ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ഹിജാബ് വെറുമൊരു വസ്ത്രമല്ല; അതൊരു പരിചയാണ്

by editor March 19, 2022March 19, 2022
March 19, 2022March 19, 2022
ഹിജാബ് വെറുമൊരു വസ്ത്രമല്ല; അതൊരു പരിചയാണ്

ജി കെ എടത്തനാട്ടുകര

മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗമായ ‘ഹിജാബ്’ വലിച്ചൂരി കത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ പലരും. അതിന്റെ പിന്നാമ്പുറ അജണ്ടകളെക്കുറിച്ച് പറയാനല്ല ഇവിടെ ശ്രമിക്കുന്നത്. സ്ത്രീക്ക് സ്രഷ്ടാവായ ദൈവം നിശ്ചയിച്ച വസ്ത്രധാരണ രീതിയുടെ പ്രസക്തി പറയാനാണ്.

മാനവകുലത്തിന്റെ ഇഹ-പര രക്ഷക്കു വേണ്ടിയാണ് സ്രഷ്ടാവായ ദൈവം പ്രവാചകന്മാരിലൂടെ നിയമ നിർദേശങ്ങൾ നൽകിയിട്ടുള്ളത്. മനുഷ്യൻ ജീവിതത്തിൽ പാലിക്കേണ്ട എല്ലാ മര്യാദകളും അതിൽ പഠിപ്പിക്കുന്നുണ്ട്. അതിൽ വസ്ത്രധാരണ മര്യാദകളുമുണ്ട്. മനുഷ്യന് ദൈവം നൽകിയ ഏത് നിയമങ്ങൾ പരിശോധിച്ചാലും അവ മനുഷ്യപ്രകൃതത്തിന്റെ തേട്ടമനുസരിച്ചായിരിക്കും. മാത്രമല്ല, മനുഷ്യന്റെ ഐഹികവും പാരത്രികവുമായ രക്ഷയും സമാധാനവും മുൻനിർത്തിയുമായിരിക്കും.

സകല ചരാചരങ്ങൾക്കും അവയുടെ പ്രകൃതമനുസരിച്ച് ജീവിക്കാനാവശ്യമായ നിയമങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. സ്രഷ്ടാവായ ദൈവം പക്ഷേ, മനുഷ്യനോട് സ്വീകരിച്ചിരിക്കുന്ന രീതി മറ്റു ചരാചരങ്ങളോട് സ്വീകരിച്ചതല്ല. കുളിച്ചാൽ വൃത്തിയാവുകയും കുളിച്ചില്ലെങ്കിൽ വൃത്തികേടാവുകയും ചെയ്യുന്നവനാണ് മനുഷ്യൻ. കുളിക്കാനുള്ള വെള്ളവും കുളിച്ചാൽ വൃത്തിയാവും എന്ന ബോധവും ദൈവം നൽകുന്നു. ഇതിനപ്പുറം ആരെയും ദൈവം കുളിപ്പിച്ച് വൃത്തിയാക്കുകയില്ല. വേണ്ടവർക്ക് കുളിച്ച് വൃത്തിയാവാം. അല്ലാത്തവർക്ക് കുളിക്കാതെ വൃത്തികേടാവാം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ ദൈവിക നിയമങ്ങളുടെയും പൊതു നിലപാട് ഇങ്ങനെയാണ്.

വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണുള്ളത്. നഗ്നത മറക്കേണ്ടതാണെന്ന ബോധവും വസ്ത്രം നിർമിക്കാനുള്ള മെറ്റീരിയലുകളും ദൈവം നൽകിയിരിക്കുന്നു. ഇതിനപ്പുറം ദൈവം ആരെയും വസ്ത്രം ധരിപ്പിച്ച് നഗ്നത മറച്ചു കൊടുക്കുകയില്ല. വേണ്ടവർക്ക് വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കാം, അല്ലാത്തവർക്ക് വസ്ത്രം ധരിക്കാതെ നഗ്നരാവാം.

നഗ്നതാ ബോധം മനുഷ്യനെ മറ്റു ചരാചരങ്ങളിൽ നിന്ന് വേർതിരിക്കുന്ന പല ഘടകങ്ങളിൽ ഒന്നാണ്. വിശുദ്ധ ഖുർആനിന്റെ അധ്യാപനമനുസരിച്ച് ഭൂമിയിൽ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയതു മുതൽ തന്നെ ഈ ബോധവും മനുഷ്യനിലുണ്ട്. നഗ്നത മറക്കാൻ വസ്ത്രവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

ഇസ്‌ലാമിന്റെ അധ്യാപനമനുസരിച്ച് പുരുഷൻ ധരിക്കുന്നതിനേക്കാൾ വസ്ത്രം ധരിക്കേണ്ടത് സ്ത്രീയാണ്. സ്ത്രീ പുറത്തേക്കിറങ്ങുമ്പോൾ മുഖവും മുൻ കൈയും ഒഴിച്ചുള്ള ഭാഗങ്ങൾ മറയ്ക്കണം. അതിന്റെ ഭാഗമാണ് ‘ഹിജാബ്’.

വിശുദ്ധ ഖുർആനിലൂടെ ദൈവം മുഹമ്മദ് നബിയോട് പറയാൻ പറയുന്നു. ‘നീ സത്യവിശ്വാസിനികളോട് പറയണം. അവരും തങ്ങളുടെ ദൃഷ്ടികൾ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം… മറച്ചു വെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകൾ നിലത്തടിച്ചു നടക്കരുത്’ (24:31).

