേചിച്ചറിയാൻ ഒട്ടും വിഷമിക്കേണ്ടി വരില്ല. വിശ്വാസത്തിൻറെ ദൃഢതയും സജീവതയുമനുസരിച്ച് മനുഷ്യൻ തിന്മയിൽ നിന്നകലുന്നു. നന്മയിൽ വ്യാപൃതനാകുന്നു. അഥവാ ദിവ്യ സാന്നിധ്യത്തെ സംബന്ധിച്ച സജീവ ബോധം ജീവിതത്തെ വിശുദ്ധമാക്കുന്നു. നന്മനിറഞ്ഞതാക്കുന്നു. മതവിശ്വാസം സാധ്യമാക്കുന്നതും സാധ്യമാക്കേണ്ടതും അതുതന്നെ.

പ്രകാശ രേഖ: പന്ത്രണ്ട്

0 comment
FacebookTwitter
previous post
മനസ്സ് ഉദാരമായാൽ
next post
യാചകനും ടോൾസ്റ്റോയിയും | ശൈഖ് മുഹമ്മദ് കാരകുന്ന്

Related Articles

ക്രിസ്തുവും ക്രിസ്തുമതവും ഖുര്‍ആനില്‍- ഡോ. മുഹമ്മദ് ഹമീദുല്ല

November 1, 2019

‘മണ്‍സൂണ്‍ ഇസ്‌ലാം’ മധ്യകാല മലബാറിന്റെ സാര്‍വദേശീയതയും പുതിയ വായനകളും- അനസ്...

March 6, 2020

പ്രപഞ്ച സൃഷ്ടിയുടെ ന്യായം- സി. കുഞ്ഞിമുഹമ്മദ് വേങ്ങര

October 28, 2019

യുക്തിയുടെ കണ്ണിലൊതുങ്ങാത്ത ദൈവം-ശൈഖ് മുഹമ്മദ് കാരകുന്ന്

July 18, 2020

പ്രവാചക ചരിത്രവും അഭിപ്രായരൂപീകരണവും- ഡോ. അഹ്മദ് റയ്‌സൂനി

December 20, 2019

അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ- ഡോ. അഹ്മദ് റൈസൂനി

February 3, 2020

ത്യാഗത്തിൻ്റെ വർണ്ണപൂക്കൾ -ശൈഖ് മുഹമ്മദ് കാരക്കുന്ന്

June 23, 2020

ആണും പെണ്ണും

December 21, 2018

എഴ് ആകാശങ്ങളെക്കുറിച്ച ഇസ് ലാമിന്റെ വീക്ഷണം

September 28, 2019

പര്‍ദ മാത്രമോ ഇസ്‌ലാമിന്റെ സ്ത്രീ വേഷം?- ഇല്‍യാസ് മൗലവി /ലേഖനം

January 30, 2020

Leave a Comment Cancel Reply

Save my name, email, and website in this browser for the next time I comment.

WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media