ഇടുക്കി : ഡയലോഗ് സെന്റർ കേരള ഇടുക്കി ഹൈറേഞ്ച് ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൂട്ടാർ അക്ഷര ലൈബ്രറിക്ക് ഇസ്‌ലാമിക സാഹിത്യങ്ങൾ അടക്കമുള്ള പുസ്തകങ്ങൾ കൈമാറി. ഡയലോഗ് സെന്റർ കേരള ഇടുക്കി ജില്ല കോഡിനേറ്റർ സുഹൈബ് നെടുംകണ്ടം പുസ്തകങ്ങൾ കൂട്ടാർ ലൈബ്രറി പ്രസിഡന്റ് ഉണ്ണികൃഷ്ണന് കൈമാറി. ലൈബ്രറിയുടെ തുടർന്നുള്ള പരിപാടികളിലും ഡയലോഗ് സെന്റർ കേരളയുടെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ട് എന്ന് ലൈബ്രറി പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ലൈബ്രറി കമ്മിറ്റി അംഗങ്ങളായ എം.ജെ ഫിലിപ്പോസ്, ശിവദാസ്, പി.ആർ രാജേഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സുഹൈബ് നെടുംകണ്ടം ഡയലോഗ് സെന്ററിനെ പരിചയപ്പെടുത്തി സംസാരിച്ചു.
പുസ്തകങ്ങൾ കൈമാറി
previous post