മറ്റു സമൂഹങ്ങൾ ദൈവികഗ്രന്ഥങ്ങളായി കാണുന്ന വേദങ്ങളിലും ഈ സ്വഭാവത്തിൽ സ്ത്രീവസ്ത്രധാരണത്ത സംബന്ധിച്ച് പറഞ്ഞതായി കാണാം. ഋഗ്വേദം 8-ാം മണ്ഡലം 33-ാം സൂക്തത്തിൽ 19,20-ൽ പറയുന്നത്.

‘…അല്ലയോ പ്ലായോഗേ, സ്ത്രീയായിത്തീർന്ന നീ കീഴ്പ്പോട്ട് നോക്കുക. (സ്ത്രീകളുടെ ധർമമാണത്) മേൽപ്പോട്ടുനോക്കരുത് (മേൽപോട്ടു നോക്കൽ സ്ത്രീകൾക്ക് ധർമമല്ല). കാലുകൾ കൂട്ടി അണച്ചുവെക്കുക (പുരുഷൻ കാലകത്തി വെക്കുന്നു. അതുപോലെയല്ല നീ ചെയ്യേണ്ടത്.) പുരുഷന്മാർ നിന്റെ കാൽമുട്ടും ഞെരിയാണിയും കാണാതിരിക്കട്ടെ (അമ്മട്ടിൽ നന്നായി വസ്ത്രധാരണം ചെയ്യുക). നീ ഒരു ബ്രാഹ്മണനായിട്ട്, സ്ത്രീയായി തീർന്നുവല്ലോ.’ (ഋഗ്വേദം ഭാഷാഭാഷ്യം, ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാട്, വടക്കേമഠം ബ്രഹ്മസ്വം, എം.ജി റോഡ് തൃശൂർ-1)

ഋഗ്വേദം പത്താം മണ്ഡലം 85-ാം സൂ ക്തത്തിലെ 35-ാം ശ്ലോകത്തിൽ പറയുന്നു. പൊടി തുടക്കുന്ന (അതുകൊണ്ടു നിറം മാറുന്ന) വസ്ത്രം തലയിൽ പറ്റിനിന്ന് മൂന്നായി രൂപങ്ങളെ മുറിക്കുന്നു’ എന്നതിന്റെ വ്യാഖ്യാനത്തിൽ ഒ.എം.സി പറയുന്നു. ‘വധു വിവാഹക്രിയാരംഭത്തിൽ ഉടുക്കുന്ന അലക്കിയ വസ്ത്രവും പിന്നീടുടുക്കുന്ന കോടിവസ്ത്രവും തലമൂടുന്ന വസ്ത്രവുമാകാം, മൂന്നായി പറഞ്ഞിരിക്കുന്നത്.’ ഇവിടെ ശിരോവസ്ത്രത്തെ സംബന്ധിച്ച് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത് ഒരു മുസ്‌ലിം സംസ്കാരമായാണല്ലോ പൊതുവിൽ ധരിക്കുന്നത്. ശിരോവസ്ത്രമടക്കമുള്ള അച്ചടക്കപൂർണമായ ഒരു വസ്ത്രധാരണ രീതിയെ സംബന്ധിച്ചാണ് വേദങ്ങൾ പറയുന്നതെന്ന് വ്യക്തം.

വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മാത്രം ഇതുപോലെ സമാനമായ അധ്യാപനങ്ങൾ വേറെയും കാണാം. സ്ത്രീ പുരുഷവസ്ത്രവും പുരുഷൻ സ്ത്രീവസ്ത്രവും ധരിക്കാൻ പാടില്ല എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് ഋഗ്വേദം 10:85-30-ൽ പറയുന്ന ‘വരൻ വധുവിന്റെ വസ്ത്രം ധരിക്കാൻ (സ്പർശിക്കാൻ) പുറപ്പെടുന്നുവെങ്കിൽ അപ്പോൾ പാപരൂപത്തോടു കൂടിയ കൃത്യമായി അവനോടു ചേർന്ന് അവൻ നഷ്ടശ്രീയായി ഭവിക്കുന്നു’ എന്ന വിധി.

ഇതു പോലെ അന്യ സ്ത്രീപുരുഷന്മാർ ഇടകലരൽ, യാത്ര തുടങ്ങി പല കാര്യങ്ങളിലും സമാനമായ അധ്യാപനങ്ങൾ കാണാം.

അന്യ സ്ത്രീപുരുഷന്മാർ ഇടകലർന്നിരിക്കാൻ പാടില്ലെന്നാണല്ലോ ഇസ്‌ലാമിന്റെ വിധി. ഇതുതന്നെയായിരുന്നു പുരാതന ഭാരതത്തിലെ സംസ്കാരം എന്നതിനുദാഹരണം:
‘സീതാരാമ ലക്ഷ്മണന്മാർ ഭരദ്വജ ഋഷിയുടെ ആശ്രമത്തിലെത്തിയ സമയം. നടപ്പുരീതിയനുസരിച്ച് ഋഷിമാർ ഒരു സംഘമായും അവരുടെ പത്നിമാരും കുട്ടികളും മറ്റൊരു സംഘമായും ഇരിക്കും. ഇന്നത്തെക്കാലത്ത് നാം ചെയ്യുന്നത് പോലെ സ്ത്രീ പുരുഷന്മാർ ഇടകലർന്നിരിക്കാറില്ല. അവിടെ എത്തിയപ്പോൾ ശ്രീരാമനും ലക്ഷ്മണനും ഋഷിമാർക്കൊപ്പമിരുന്നു. സീത സ്ത്രീകൾക്കൊപ്പവും’ (തപോവനം ശ്രീ സത്യസായി സച്ചരിതം, പേജ് 150,151, സത്യസായി പബ്ലിക്കേഷൻ സൊസൈറ്റി, ആലുവ). സ്ത്രീ വൃത്തികൾ വിവരിക്കുന്നിടത്ത് അന്യപുരുഷന്മാരൊത്ത് നഗരം, ഉദ്യാനം ഇവ കാണാൻ പോകരുത്’ എന്ന വിധി ഹൈന്ദവ വിജ്ഞാ നകോശത്തിൽ കാണാം (പേജ് 1420).

അന്യ പുരുഷന്മാരുടെ കൂടെ സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നത് പ്രവാചകൻ വിലക്കിയിട്ടുണ്ട് എന്നത് ഇതിനോട് ചേർത്ത് വായിക്കാം.

ബൈബിളിലും ഇതുപോലുള്ള അധ്യാപനങ്ങൾ കാണാം.

ബൈബിൾ പുതിയ നിയമം 1 കൊരിന്ത്യർ 11: 6-ൽ പറയുന്നത്, ‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ ശിരോവസ്ത്രം ഇട്ടുകൊള്ളട്ടെ’ എന്നാണ്. കന്യാസ്ത്രീകളുടെ വസ്ത്രധാരണ രീതി ഈ കൽപനയുടെ ഭാഗമാണല്ലോ. ബൈബിൾ പ്രകാരം എല്ലാ സ്ത്രീകൾക്കും ബാധകമായതാണത്.

ബൈബിളിൽ ആവർത്തന പുസ്തകം 22:5-ൽ ഇങ്ങനെ കാണാം: ‘പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്. അങ്ങനെ ചെയ്യുന്നവരൊക്കെയും തന്റെ ദൈവമായ യഹോവക്ക് വെറുപ്പ് ആകുന്നു.’

സ്ത്രീയുടെ വസ്ത്രധാരണമാണല്ലോ വിഷയം. എന്തുകൊണ്ട് പുരുഷൻ മറക്കുന്നതിനേക്കാൾ കൂടുതൽ ശരീരഭാഗങ്ങൾ മറയുമാറ് സ്ത്രീ വസ്ത്രം ധരിക്കണമെന്ന് ദൈവം കല്പിച്ചു? ഇത് ചർച്ച ചെയ്യേണ്ട ചുടുള്ള വിഷയമാണല്ലോ. കാരണം, മുസ്‌ലിം സ്ത്രീകൾ തല മറച്ചാൽ പൊതുജനങ്ങൾക്ക് ‘ചൂടും പുകയും’ ഉണ്ടാവുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അത്? തിരുവനന്തപുരത്തു വെച്ച് നടന്ന പുസ്തകമേളയിൽ ഒരു യുക്തിവാദി സുഹൃത്ത് ഏറ്റുമുട്ടാൻ വന്നപ്പോൾ ഉണ്ടായ സംസാരമാണിവിടെ കുറിക്കുന്നത്. ആമുഖം പോലുമില്ലാതെ അദ്ദേഹം ‘പർദ’യിലേക്ക് കടന്നു.

‘ഇസ്‌ലാം സ്ത്രീകളെ അടിമകളെപ്പോലെയല്ലേ കാണുന്നത്? സ്ത്രീയും പുരുഷനും യഥാർഥത്തിൽ തുല്യരല്ലേ? എന്തുകൊണ്ട് പുരുഷന്മാർക്കില്ലാത്ത ഒരു വസ്ത്രരീതി സ്ത്രീകൾക്ക് ഇസ്‌ലാം വെക്കുന്നു? പർദ യഥാർഥത്തിൽ സ്ത്രീപീഡനമാണ്. ഏത് ചൂടുകാലത്തും അവർക്കതിൽ നിന്ന് മോചനമില്ല…’ ഇങ്ങനെ പോയി അദ്ദേഹത്തിന്റെ വിമർശനങ്ങൾ.

മറുപടി പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ‘സ്ത്രീയും പുരുഷനും തുല്യരല്ല. രണ്ട് പുരുഷന്മാർ തമ്മിൽ പോലും തുല്യരല്ല. രണ്ട് സ്ത്രീകൾ തമ്മിലും തുല്യരല്ല. പുരുഷന്മാരായ നമ്മൾ രണ്ടു പേരും തുല്യരാണോ?’
‘അല്ല’
‘ലോകത്തെവിടെയെങ്കിലും തുല്യരായ രണ്ടാളുകളെ കാണിച്ചുതരാൻ പറ്റുമോ?’
‘ഇല്ല.’
‘പിന്നെങ്ങനെ സ്ത്രീയും പുരുഷനും തുല്യമാകുന്നത്?’
‘ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരാണ് മനുഷ്യർ എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. അതിനർഥം എല്ലാ മനുഷ്യരും ഒരേ നീളമുള്ള, ഒരേ വണ്ണമുള്ള, ഒരേ ബുദ്ധിയുള്ള, ഒരേ കഴിവുകളുള്ള, ഒരേ അഭിരുചികളുള്ളവരാണ് എന്നല്ലല്ലോ. മനുഷ്യർ എന്ന നിലക്ക് എല്ലാവർക്കും തുല്യ നീതി കിട്ടണം എന്നാണല്ലോ അതിന്റെ അർഥം?
‘അതെ, പുരുഷനു കിട്ടുന്ന അതേ നീതി സ്ത്രീക്കും കിട്ടണം. സ്ത്രീയെ എന്തിന് മൂടി പുതപ്പിക്കണം? എന്തിന് പർദക്കുള്ളിൽ തളച്ചിടണം?’
‘സ്ത്രീയുടെ വസ്ത്രം പർദയാവണം എന്നൊന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. പൊതു സമൂഹത്തിലേക്കിറങ്ങുമ്പോൾ മുഖവും മുൻകൈയും മറയുന്ന ഏത് വസ്ത്രവുമാവാം.’
‘പുരുഷനോ?’
‘പുരുഷൻ പൊക്കിളിനും കാൽ മുട്ടിനും മധ്യേയുള്ള ഭാഗം നിർബന്ധമായും മറയ്ക്കണം.’
‘അതെന്തേ, പുരുഷന് കുറച്ചും സ്ത്രീക്ക് കൂടതലും?’
‘ഒരു ഉദാഹരണം പറഞ്ഞാൽ നിങ്ങൾക്കത് മനസ്സിലാവും. നല്ല ചൂടുള്ള കാലാവസ്ഥ സങ്കൽപിക്കുക. നട്ടുച്ച നേരത്ത് നിങ്ങൾ ഷർട്ട് അഴിച്ച്, തുണി മാത്രം ഉടുത്ത് നിങ്ങളുടെ പൂമുഖത്ത് ഫാനിന്റെ ചുവട്ടിൽ വിശ്രമിക്കുന്നു. അങ്ങനെ ചെയ്താൽ ആരെങ്കിലും എന്തെങ്കിലും എതിര് പറയുമോ?’
‘ഇല്ല.’
‘എന്നാൽ, അതേ ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ ഭാര്യ അല്ലെങ്കിൽ മാതാവ് അല്ലെങ്കിൽ സഹോദരി കുപ്പായം അഴിച്ചിട്ട് ഒരു തുണി മാത്രം ഉടുത്ത് പൂമുഖത്തിരുന്നാലോ? താങ്കൾ അതിനു സമ്മതിക്കുമോ? അവർക്ക് അങ്ങനെ ഇരിക്കാൻ തോന്നുമോ?’
‘അതില്ല.’
‘എന്തുകൊണ്ട്? കാരണം, പ്രകൃതിപരമായി ഒരു പുരുഷനാകുന്ന താങ്കളുടെ ശരീരം ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതൽ വസ്ത്രം താങ്കളുടെ സ്ത്രീയാകുന്ന ഭാര്യയുടെ അല്ലെങ്കിൽ മാതാവിന്റെ ശരീരം ആവശ്യപ്പെടുന്നു. ഇതാണ് മനുഷ്യപ്രകൃതിയുടെ തേട്ടം. എന്നാൽ, ഈ വിഷയത്തിലുള്ള ഒരു വൈരുധ്യം താങ്കളെപ്പോലുള്ളവർ മനസ്സിലാക്കണം.
‘എന്താണത്?’
‘ഒരു പുരുഷൻ ഫുൾ കൈയുള്ള ഷർട്ടും പാന്റ്സും ധരിച്ച് ടൈയും കെട്ടി, തലയിൽ ഒരു തൊപ്പിയും വെച്ചാലോ. മുഖവും മുൻകൈയും മാത്രമാണല്ലോ പുറത്ത് കാണുക?’
‘അതെ.’
‘ആ വേഷം പുരുഷ സ്വാതന്ത്ര്യത്തിനെതിരാണെന്ന് ആരും പറയാറില്ലല്ലോ. ആർക്കും ചൂടും പുകയും ഉണ്ടാവുന്നുമില്ല. കന്യാസ്ത്രീകളുടെ വസ്ത്രരീതി കാണുമ്പോഴും ഈ ‘ചൂടും പുകയും’ എന്തുകൊണ്ടുണ്ടാവുന്നില്ല?

ഉത്തരമില്ലാത്ത ആ ചോദ്യവുമായിട്ടാണദ്ദേഹം പിരിഞ്ഞു പോയത്.

പറഞ്ഞു വന്നതിന്റെ ചുരുക്കം പ്രകൃതിപരമായിത്തന്നെ പുരുഷൻ ധരിക്കുന്നതിനേക്കാൾ വസ്ത്രം സ്ത്രീ ധരിക്കണം എന്ന കാര്യമാണ്. മാത്രമല്ല, സ്ത്രീയുടെ സുരക്ഷിതത്വവുമായും ഇതിന് ബന്ധമുണ്ട്. സ്ത്രീ സ്വാതന്ത്ര്യവാദികൾ ഇതംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുത അതാണ്. ആക്രമിക്കപ്പെടുന്നത് മുഴുവൻ സ്ത്രീകളാണ് എന്ന യാഥാർഥ്യം ഇതിനാണ് അടിവരയിടുന്നത്. പുരുഷൻമാർ ബലാത്സംഗം ചെയ്യപ്പെട്ട വാർത്തകൾ കാണാറില്ല. സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നത്. പുരുഷൻമാർ മാത്രമാണ് ഈ വിഷയത്തിൽ അക്രമികൾ എന്ന് പറയാൻ കഴിയുമോ? ഒരിക്കലുമില്ല. കാരണം, പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റുകൾക്ക് കൈമാറുന്ന സ്ത്രീകൾ വരെയുണ്ടല്ലോ. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ മരുമകളെ പീഡിപ്പിക്കുന്ന അമ്മായി അമ്മമാരില്ലേ? നൊന്തു പ്രസവിച്ച കുഞ്ഞിനെ പെൺകുഞ്ഞായതിന്റെ പേരിൽ കൊന്ന് സെപ്റ്റിക് ടാങ്കിലിടുന്ന സ്ത്രീകളും ഉണ്ട്. ഇതിനർഥം, പുരുഷൻമാർ മാത്രമാണ് അക്രമികൾ എന്നു പറയാൻ പറ്റില്ല എന്നാണ്. പിന്നെന്തു കൊണ്ടാണ് ലൈംഗിക വിഷയത്തിൽ സ്ത്രീകൾ മാത്രം ഇരകളാവുന്നത്? അൽപം വിശകലനം ചെയ്യേണ്ട ഒന്നാണിത്.

സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തികച്ചും വ്യത്യസ്ത പ്രകൃതിയിലാണ്. ശാരീരികമായും മാനസികമായും. ഈ രണ്ട് വ്യത്യസ്തതയിൽ പരസ്പരം ചേരാനുള്ള പ്രവണത നിലനിൽക്കുന്നുണ്ട്. ആണിന്റെ പ്രവണത പെണ്ണിനോട് ചേരാനും പെണ്ണിന്റെ പ്രവണത ആണിനോട് ചേരാനുമാണ്. അതാണ് ലൈംഗികതയിലേക്ക് നയിക്കുന്നത്.

പ്രസ്തുത പ്രവണതയുടെ തേട്ടം പരസ്പരം പൂർത്തീകരിക്കാവുന്ന വിധമാണ് സ്ത്രീ-പുരുഷ ശരീരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷനെ കണ്ടുകൊണ്ട് സ്ത്രീയെയും സ്ത്രീയെ കണ്ടുകൊണ്ട് പുരുഷനെയും സൃഷ്ടിച്ചിരിക്കുന്നു. ദൈവികമായൊരാസൂത്രണത്തിന്റെ മഹാദൃഷ്ടാന്തം കൂടിയാണിതെന്ന് ഖുർആൻ പറയുന്നുണ്ട്. ഇത് മനുഷ്യരിൽ മാത്രമല്ല, പക്ഷി-മൃഗാദികളിലെല്ലാം കാണാം. പക്ഷി മൃഗാദികളിൽ പക്ഷെ ‘സ്ത്രീ പീഡനം’ എന്ന വിപത്തുണ്ടാവുന്നില്ല. അവ ഒരിക്കലും സംഘം ചേർന്ന് ഇണയെ ബലാത്സംഗം ചെയ്ത് കൊല്ലാറില്ല. കാരണം അവയൊക്കെയും ദൈവനിശ്ചിതമായ വ്യവസ്ഥകൾക്ക് വിധേയമായാണ് ജീവിക്കുന്നത്. ഗർഭിണിയായ ഒരു പശുവുമായി പോലും ഒരു കാള ഇണ ചേരുകയില്ല. പല ജീവികൾക്കും ഇണചേരാൻ സീസൺ വരെ നിശ്ചയിച്ചതായി കാണാം. പറഞ്ഞുവന്നത്. ഓരോ ജീവിക്കും ഈ വിഷയത്തിൽ ദൈവനിശ്ചിതമായ നിയമങ്ങളുണ്ട് എന്ന കാര്യമാണ്. അവ അത് പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്.

മനുഷ്യനും ഇങ്ങനെ ദൈവം നിശ്ചയിച്ച നിയമങ്ങൾ പാലിച്ച് ജീവിക്കണം എന്നാണ് ഇസ്‌ലാം ആവശ്യ പ്പെടുന്നത്. അതുകൊണ്ടാണ്, ‘ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ചരാചരങ്ങളും ഒന്നുകിൽ നിർബന്ധിതമായി അല്ലെങ്കിൽ സ്വയം ദൈവത്തിന് അനുസരണം സമർപ്പിക്കവെ ഇവർ ഇസ്‌ലാം അല്ലാത്ത മറ്റു വല്ല വ്യവസ്ഥയുമാണോ തേടിപ്പോകുന്നത്’ (3:83) എന്ന് ഖുർആൻ ചോദിക്കുന്നത്. ദൈവിക നിയമമനുസരിച്ച് സ്ത്രീ-പുരുഷ ലൈംഗിക ബന്ധം അനുവദനീയമാകുന്നത് വിവാഹത്തിലൂടെയാണ്. വിവാഹ ബാഹ്യ ലൈംഗിക ബന്ധം വ്യഭിചാരമാണ്. വ്യഭിചാരമാണ് ബലാത്സംഗ കൊലകളിലേക്ക് വരെ നയിക്കുന്നത്. അതു കൊണ്ടുതന്നെ വ്യഭിചാരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കേണ്ടി വരുന്നു. അപ്പോൾ സ്വാഭാവികമായും സ്ത്രീ-പുരുഷ ലൈംഗികതയുടെ പ്രകൃതം പരിഗണിച്ചേ പരിഹാര മാർഗങ്ങൾ നിശ്ചയിക്കാനാവൂ.

പുരുഷ ലൈംഗികതയുടെയും സ്ത്രീ ലൈംഗികതയുടെയും പ്രകൃതം തികച്ചും വ്യത്യസ്തമാണ്. പുരുഷന്റെ ലൈംഗിക വികാരം സ്ത്രീയെ അപേക്ഷിച്ച് ദൃശ്യത്തിലൂടെ ഉദ്ദീപിക്കപ്പെടുമ്പോൾ സ്ത്രീയുടേത് സ്പർശനത്തിലൂടെയാണ് ഉദ്ദീപിക്കപ്പെടുക. അതുകൊണ്ടാണ് പുരുഷനെ ‘ദൃശ്യേന്ദ്രിയപ്രധാനി’ എന്നും, ‘സ്പർശനേന്ദ്രിയ പ്രധാനി’ എന്നും മനഃശാസ്ത്ര ഭാഷയിൽ പറയുന്നത്. സ്ത്രീ പുരുഷന്റെ മുമ്പിൽ അണിഞ്ഞൊരുങ്ങുന്നതിന്റെ രഹസ്യവും ഇതാണ്. എന്നുമാത്രമല്ല, പുരുഷ ലൈംഗികത സ്ത്രീ ലൈംഗികതയെ അപേക്ഷിച്ച് ഉത്സുകവും എളുപ്പം ഉദ്ദീപിക്കപ്പെടുന്നതുമാണ്. സ്ത്രീ-പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റൊരു വ്യത്യാസം ശാരീരികമാണ്. സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ ബലവാനാണ്. അതുകൊണ്ടുതന്നെ പുരുഷന് സ്ത്രീയെ കീഴ്പ്പെടുത്താൻ കഴിയും. ഗോവിന്ദച്ചാമി ഒറ്റക്കൈയനായിട്ടുപോലും സൗമ്യയെ കീഴടക്കി കൊന്നു. മാത്രമല്ല, സ്ത്രീയുടെ അനുവാദമില്ലെങ്കിലും അവളുമായി ലൈംഗിക വേഴ്ച നടത്താൻ ഒരു പുരുഷനു കഴിയും. സ്ത്രീക്ക് ഒരു പുരുഷനെ കീഴടക്കാനും കൊല്ലാനും കഴിഞ്ഞെന്ന് വരും; എന്നാൽ ഒരായിരം സ്ത്രീകൾ ചേർന്നാലും ലൈംഗികമായി അവനെ കീഴടക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ലൈംഗികമായി ആക്രമിക്കപ്പെടുക സ്ത്രീ മാത്രമായിരിക്കും. അതിനാൽ, സ്ത്രീയുടെ സുരക്ഷിതത്വത്തിന് സ്ത്രീകൾ സംഘടിച്ച് സമരം ചെയ്താലൊന്നും മതിയാവുകയില്ല.

വസ്തുതയെ വസ്തുതയായിത്തന്നെ കണ്ടുകൊണ്ടുവേണം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ. ഇവിടെയാണ് ദൈവിക നിയമങ്ങളുടെ പ്രസക്തി ബോധ്യപ്പെടുക.

നഗ്നത ലൈംഗികതയെ ഉദ്ദീപിപ്പിക്കുന്നതും വസ്ത്രം നഗ്നതയെ മറയ്ക്കുന്നതുമാണ്. അതിനാൽ തന്നെ ഉത്സുകവും എളുപ്പത്തിൽ ഉദ്ദീപിക്കപ്പെടുന്നതുമായ പുരുഷ ലൈംഗിക വികാരത്തിന് തീ പിടിക്കും വിധം സ്ത്രീകൾ നഗ്നത പ്രദർശിപ്പിക്കാൻ പാടില്ല. മാന്യമായി വസ്ത്രം ധരിക്കണം. ഇത് സ്ത്രീയുടെ തന്നെ സുരക്ഷക്കു വേണ്ടിയുള്ള നിർദേശമാണ്. മഴ പെയ്യുമ്പോൾ കുട ചൂടുന്നതും തണുപ്പുണ്ടാകുമ്പോൾ കമ്പിളി വസ്ത്രം ധരിക്കുന്നതുമെല്ലാം സ്വസുരക്ഷക്കു വേണ്ടിയാണെന്ന പോലെ, സ്ത്രീ സമൂഹത്തിലേക്കിറങ്ങുമ്പോൾ മാന്യമായി വസ്ത്രം ധരിക്കണമെന്നു പറയുന്നത് അവളുടെ സ്വരക്ഷക്കു വേണ്ടി തന്നെയാണ്. കമലാ സുറയ്യ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പു തന്നെ മാർക്കറ്റുകളിൽ പർദ ധരിച്ചു പോകുമ്പോൾ തനിക്ക് ലഭിക്കുന്ന സുരക്ഷാ ബോധത്തെക്കുറിച്ച് പറയുന്നുണ്ട്. മുസ്‌ലിംകളല്ലാത്ത പ്രശസ്തരായ പല സിനിമാ നടിമാരും പർദ ധരിച്ച് നടക്കുമ്പോൾ അനുഭവപ്പെടുന്ന സുരക്ഷിതത്വത്തെക്കുറിച്ച് പറയുന്നുണ്ട്.

എത്ര ധാർമിക ബോധമുണ്ടെങ്കിലും സാഹചര്യം ചിലപ്പോൾ മനുഷ്യനെ വഴി തെറ്റിക്കും. ‘ഭണ്ഡാരം തുറന്നുവെച്ചാൽ പുണ്യവാളനും കക്കും’ എന്ന പഴമൊഴി മനുഷ്യന്റെ ഇപ്പറഞ്ഞ ദൗർബല്യത്തിനാണ് അടി വരയിടുന്നത്. മേനക തകർത്താടിയപ്പോൾ വിശ്വാമിത്രന്റെ തപസ്സിളകി എന്ന് പുരാണങ്ങളിലുണ്ട്. സുലൈഖ എന്ന സ്ത്രീയുടെ വശീകരണത്തിൽ വീഴാതെ യൂസുഫ് നബിക്ക് രക്ഷപ്പെടാനായത് ദൈവസഹായത്താലായിരുന്നു എന്ന് ഖുർആനും പറയുന്നുണ്ട്. സ്ത്രീയുടെ അഴിഞ്ഞാട്ടത്തിന് മഹാമുനിയുടെ തപസ്സിനെ വരെ ഇളക്കാമെന്നിരിക്കെ, നമുക്കു ചുറ്റും എത്രയെത്ര മേനകമാരും സുലൈഖമാരുമാണ് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. സ്ത്രീ നഗ്നതാ പ്രദർശനങ്ങളും ലൈംഗികാഭാസങ്ങളും എല്ലാ മേഖലകളും കൈയടക്കിയിരിക്കുന്നു. പുരുഷ ലൈംഗികതക്ക് പേ ഇളകാൻ മാത്രം വിഷലിപ്തമാണ് പരിസരം.

‘സൗന്ദര്യം പ്രദർശിപ്പിക്കാനുള്ളതാണ്. മറച്ചു വെക്കാനുള്ളതല്ല’ എന്നൊക്കെപ്പറയുന്ന ‘മഹാന്മാർ’ സ്ത്രീ സുരക്ഷയെക്കുറിച്ച് ചിന്തിച്ച് പറയുന്നതല്ല, സ്വന്തം ഇഛയെക്കുറിച്ച് മാത്രം ചിന്തിച്ച് പറയുന്നതാണ്.

എൺപത് കഴിഞ്ഞ മുത്തശ്ശിമാരും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളുമൊക്കെ ആക്രമിക്കപ്പെടുന്നതിന്റെ കാരണം അവർ പർദ്ദ ധരിക്കാത്തതു കൊണ്ടാണോ എന്ന് ചിലർ ചോദിക്കാറുണ്ട്. അതിന്റെ കാരണം മേൽപ്പറഞ്ഞതാണ് എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി. നായ്ക്കൾക്ക് പേ ഇളകിയാൽ കണ്ടതെല്ലാം കടിച്ചു കീറിക്കൊണ്ടാണ് അവ പായുക. പേ പിടിച്ച് ലൈംഗികതക്ക് എൺപത് കഴിഞ്ഞ മുത്തശ്ശിമാരെയും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളെയും തിരിച്ചറിയാനാവില്ല.

‘നായ്ക്കൾക്ക് പേ പിടിച്ചാൽ കെട്ടിയിടേണ്ടത് മനുഷ്യരെയല്ല, പേ പിടിച്ച നായ്ക്കളെയല്ലേ’ എന്ന് മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഒരു പ്രമുഖ എഴുത്തുകാരൻ മുമ്പ് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്. പക്ഷേ, പേ പിടിച്ച നായ്ക്കളെ പിടിച്ചു കെട്ടുന്നതുവരെ കുട്ടികളോടും സ്ത്രീകളോടുമൊക്കെ പുറത്തിറങ്ങരുതെന്നും ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും പറയുന്നത് തെറ്റാവുകയില്ലെങ്കിൽ, അതാണ് ശരിയെങ്കിൽ ഈ വിഷയത്തിൽ ഇസ്‌ലാം മനുഷ്യനോട് പാലിക്കാൻ പറഞ്ഞ മര്യാദകളും തെറ്റാവുകയില്ല. മനുഷ്യന്റെ മനസ്ഥിതിയിലും അവൻ ജീവിക്കുന്ന വ്യവസ്ഥിതിയിലും ധാർമ്മിക പരിവർത്തനം ഉണ്ടായെങ്കിൽ മാത്രമാണ് ഈ പ്രശ്നം യഥാർത്ഥത്തിൽ പരിഹരിക്കാനാവുക. ഇസ്‌ലാമിന്റെ ഐഹിക ലക്ഷ്യങ്ങളിൽ ഒന്നിതാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച ഘട്ടത്തിൽ തന്നെ, സൻആ മുതൽ ഹദർമൗത്ത് വരെ ഒരു സ്ത്രീക്ക് അല്ലാഹുവിനെയും ആടിനെ പിടിക്കുന്ന ചെന്നായയെയുമല്ലാതെ മറ്റാരെയും ഭയപ്പെടാതെ സഞ്ചരിക്കാൻ കഴിയുന്ന ഒരു കാലം വരും എന്ന് പ്രവാചകൻ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആരെയും ഭയപ്പെടാതെ ഒരു സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരവസ്ഥ ഇസ്‌ലാമിന്റെ കുടക്കീഴിൽ വൈകാതെത്തന്നെ സാധ്യമായി എന്ന ചരിത്ര സത്യം വനിതാ വിമോചനക്കാരും ഹിജാബ് വിരോധികളും മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാശിക്കുകയാണ്.

ഇന്നും ഇസ്‌ലാം അതിന്റെ പൂർണതയിൽ ഇല്ലെങ്കിലും, മിക്ക മുസ്‌ലിം രാജ്യങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വം ശ്രദ്ധേയമാണ്. ഏത് പാതിരാത്രിയിലും ഒരു സ്ത്രീക്ക് ഒറ്റക്ക് പുറത്തിറങ്ങി നടക്കാവുന്ന അവസ്ഥ ഇസ്‌ലാമിന്റെ സ്വാധീനമുള്ള പല രാജ്യങ്ങളിലുമുണ്ട്. മുസ്‌ലിംകളല്ലാത്ത പല സഹോദരിമാരും അങ്ങനെയുള്ള തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഈയിടെയാണല്ലോ. ലോകത്ത് നടക്കുന്ന ബലാത്സംഗങ്ങളുടെ കണക്ക് പരിശോധിച്ചാലും അത് മനസ്സിലാവും. ഇന്ന് ലോകത്ത് തന്നെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വമുള്ള സിറ്റി മദീനയാണെന്ന് യു.കെ ആസ്ഥാനമായ ടൂറിസം കോർപറേറ്റ് കമ്പനി പ്രഖ്യാപിച്ചത് എന്നതും ഇതിനോട് ചേർത്തുവായിക്കണം.

ഹിജാബ് സ്ത്രീ സ്വാതന്ത്യത്തിനെതിരാണ് എന്ന വാദങ്ങളും അർഥശൂന്യമാണ്. ഹിജാബ് ധരിച്ച സ്ത്രീകൾ ഇല്ലാത്ത ഏത് മേഖലയാണുള്ളത്? സ്പോർട്സ് രംഗങ്ങളിൽ മുതൽ ഭരണ രംഗങ്ങളിൽ വരെ അവരുണ്ട്. ഒരു ഭാഗത്ത് ഹിജാബ് ധരിച്ച സ്ത്രീ ശൂന്യാകാശ യാത്ര വരെ നടത്തുമ്പോഴാണ് മറു ഭാഗത്ത് ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിനെതിരാണെന്ന പ്രചാരണം. അവർ താലിബാനെപ്പോലുള്ള അപവാദങ്ങളെ സാമാന്യവൽക്കരിക്കുകയാണ്. ഏതൊരു കാര്യത്തിലും അപവാദങ്ങളെ സാമാന്യവൽക്കരിക്കുന്നത് അർഥശൂന്യമാണ്.

ഇസ്‌ലാമിന്റെ പ്ലാറ്റ്ഫോമിൽ നിന്ന് കൊണ്ട് യഥാർഥ സ്ത്രീവിമോചനം സാധ്യമാണ് എന്ന് നിഷ്പക്ഷമായി കാര്യങ്ങളെ നോക്കിക്കാണുന്ന ആർക്കും മനസ്സിലാവും.

2015 ഏപ്രിലിൽ 18-ലെ മാതൃഭൂമി ദിനപത്രത്തിൽ കെ.വി കല ‘കത്തുന്ന വേനലിൽ കറുത്ത പർദക്കുള്ളിൽ’ എന്ന തലക്കെട്ടിൽ എഴുതിയ ഒരു ലേഖനമുണ്ട്. പർദ്ദയെ വിമർശിക്കുന്നുണ്ടെങ്കിലും ചില വസ്തുതകൾ പറയാതിരിക്കാൻ അവർക്ക് കഴിയുന്നില്ല. ആ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘അതിനിടയിലും വേഷം പർദ്ദയാണങ്കിലും പൊതുപ്രശ്നങ്ങളിലും പൊതു ഇടങ്ങളിലും മറ്റു സ്ത്രീകളേക്കാൾ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വർധിക്കുന്നുണ്ട് എന്നത് പ്രതീക്ഷ പകരുന്നുണ്ട്. അറബ് നാടുകളിൽ പൂത്ത മുല്ലപ്പൂ വിപ്ലവത്തിന്റെ കരുത്തായി ഇത്തരമൊരു മുന്നേറ്റമുണ്ടായിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊർജം പകർന്ന് പർദ ധരിച്ച് നൂറുകണക്കിന് സ്ത്രീകൾ വീട്ടകങ്ങൾ വിട്ട് അരങ്ങിലേക്കെത്തുന്നുണ്ട്. പർദ അടിച്ചേൽപ്പിക്കുന്നവരെ തോൽപ്പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ച്ചകൾ ഇനിയുമിനിയുമുണ്ടാവട്ടെ.’

0 comment
FacebookTwitter
previous post
next post
ഭൗമേതര ബുദ്ധിജീവികളുംവിശുദ്ധ ഖുർആനിന്റെ അമാനുഷികതയും

Related Articles

പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും- ആനിബസന്റ്

January 24, 2020

ആ സിദ്ധാന്തങ്ങൾ ശാസ്ത്രീയമല്ല

February 8, 2022

മുസ്ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലിമാവുകയെന്നത് വിപ്ലവ പ്രവര്‍ത്തനമാണ്:...

September 13, 2019

നൂഹ്

December 21, 2018

ജലസംരക്ഷണം

March 13, 2019

നാസ്തിക യുക്തി: തലച്ചോറിലെ തമോഗര്‍ത്തങ്ങള്‍- ശുഐബുല്‍ ഹൈത്തമി

November 18, 2019

മത വിദ്വേഷം തലക്കുപിടിച്ച യുക്തിവാദം

September 21, 2019

പരോപകാരം പ്രതിഫലേഛയില്ലാതെ | പ്രകാശ രേഖ

December 26, 2020

ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രകൃതിവിരുദ്ധമാണ്

February 19, 2022

തൂപ്പുകാരനാകാൻ കൊതിച്ച ഐസ്റ്റീൻ

June 20, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day
Quran Lalithasaram

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media